SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Guru Pradosh Vrat 2026: ഗുരുപ്രദോഷ വ്രതം ഈ മാസം എന്നാണ്? തിയതിയും സമയവും പൂജാവിധികളും അറിയാം

Guru Pradosh Vrat September 2026: പ്രദോഷ വ്രത സമയത്ത് ശിവ ഭഗവാനെയും പാർവതി ദേവിയെയും ആരാധിക്കുന്നത് വഴി സന്തോഷം, സമാധാനം, സമൃദ്ധി എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം.

Written By Roniya Baby Updated by Roniya Baby
Published: Sep 19, 2026, 05:32 PM | Updated: Sep 19, 2026, 05:32 PM

ഹിന്ദുമത വിശ്വാസ പ്രകാരം, പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നതിനാണ് സമർപ്പിച്ചിരിക്കുന്നത്. എല്ലാ മാസവും ശുക്ല പക്ഷത്തിൻറെയും കൃഷ്ണ പക്ഷത്തിൻറെയും പതിമൂന്നാം ദിവസമാണ് ഗുരുപ്രദോഷ വ്രതം ആചരിക്കുന്നത്. പ്രദോഷ വ്രത സമയം, ശിവഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നത് സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ നൽകുമെന്നാണ് വിശ്വാസം. സെപ്തംബറിൽ രണ്ടാം പ്രദോഷ വ്രതം എപ്പോഴാണ് ആചരിക്കുന്നതെന്നും ശുഭകരമായ സയമം, പൂജാ വിധികൾ എന്നിവയും അറിയാം.

ഗുരുപ്രദോഷ വ്രതം 2026

സെപ്തംബർ മാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം സെപ്തംബർ 24 വ്യാഴാഴ്ചയാണ് വരുന്നത്. പ്രദോഷ വ്രത ദിനത്തിൽ ശിവഭഗവാനെ ആരാധിക്കുന്നത് വഴി ഭക്തർക്ക് ശിവൻറെ അനുഗ്രഹങ്ങൾ ലഭിക്കും. ഈ വ്രതത്തിൻറെ ഫലമായി ജീവിതത്തിൽ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ ഉണ്ടാകും. ഈ മാസത്തോ പ്രദോഷ വ്രതം വ്യാഴാഴ്ച വരുന്നതിനാൽ ഗുരു പ്രദോഷ വ്രതം എന്നുവിളിക്കുന്നു. ഈ ദിവസം ആരാധന നടത്തുന്നത് ഗുരു ബൃഹസ്പതി ദേവൻറെയും ശിവൻറെയും അനുഗ്രഹങ്ങൾ ഒരു പോലെ ലഭിക്കാൻ ഇടയാക്കും. ഭദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയിലെ വ്യാഴാഴ്ചയാണ് ഈ പ്രദോഷ വ്രതം വരുന്നത്.

തിഥിയും ശുഭ മുഹൂർത്തവും

തിയതി- 24 സെപ്തംബർ

ത്രയോദശി തിഥി ആരംഭം- സെപ്തംബർ 23ന് രാത്രി 10.50ന്

ത്രയോദശി തിഥി അവസാനിക്കുന്നത്- സെപ്തംബർ 24ന് രാത്രി 11.18ന്

പ്രദോഷകാലം (ആരധനാ സമയം)- 6.16 മുതൽ 8.39 വരെ

ആരാധനാ രീതി

ഗുരുപ്രദോഷ ദിനത്തിൽ രാവിലെ ഉണർന്ന് കുളിച്ച് വെളുത്ത വസ്ത്രം ധരിക്കുക.

ശിവഭഗവാനെയും പാർവതീ ദേവിയെയും ധ്യാനിച്ച് ഉപവാസം ആരംഭിക്കുക

പൂജകൾ നടത്തുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുക

പ്രദോഷ കാലത്ത് വൈകുന്നേരം വീണ്ടും കുളിച്ച് ആരാധനാസ്ഥലം വൃത്തിയാക്കുക

ശിവ ഭഗവാൻറെയും പാർവതീ ദേവിയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുക

ശിവലിംഗത്തെയും ആരാധിക്കുക

വെള്ളവും പാലും അർപ്പിച്ച് പൂജകൾ തുടരാം

പൂക്കൾ, അക്ഷത്, ചന്ദനം, പഴങ്ങൾ എന്നിവ അർപ്പിക്കാം

പൂജയ്ക്കിടെ ശിവമന്ത്രങ്ങൾ ജപിക്കുകയും ശിവ ചാലിസ ചൊല്ലുകയും ചെയ്യാം

അവസാനമായി ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരതി ചെയ്ത് ആഗ്രഹ പൂർത്തീകരണത്തിനായി പ്രാർഥിക്കാം

ആരതിയുഴിഞ്ഞ് പൂജകൾ പൂർത്തിയാക്കാം

പ്രദോഷ ദിനത്തിൽ ആത്മാത്ഥമായി ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടാൻ സഹായിക്കും. ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author