SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lakshmi Narayana Yog: ദിവസങ്ങൾക്കുള്ളിൽ ലക്ഷ്മീനാരായണ യോ​ഗം; പണം വന്നെത്തും, ഈ രാശിക്കാർക്ക് ഇനി രാജയോ​ഗം!

ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നതോടെ ഭാഗ്യം തെളിയാൻ പോകുന്നത് നാല് രാശിക്കാർക്ക്. ഏതൊക്കെയാണ് ആ രാശികൾ?

Edited by Karthika V Updated by Karthika V
Published: Sep 20, 2026, 02:02 PM | Updated: Sep 20, 2026, 02:02 PM

ജ്യോതിഷത്തിൽ ​ഗ്രഹ സംക്രമണങ്ങൾക്കും സംയോജനങ്ങൾക്കും വലിയ പ്രധാന്യമുണ്ട്. 12 രാശികളിലും ഇവയുടെ സ്വാധീനമുണ്ടാകാറുണ്ട്. സെപ്റ്റംബർ അവസാനത്തോടെ അപൂർവ്വവും ശുഭകരവുമായ ​ഗ്രഹ സംയോജനം സംഭവിക്കാൻ പോകുകയാണ്.

സെപ്റ്റംബർ 26ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുടെ ദാതാവായ ശുക്രൻ നിലവിൽ ഇതേ രാശിയിലാണ് സഞ്ചരിക്കുന്നത്. തുലാം രാശിയിൽ ബുധനും ശുക്രനും ചേരുമ്പോൾ അവിടെ ശുഭകരമായ ലക്ഷ്മീനാരായണ യോ​ഗം രൂപം കൊള്ളുകയാണ്.

ഈ രണ്ട് രാശികളുടെയും സംയോജനം ചില രാശികൾക്ക് വളരെയധികം ശുഭകരമായിരിക്കും. ലക്ഷ്മീനാരായണ യോ​ഗയുടെ സ്വാധീനം സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക മാത്രമല്ല, കരിയറിലും ബിസിനസ്സിലും അഭൂതപൂർവമായ നേട്ടം കൈവരിക്കാനുള്ള ഭാ​ഗ്യവും നൽകുന്നു. നാല് രാശികൾക്കാണ് ഇത് ​ഗുണം ചെയ്യുക. ലക്ഷ്മി ദേവിയുടെയും വിഷ്ണുവിന്റെയും പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കുന്ന ആ ഭാഗ്യ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം....

  1. ഇടവം - ബുധനും ശുക്രനും കൂടിച്ചേരുന്നത് ഇടവം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ദീർഘകാലമായി നിലനിൽക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ കരിയറിന് പുതിയ ദിശ നൽകും.
  2. ചിങ്ങം - ചിങ്ങം രാശിക്കാർക്ക്, ലക്ഷ്മി നാരായണ യോഗം കരിയർ, ബഹുമാനം, സാമൂഹിക സ്ഥാനം എന്നിവയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടും. ജോലി മാറ്റത്തിനും പുതിയ പദ്ധതി ആരംഭിക്കുന്നതിനും അനുകൂല സമയമാണ്.
  3. കന്നി - കന്നിരാശിക്കാർക്ക്, ഈ കാലയളവിൽ വൻ സാമ്പത്തിക നേട്ടമുണ്ടാകും. ബുദ്ധിപരമായ നീക്കങ്ങൾ ബിസിനസിലും മറ്റും നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.
  4. മകരം - മകരം രാശിക്കാർക്ക് പുരോഗതിയുടെ നാളുകളാണ് ഇനി. ആഗ്രഹിച്ച ജോലി സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് അനുകൂല സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author