SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

October Rajayogs: ഒക്ടോബറിൽ രാജയോഗങ്ങളുടെ പെരുമഴ! ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും, വൻ ധനയോഗവും ഐശ്വര്യവും

ഒക്ടോബറിൽ രൂപപ്പെടുന്ന രാജയോഗങ്ങൾ നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും.

Edited by Karthika V Updated by Karthika V
Published: Sep 28, 2026, 01:17 PM | Updated: Sep 28, 2026, 01:17 PM

ഒക്ടോബർ മാസം തുടങ്ങാൻ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജ്യോതിഷപരമായി നോക്കുമ്പോൾ വളരെ സംഭവബഹുലമായ മാസമായിരിക്കും ഒക്ടോബർ. പ്രധാനപ്പെട്ട ​ഗ്രഹങ്ങൾ അവയുടെ രാശിമാറും, അപൂർവ്വമായ നാല് രാജയോ​ഗങ്ങളാണ് ഈ മാസം രൂപപ്പെടുകയും ചെയ്യും. ഏതൊക്കെയാണ് ആ രാജയോ​ഗങ്ങളെന്നും ഏതൊക്കെ രാശികൾക്കാണ് ഇവ നല്ല ഫലങ്ങൾ നൽകുകയെന്നും നോക്കാം.

ബുധാദിത്യ രാജയോഗം (ഒക്ടോബർ 17)

ഒക്ടോബർ 17 ന് സൂര്യൻ കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കും. ബുധൻ നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സൂര്യ-ബുധ സംയോ​ഗമാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്.

ലക്ഷ്മി നാരായണ രാജയോഗം (ഒക്ടോബർ 20)

ഒക്ടോബർ 20 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും. ബുധൻ ഇതേ രാശിയിലുള്ളതിനാൽ ഇവിടെ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നു.

മാളവ്യ രാജയോഗം (ഒക്ടോബർ 20)

ഒക്ടോബർ 20 ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കുമ്പോൾ മാളവ്യ രാജയോഗം രൂപപ്പെടും.

ത്രിഗ്രഹി ശുഭയോഗം (ഒക്ടോബർ 4 മുതൽ ഒക്ടോബർ 6 വരെ)

ഒക്ടോബർ 4ന് ചന്ദ്രൻ കർക്കടകം രാശിയിൽ പ്രവേശിക്കും. വ്യാഴവും, ചൊവ്വയും ഇതേ രാശിയിലാണ് നിലവിൽ സഞ്ചരിക്കുന്നത്. മൂന്ന് ​ഗ്രഹങ്ങൾ ഒരേ രാശിയിലെത്തുന്നതോടെ അവിടെ ത്രിഗ്രഹി യോഗം രൂപപ്പെടുന്നു.

ഏതൊക്കെ രാശിക്കാർക്ക് ​ഗുണം?

കർക്കടകം - ഒക്ടോബർ കർക്കിടകം രാശിക്കാർക്ക് ഭാ​ഗ്യമാസമാണ്. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പളവർധനവ്, ആ​ഗ്രഹിച്ച സ്ഥലംമാറ്റം എന്നിവ ലഭിച്ചേക്കാം. തീരുമാനമെടുക്കാനുള്ള കഴിവും ആത്മവിശ്വാസവും മികച്ചതാകും. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടും. സാമ്പത്തികം മെച്ചപ്പെടും.

ചിങ്ങം - ഒക്ടോബർ മാസം ചിങ്ങം രാശിക്കാർക്ക് ഒരു സുവർണ്ണ കാലഘട്ടമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാകും. വിദേശ യാത്ര, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആ​ഗ്രഹങ്ങൾ സഫലമാകും. ബിസിനസിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാകും.

തുലാം - തുലാം രാശിക്കാർക്ക് ഒക്ടോബർ മാസം മികച്ചതായിരിക്കും. സാമൂഹിക പദവി, അന്തസ്സ് എന്നിവ വർദ്ധിക്കും. പുതിയ വാഹനം, വസ്തു തുടങ്ങിയവ വാങ്ങാനുള്ള സാധ്യതയുണ്ട്. പുതിയ പദ്ധതികളിൽ നിന്നും പങ്കാളിത്തങ്ങളിൽ നിന്നും ബിസിനസുകൾക്ക് ലാഭം നേടാനാകും.

വൃശ്ചികം - വൃശ്ചികം രാശിക്കാർക്ക് ഒക്ടോബർ മാസം സാമ്പത്തികമായി ഏറ്റവും ഗുണകരമായിരിക്കും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഓഹരി വിപണി, റിയൽ എസ്റ്റേറ്റ്, പഴയ നിക്ഷേപങ്ങൾ എന്നിവയിൽ നിന്ന് മികച്ച വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തികൾ പ്രശംസിക്കപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author