Shani Dosha Remedies: ശനിയുടെ ദോഷങ്ങളിൽ നിന്ന് മോചനം; തിരുനല്ലാർ ശനീശ്വര ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതെപ്പോൾ
തിരുനല്ലാർ ശനീശ്വരൻ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ശനിയുടെ ദശാപഹാരങ്ങളിൽ നിന്ന് മോചനം നൽകും.
തമിഴ്നാട്ടിലെ തിരുനല്ലാർ ശനീശ്വരൻ ക്ഷേത്രം ശനിയെ ആരാധിക്കുന്ന ക്ഷേത്രമെന്ന നിലയിൽ പ്രശസ്തമാണ്. തിരുനല്ലാർ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ശനിയുടെ ദശാപഹാരങ്ങളിൽ നിന്ന് മോചനം നൽകുമെന്നാണ് വിശ്വാസം.
നളമാഹാരാജാവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ നിന്നാണ് തിരുനല്ലാർ എന്ന പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ശനിയുടെ ദോഷങ്ങളിൽ നിന്ന് നളൻ മോചിപ്പിക്കപ്പെട്ടത് ഇവിടെ വന്ന് പ്രാർഥിച്ചിട്ടാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശനിദോഷ പരിഹാരത്തിനായി നളൻ ദർഭാരണ്യശ്വര ക്ഷേത്രത്തിലെത്തി ശിവനെ പ്രാർഥിക്കുകയും ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. അങ്ങനെയാണ് ആ സ്ഥലത്തിന് തിരുനല്ലാർ എന്ന് പേരുവന്നതെന്നാണ് ഐതിഹ്യം.
നളന് ശനിദോഷത്തിൽ നിന്ന് മോചനം ലഭിച്ചത് ഇവിടുത്തെ തീർഥകുളത്തിൽ മുങ്ങിയപ്പോഴാണെന്ന് വിശ്വസിക്കപ്പെടുന്നു. നളതീർഥം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ മുങ്ങിക്കുളിച്ചാൽ ശനിദോഷം ഉള്ളവരുടെ ദോഷങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം.
തിരുനല്ലാർ ക്ഷേത്രത്തിലെ ശനി പ്രതിഷ്ഠയ്ക്ക് മുന്നിൽ പ്രാർഥിച്ചാൽ ശനിദോഷങ്ങളിൽ നിന്ന് മുക്തി ലഭിക്കും. എള്ളുതിരി കത്തിച്ച് ശനി ഗായത്രി ജപിക്കുന്നത് ശനിദോഷത്തിൽ നിന്ന് മുക്തി നൽകും.
രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെയുമാണ് ഇവിടുത്തെ ദർശന സമയം. ശനിദോഷപരിഹാരത്തിനായി നിരവധി ഭക്തർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.