SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

October Rajyoga 2026: ഒക്ടോബറിലെ ഈ രാജയോഗങ്ങൾ ഇവരെ കോടീശ്വരാക്കും, നിങ്ങളും ഉണ്ടോ?

Religion

Special Rajayogas In October: ഒക്ടോബറിൽ ഗ്രഹങ്ങളുടെ ചലങ്ങളിൽ വമ്പൻ മാറ്റങ്ങൾ ഉണ്ടാകും. അതിലൂടെ നിരവധി രാജയോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.

Written By Ajitha Kumari Updated by Ajitha Kumari
Published: Oct 20, 2026, 12:15 PM | Updated: Oct 20, 2026, 12:15 PM

Rajayogam In October: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാന മാറ്റത്തിലൂടെ പലതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകും. അതിലൂടെ നിരവധി ശുഭ രാജയോഗങ്ങൾ സൃഷ്ടിക്കും. ജാതകത്തിലെ രാജയോഗം ഒരു വ്യക്തിയ്ക്ക് പുരോഗതി, സമ്പത്ത്, ബഹുമാനം, വിജയം എന്നിവ നൽകും.

ഗ്രഹ മാറ്റങ്ങളുടെ കാര്യത്തിൽ ഒക്ടോബർ സൂപ്പറാണ്. ഈ മാസം ചലന വ്യത്യാസം ഉണ്ടാകുന്നത് ഈ ഗ്രഹങ്ങൾക്കാണ്. സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ സ്ഥാനം മാറും. അതിലൂടെ പലതരത്തിലുള്ള രാജയോഗങ്ങളും സൃഷ്ടിക്കും. ശേഷം ഈ മാസം അവസാനം വ്യാഴം ചിങ്ങത്തിലേക്ക് പ്രവേശിക്കും. ഈ മാസത്തെ നേട്ടങ്ങൾ കൊണ്ടുവരുന്ന ആ രാജയോഗങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം...

ബുധാദിത്യ യോഗം

ഒക്ടോബർ 17 ന് രൂപംകൊണ്ട ബുധാദിത്യ യോഗം ഉണ്ടായത് സൂര്യൻ കന്നി വിട്ട് തുലാം രാശിയിലേക്ക് പ്രവേശിച്ചതിലൂടെയാണ്. ബുധൻ നേരത്തെ തന്നെ തുലാം രാശിയിലുണ്ട്. അങ്ങനെ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യ യോഗം സൃഷ്ടിക്കും. സൂര്യനെ ആത്മവിശ്വാസം, അന്തസ്, സ്ഥാനം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ ബുധനെ ബുദ്ധി, ബിസിനസ്, സംസാരം എന്നിവയുടെ കാരകനായും കണക്കാക്കുന്നു.

ലക്ഷിമീനാരായണ യോഗം

ഒക്ടോബർ 20 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുകയും അവിടെയുള്ള ബുധനുമായി കൂടിചേർന്നാണ് ലക്ഷ്മിനാരായണ യോഗം രൂപം കൊള്ളുകയും ചെയ്യുന്നത്. ഈ യോഗം സമ്പത്ത്, സുഖം, കല, ബിസിനസ്, സമൃദ്ധി എന്നിവ നൽകും.

മാളവ്യ രാജയോഗം

ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുന്ന ഒക്ടോബർ 20 നു തന്നെ മാളവ്യ യോഗവും സൃഷ്ടിക്കും. പഞ്ച മഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് മാളവ്യയോഗം. ശൂര്കാൻ സ്വന്തം രാശിയിലോ ഉച്ച രാശിയിലോ ആയിരിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തിലൂടെ ജാതകന് സുഖം, ഭോതിക അഭിവൃദ്ധി, അന്തസ് എന്നിവ ലഭിക്കും.

ഒക്ടോബർ 31 ന് വ്യാഴം ചിങ്ങത്തിലേക്ക്

ഓട്ടോബാർ അവസന ദിവസമായ 31 ന് വ്യാഴം കർക്കടകത്തിൽ നിന്ന് ചിങ്ങത്തിലേക്ക് പ്രവേശിക്കും. വ്യഴാഴ്ത്തെ അറിവ്, സമൃദ്ധി, വിദ്യാഭ്യാസം, വികാസം എന്നിവയുടെ കാരകനാണ്. സൂര്യന്റെ രാശിയാണ് ചിങ്ങം. വ്യാഴവും സൂര്യനും തമ്മിലുള്ള ബന്ധം സൗഹൃദമാണ്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ ചിങ്ങ രാശിയിലേക്കുള്ള പ്രവേശനം വലിയ നേട്ടങ്ങൾ നൽകും.

ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ എന്ന് നോക്കാം...

കർക്കടകം (Cancer): ഇവർക്ക് ഈ മാസം കരിയറിലും സാമ്പത്തികത്തിലും വലിയ മാറ്റങ്ങൾ നൽകും. ഒപ്പം ജോലിയുള്ളവക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ്, ആഗ്രഹിച്ച പ്രൊമോഷൻ എന്നിവയും ലഭിക്കും

ചിങ്ങം (Leo): ഇവർക്ക് ഈ മാസം അവസാനമാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നത്. ഒക്ടോബർ 31 ന് വ്യാഴം ചിങ്ങത്തിലേക്ക് പ്രവേശിക്കും. അത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും, വിദേശയാത്രയ്ക്ക് അവസരം ഒപ്പം പോസിറ്റിവ് നേട്ടങ്ങളും.

തുലാം (Libra): ഈ മാസം ഒരുപാട് ഗ്രഹങ്ങൾ തുലാം രാശിയിലേക്ക് പ്രവശിക്കുന്നത് ഇവർക്ക് നേട്ടങ്ങൾ നൽകും. ഒക്ടോബറിലേ രാജയോഗങ്ങൾ ഇവരെ സമ്പന്നരാക്കും.

വൃശ്ചികം (Scorpio): ഇവർക്കും ഈ മാസം സാമ്പത്തികപരമായി നേട്ടങ്ങൾ നൽകും. കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും, പഴയ നിക്ഷേപങ്ങൾ , സ്വത്ത്, ഓണരിവിപണിയിൽ ലാഭം എന്നിവ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author