Horoscope October 3: ഇന്നത്തെ രാശിഫലം; സാമ്പത്തിക കാര്യങ്ങളിൽ ഈ രാശിക്കാർക്ക് നേട്ടം, ബന്ധങ്ങളിൽ ജാഗ്രത വേണം
ഓരോ രാശിക്കാർക്കും ഒക്ടോബർ മൂന്ന് ശനിയാഴ്ച സാമ്പത്തികം, ആരോഗ്യം തുടങ്ങിയവയിൽ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാകുന്നത്. ഇടവം, ചിങ്ങം, ധനു, തുലാം തുടങ്ങിയ രാശികൾക്ക് സാമ്പത്തിക നേട്ടവും തൊഴിൽ പുരോഗതിയും ഉണ്ടാകും.
ഇന്ന് ഒക്ടോബർ മൂന്ന് ശനിയാഴ്ചയാണ്. ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം ഇന്ന് മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങളാണ് പ്രവചിക്കുന്നത്. ചിലർക്ക് സാമ്പത്തിക നേട്ടവും തൊഴിൽ പുരോഗതിയും ഉണ്ടാകും. മറ്റുചില രാശിക്കാർക്ക് ചിലവുകൾ വർധിക്കുകയും ജോലിയിൽ സമ്മർദ്ദം ഉണ്ടാകുകയും ചെയ്യും.
മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം മാനസികമായി അൽപം സമ്മർദ്ദം ഉണ്ടായേക്കാം. അമിതമായ ദേഷ്യം, വികാരപ്രകടനം എന്നിവ മൂലം പങ്കാളിയുമായുള്ള ബന്ധത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
ഇടവം
ഇടവം രാശിക്കാർക്ക് കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാനാകും. വരുമാനം വർധിക്കും. സമ്പാദ്യത്തിൽ വർധനവുണ്ടാകും. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം വെല്ലുവിളികൾ നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിച്ചേക്കില്ല. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ വർധിക്കും. ചിലവ് വർധിക്കും. സംസാരത്തിൽ ജാഗ്രത പുലർത്തണം.
കർക്കിടകം
കർക്കിടകം രാശിക്കാർ ഇന്നത്തെ ദിവസം വളരെ ചിന്തിച്ച് മാത്രം സുപ്രധാന തീരുമാനങ്ങളെടുക്കുക. ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സമ്മർദ്ദം ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കുക. ചിലവുകൾ വർധിക്കുന്നതിനാൽ മറ്റുള്ളവരിൽ നിന്ന് സാമ്പത്തിക സഹായം തേടേണ്ടതായി വന്നേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം പൊതുവേ അനുകൂലമാണ്. യാത്രകളിലൂടെ നേട്ടങ്ങളുണ്ടാകും. പങ്കാളിയുടെ പിന്തുണയുണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങാൻ സാധ്യത. ജോലിയിൽ തിരക്ക് വർധിക്കും.
കന്നി
കന്നി രാശിക്കാർ ഇന്നത്തെ ദിവസം തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത പുലർത്തണം. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണം. പുതിയ രേഖകളും കരാറുകളും ശ്രദ്ധാപൂർവം പരിശോധിച്ച ശേഷം മാത്രം തീരുമാനങ്ങളെടുക്കുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങളുണ്ടാകും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസം ആയിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. മികച്ച ആശയവിനിമയത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ നേടാനാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമായി വന്നേക്കാം. വികാരാധീനമായി പ്രതികരിക്കരുത്. കാര്യങ്ങൾ സംസാരിച്ച് പരിഹാരം കാണാൻ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കരുത്.
ധനു
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാകും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും. പുതിയ പദ്ധതികൾ ആരംഭിക്കാനാകും. സാമ്പത്തികമായി അനുകൂല സാഹചര്യം. അപ്രതീക്ഷിത വരുമാനം ലഭിക്കും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.
മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഉത്തരവാദിത്തങ്ങൾ വർധിക്കും. ജോലിയിൽ തിരക്ക് വർധിക്കും. എന്നാൽ, പ്രായോഗികമായും ശാന്തമായും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കണം. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ജാഗ്രത പുലർത്തണം.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഇടപാടുകളിലും ചർച്ചകളിലും പെട്ടെന്ന് തീരുമാനം എടുക്കരുത്. പരിചയസമ്പന്നരുടെ അഭിപ്രായം തേടുന്നത് ഗുണം ചെയ്തേക്കും. ക്ഷമയും ആത്മവിശ്വാസവും കൈവിടരുത്.
മീനം
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ചിലവുകൾ നിയന്ത്രിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കരുത്. ജ്യോതിഷ പ്രവചന പ്രകാരം മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പഴയ കാര്യങ്ങൾ പുനപരിശോധിക്കുന്നതിനും ആത്മപരിശോധനയ്ക്കും ഈ ദിവസം അനുയോജ്യം.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS MALAYALAM ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.