Sabarimala: മണ്ഡലകാല തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല! നവംബർ 16ന് നട തുറക്കും, 80,000 പേർക്ക് പ്രതിദിന ദർശനം
മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും.
41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട നവംബർ 16-ന് തുറക്കും. അന്നേദിവസം വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങുന്ന മേൽശാന്തി ആഴിയിൽ അഗ്നി പകരും. ശേഷം, ഇരുമുടിക്കെട്ടുമായി എത്തുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും പതിനെട്ടാംപടി കയറ്റി സോപാനത്തേക്ക് ആനയിക്കും.
കലശാഭിഷേകം നടത്തിയ ശേഷം സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. ശേഷം അയ്യപ്പവിഗ്രഹത്തിന് അടുത്തിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ഇതേ രീതിയിൽ തന്നെ ദാമോദരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിക്കും.
നവംബർ 17ന് പുലർച്ചെ 3 മണിക്ക് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കും. പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുക. ഡിസംബർ 27ന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയ്ക്ക് ശേഷം നട അടയ്ക്കും. ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. 2027 ജനുവരി 14നാണ് മകരവിളക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.