SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Shukra & Budh Vakri 2026: ദീപാവലിക്ക് മുൻപ് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ നാളുകൾ! പണത്തിന് കുറവുണ്ടാകില്ല

ഒക്ടോബർ 3 മുതൽ നവംബർ 13 വരെയുള്ള കാലയളവിൽ ശുക്രനും ബുധൻ വക്രഗതിയിൽ സഞ്ചരിക്കുന്നത് ചില രാശികൾക്ക് ഗുണം ചെയ്യും.

Edited by Karthika V Updated by Karthika V
Published: Sep 17, 2026, 03:19 PM | Updated: Sep 17, 2026, 03:19 PM

നവംബർ 8നാണ് ഈ വർഷം ദീപാവലി. അതിന് മുൻപായി ​ഗ്രഹങ്ങളുടെ ചലനങ്ങളിൽ മാറ്റങ്ങൾ സംഭവിക്കും. ഒക്ടോബറിൽ ബുധനും ശുക്രനും പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും. ജ്യോതിഷത്തിൽ, ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ സുഖം, സ്നേഹം, സൗന്ദര്യം, ഭൗതിക സമൃദ്ധി എന്നിവയെയും പ്രതിനിധീകരിക്കുന്നു.

ഇതിന്റെ ഫലമെന്നോണം വിവിധ രാശികളെ ഇത് വ്യത്യസ്തമായി സ്വാധീനിക്കും. ഈ സമയം ചിലരെ തേടി നല്ല അവസരങ്ങൾ വരും. ഒക്ടോബർ 3 മുതൽ നവംബർ 13 വരെ ശുക്രനും ഒക്ടോബർ 24 മുതൽ നവംബർ 13 വരെ ബുധനും പിന്നോക്കാവസ്ഥയിലായിരിക്കും. ഏതൊക്കെ രാശികൾക്കാണ ഇത് ​ഗുണം ചെയ്യുകയെന്ന് നോക്കാം.

മേടം - മേടം രാശിക്കാർക്ക്, ബുധന്റെ പിന്നോക്കാവസ്ഥ ബിസിനസിന് അനുകൂലമായിരിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം നേടാനാകും. ജീവിതത്തിൽ വിജയം നേടാനാകും.

മിഥുനം - മിഥുനം രാശിക്കാർക്ക് കരിയറിലും ജോലിയിലും മികച്ച നേട്ടമുണ്ടാകും. മാനസിക സമ്മർദ്ദവും ആരോ​ഗ്യ പ്രശ്നങ്ങളും അവ​ഗണിക്കരുത്. ചെറിയ കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുക.

കർക്കിടകം - കർക്കിടകം രാശിക്കാർക്ക് ഈ സമയം ജോലിയുടെയും കരിയറിന്റെയും കാര്യത്തിൽ വളരെ അനുകൂലമായിരിക്കും. പുതിയ തൊഴിൽ അവസരങ്ങൾ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കന്നി - കന്നി രാശിക്കാർക്ക്, ശുക്രന്റെ പിന്നോക്കാവസ്ഥയിലുള്ള ചലനം ആശ്വാസം നൽകും. പ്രത്യേകിച്ച് ഒക്ടോബർ 3 ന് ശേഷം, ഭാഗ്യം ഇവർക്ക് അനുകൂലമാകും. ജോലികൾ കൃത്യമായി പൂർത്തിയാക്കാനാകും.

വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് ബുധന്റെ പിന്നോക്കാവസ്ഥയിലുള്ള ചലനം നല്ല ഫലങ്ങൾ നൽകും. ജോലിയിൽ പുരോഗതിയുണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. നേട്ടങ്ങളുടെ കാലമായിരിക്കും ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


TAGS:

About the Author