SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Kendra Drishti Rajyog 2026: ബുധനും ചൊവ്വയും ചേർന്ന് കേന്ദ്ര ദൃഷ്ടി രാജയോഗം! ഇവർക്ക് ഭാഗ്യ നേട്ടങ്ങൾ, സമ്പത്ത് വന്നുചേരും

ഒക്ടോബർ 2ന് കേന്ദ്ര ദൃഷ്ടി രാജയോഗം രൂപപ്പെടും. നാല് രാശികൾക്ക് ഇത് നേട്ടങ്ങൾ കൊണ്ടുവരും.

Edited by Karthika V Updated by Karthika V
Published: Sep 27, 2026, 03:01 PM | Updated: Sep 27, 2026, 03:01 PM

ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ളതാണ് ​ഗ്രഹങ്ങളുടെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ. ഓരോ വ്യക്തിയുടെയുടെയും ജീവിതത്തെ ഈ മാറ്റങ്ങൾ സ്വാധീനിക്കാറുണ്ട്. ഒക്ടോബറിൽ രണ്ട് ​ഗ്രഹങ്ങൾ ഒന്നുചേരുന്നതിലൂടെ ഒരു മഹാരാജയോ​ഗം രൂപപ്പെടാൻ പോകുകയാണ്. ​ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ​ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുമാണ് ഒന്നിക്കുന്നത്.

ഒക്ടോബർ 2ന് ബുധനും ചൊവ്വയും ചേർന്ന് കേന്ദ്ര ദൃഷ്ടി രാജയോഗം സൃഷ്ടിക്കും. ഈ മഹാരാജയോ​ഗത്തിലൂടെ വിവിധ രാസികൾക്ക് ജീവിതത്തിൽ വലിയ സൗഭാ​ഗ്യങ്ങൾ വന്നുചേരും. നാല് രാശികൾക്കാണ് ഭാ​ഗ്യം വന്നുചേരുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

മിഥുനം - മിഥുനം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ പുരോ​ഗതിയുണ്ടാകും. ബിസിനസ്സ്, ഐടി, മാർക്കറ്റിംഗ്, മാധ്യമ മേഖലകളിലുള്ളവർക്ക് തങ്ങളുടെ തന്ത്രങ്ങളിലൂടെ എതിരാളികളെ നേരിടും. വാണിജ്യ ഇടപാടിന് അന്തിമ രൂപം നൽകും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

കന്നി - കന്നി രാശിക്കാർക്ക് ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. മേലുദ്യോ​ഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും. അതുവഴി സ്ഥാനക്കയറ്റമോ ശമ്പള വർധനവോ സാധ്യമാണ്. ബിസിനസിൽ നിന്ന് ലാഭം നേടാനാകും.

വൃശ്ചികം - വൃശ്ചികം രാശിക്കാർ തുടങ്ങുന്ന പുതിയ സംരംഭം വിജയം കാണും. പഴയ നിക്ഷേപം, ഓഹരി വിപണി എന്നിവയിൽ നിന്ന് അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. വെല്ലുവിളികളെ അതിവേ​ഗം മറികടക്കാനാകും.

മകരം - മകരം രാശിക്കാർക്ക് പുതിയ വാഹനം, വീട്, ഭൂമി എന്നിവ വാങ്ങാനുള്ള അവസരമുണ്ടാകും. വിദേശത്ത് ജോലി ചെയ്യാൻ അവസരമുണ്ടാകും. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അകന്ന് സമാധാന അന്തരീക്ഷം വരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author