SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Surya Gochar 2026: രണ്ട് ദിവസത്തിനുള്ളിൽ സൂര്യ സംക്രമണം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും! അടുത്ത ഒരു മാസം സുവർണകാലം

ചിങ്ങം രാശിയിൽ നിന്ന് സൂര്യൻ കന്നി രാശിയിലേക്ക് സംക്രമിക്കാൻ പോകുകയാണ്. ഏകദേശം ഒരു മാസക്കാലം ഇതേ രീതിയിൽ തുടരും.

Edited by Karthika V Updated by Karthika V
Published: Sep 15, 2026, 11:13 PM | Updated: Sep 15, 2026, 11:13 PM

ഗ്രഹങ്ങളുടെ രാജാവാണ് സൂര്യൻ. സൂര്യന്റെ സംക്രമണത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. സെപ്റ്റംബർ 17ന് സൂര്യൻ കന്നിരാശിയിലേക്ക് സംക്രമിക്കും. കന്നിരാശിയുടെ അധിപൻ ബുധനാണ്. ഇതേ ദിവസം ബുധനും കന്നിരാശിയിലായിരിക്കും.

രണ്ട് ​ഗ്രഹങ്ങളും ഒരേ രാശിയിൽ ഒത്തുചേരുന്നതോടെ അവിടെ ബുധാദിത്യ രാജയോ​ഗം രൂപപ്പെടും. അത് അഞ്ച് രാശിക്കാർക്ക് ജീവിതത്തിൽ വലിയ സൗഭാ​ഗ്യങ്ങൾ കൊണ്ടുവരും. കരിയർ, ബിസിനസ്സ്, സാമ്പത്തിക മേഖലകളിൽ ഈ രാശികൾക്ക് നേട്ടങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

ചിങ്ങം - ചിങ്ങം രാശിക്കാർക്ക് കന്നിരാശിയിലുള്ള സൂര്യന്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ദീർഘകാല പ്രശ്നങ്ങൾക്ക് ശമനമുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. കുടുംബാം​ഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനിടവരും. ബിസിനസുകാർക്കും സമയം അനുകൂലമാണ്. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

കന്നി - സൂര്യൻ കന്നിരാശിയിലേക്കാണ് സംക്രമിക്കാൻ പോകുന്നത്. അതിനാൽ, കന്നിരാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയമുണ്ടാകാനുള്ള സാധ്യതയുണ്ട്.

വൃശ്ചികം - വൃശ്ചികം രാശിക്കാർക്ക് സൂര്യന്റെ ഈ സംക്രമണം സാമ്പത്തിക ലാഭമുണ്ടാക്കും. ജോലി അന്വേഷിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന നേടാനാകും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും. ബിസിനസിൽ ലാഭമുണ്ടാകും.

ധനു - ധനു രാശിക്കാർക്ക് സൂര്യൻ കന്നിയിലേക്ക് മാറുന്നതോടെ സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും വർദ്ധനവുണ്ടാകും. ഭൂമി, വീട് അല്ലെങ്കിൽ വാഹനം എന്നിവ വാങ്ങാൻ അവസരമുണ്ടാകും. നിയമപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും.

മീനം - സൂര്യന്റെ രാശി മാറ്റം മീനം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ സംസാരം ആളുകളെ ആകർഷിക്കും. ഒരു പ്രധാന ബിസിനസ് കരാറിൽ ഒപ്പിടും. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author