Vish Yog: ശനി-ചന്ദ്ര സംയോഗത്തിൽ വിഷയോഗം; ഇവർ ജാഗ്രതയോടെ നീങ്ങണം, അപ്രതീക്ഷിത തിരിച്ചടികൾ നേരിടും!
ശനി-ചന്ദ്ര സംയോഗത്താൽ രൂപപ്പെടുന്ന വിഷയോഗം 4 രാശികളുടെ ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടികൾക്ക് കാരണമാകും.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണവും അവയുടെ കൂടിച്ചേരലുകളുമൊക്കെ വലിയ പ്രധാന്യമുള്ളവയാണ്. ഗ്രഹങ്ങളുടെ സംയോഗം സംഭവിക്കുമ്പോൾ പലപ്പോഴും ശുഭകരവും അശുഭകരവുമായ യോഗങ്ങളും രൂപപ്പെടും.
ഇന്ന് ഭാദ്രപാദ പൂർണിമയാണ്. ജ്യോതിഷത്തിൽ ഇതിന് വലിയ പ്രധാന്യവുമുണ്ട്. ഈ ദിവസം ചന്ദ്രൻ മീനം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ശനി നിലവിൽ ഈ രാശിയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ശനിയും ചന്ദ്രനും ഒരേ രാശിയിൽ വരുന്നതിനെ ജ്യോതിഷത്തിൽ വിഷയോഗം എന്നാണ് വിളിക്കുന്നത്. ചന്ദ്രന്റെയും ശനിയുടെയും മീനം രാശിയിലെ ഈ സംയോഗം ചില രാശികൾക്ക് അശുഭകരമാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ചിങ്ങം - ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. വാഹനങ്ങൾ ഓടിക്കുമ്പോഴും യാത്രകളിലും ജാഗ്രത വേണം, അപകടഭയമുണ്ടാകും. പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. മറഞ്ഞിരിക്കുന്ന ശത്രുകളെ സൂക്ഷിക്കുക.
കന്നി - കന്നി രാശിക്കാർക്ക് ബിസിനസിൽ നഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണയോടെ മുന്നോട്ട് പോവുക.
ധനു - ധനു രാശിക്കാരുടെ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ടാകും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ ദേഷ്യം നേരിടേണ്ടി വന്നേക്കാം.
മീനം - മീനം രാശിക്കാർക്ക് അജ്ഞാതമായ ഭയങ്ങൾ, ആശയക്കുഴപ്പം, അസ്വസ്ഥത എന്നിവ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ അശ്രദ്ധയുണ്ടായാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. തലവേദന, ഉറക്കമില്ലായ്മ എന്നിവ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനങ്ങളോ നിക്ഷേപം നടത്തുകയോ ചെയ്യാൻ സമയം അനുകൂലമല്ല.
പരിഹാരങ്ങൾ...
- വിഷയോഗയുടെ അശുഭകരമായ ഫലങ്ങൾ ലഘൂകരിക്കുന്നതിന് ശിവലിംഗത്തിൽ പാൽ, വെള്ളം, കറുത്ത എള്ള് എന്നിവ സമർപ്പിക്കുക.
- ഓം നമഃ ശിവായ മന്ത്രം 108 തവണ ജപിക്കുക
- ഹനുമാനെ ആരാധിക്കുന്നതിലൂടെ ശനി ദേവന്റെ ദോഷഫലങ്ങൾ ശമിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.