Mercury Retrograde 2026: ഒക്ടോബർ 24 മുതൽ ബുധൻ വക്രഗതിയിൽ; നാല് രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും
ബുധൻ വക്രഗതിയിലേക്ക് മാറുന്നത് ചില രാശിക്കാർക്ക് ജീവിതത്തിൽ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കും.
ജ്യോതിഷ വിശ്വാസ പ്രകാരം, ബുധനെ ബുദ്ധി, വ്യാപാരം, ആശയവിനിമയം, സാമ്പത്തികം എന്നിവയുടെ കാരകനായാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധൻ അറിയപ്പെടുന്നത്. ജ്യോതിഷത്തിൽ ബുധൻറെ സഞ്ചാര മാറ്റങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നു.
ഒക്ടോബർ 24ന് ബുധൻ തുലാം രാശിയിൽ വക്രഗതിയിലേക്ക് മാറുന്നതോടെ ചില രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. എല്ലാ രാശികളിലും ബുധൻറെ വക്രഗതി സ്വാധീനം ചെലുത്തുമെങ്കിലും നാല് രാശിക്കാർക്കാണ് ഇത് നേട്ടമുണ്ടാക്കുന്നത്. തൊഴിൽ, സാമ്പത്തികം തുടങ്ങിയവയിലെല്ലാം പുരോഗതിയുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ബുധൻറെ വക്രഗതിയിലൂടെ ഭാഗ്യം വരുന്നതെന്ന് അറിയാം.
കന്നി
ബുധൻറെ വക്രഗതിയിലൂടെ കന്നി രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. ഗൃഹനിർമാണം മുടങ്ങിക്കിടക്കുന്നത് പൂർത്തിയാക്കാനാകും. മാർക്കറ്റിങ്, എഴുത്ത്, അക്കൌണ്ടിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. വരുമാനം വർധിക്കും.
തുലാം
ബുധൻ സ്വന്തം രാശിയായ തുലാം രാശിയിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇത് തുലാം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളം വർധിക്കും. ബിസിനസ് രംഗത്തുള്ളവർക്ക് നേട്ടങ്ങളുണ്ടാകും. ഒന്നിലധികം വരുമാന മാർഗങ്ങൾ രൂപപ്പെടും. പുതിയ സൌഹൃദങ്ങൾ ജീവിതത്തിൽ നല്ല മാറ്റങ്ങളിലേക്ക് നയിക്കും.
മകരം
ബുധൻറെ വക്രഗതി മകരം രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് അനുയോജ്യമായ ആലോചനകൾ വരും. മകരം രാശിക്കാരെ ഭാഗ്യം തുണയ്ക്കും.
വൃശ്ചികം
ബുധൻറെ വക്രഗതി വൃശ്ചികം രാശിക്കാർക്കും ഗുണപരമായ ഫലങ്ങൾ നൽകും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് യോഗമുണ്ടാകും. വ്യാപാരികൾക്കും കൃഷിക്കാർക്കും അനുകൂല സമയം. ബിസിനസ് വിപുലീകരിക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.