SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Holy Ash: ദിവസവും ഭസ്മം ധരിക്കുന്നത് മഹേശ്വരന് പ്രീതികരം; ഭസ്മം ധരിക്കേണ്ടത് എങ്ങനെയന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനം

Holy Ash Vibhuti Wear On Body: ഭസ്മത്തിനൊപ്പം കുങ്കുമം കൂടി ചേർത്ത് ധരിക്കുന്നത് ശിവശക്തി സം​ഗമത്തിന്റെ പ്രതീകമായാണ് ഹിന്ദുമത വിശ്വാസത്തിൽ കണക്കാക്കുന്നത്.

Edited by Roniya Baby Updated by SUPPORT USER
Published: Aug 09, 2026, 11:16 PM | Updated: Aug 12, 2026, 05:58 PM

ഭൗതിക വസ്തുക്കൾ കത്തിയമരുന്നതിൽ നിന്ന് ശേഷിക്കുന്ന ഭസ്മത്തിന് ആത്മീയമായി വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. പരമശിവന് ഏറെ പ്രിയങ്കരമാണ് ഭസ്മം. ഭസ്മത്തിനൊപ്പം കുങ്കുമം കൂടി ചേർത്ത് ധരിക്കുന്നത് ശിവശക്തി സം​ഗമത്തിന്റെ പ്രതീകമായാണ് ഹിന്ദുമത വിശ്വാസത്തിൽ കണക്കാക്കുന്നത്.

സന്ധ്യാസമയത്ത് ദീപം തെളിയിച്ച് ഭസ്മം തൊട്ട് നാമം ജപിക്കുന്നത് പഴയതലമുറയുടെ സാധാരണ ശീലമാണ്. സന്ധ്യാവേളകളിൽ അന്തരീക്ഷത്തിൽ വർധിക്കുന്ന രോ​ഗാണുക്കളെ ചെറുക്കാൻ ഭസ്മത്തിന് കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ഭസ്മം ധരിക്കുന്ന രീതിയിലും ചില പ്രത്യേകതകൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?

പ്രഭാതത്തിൽ സ്നാനത്തിന് ശേഷം ശരീരത്തിലെ അമിതമായ ഈർപ്പത്തെ വലിച്ചെടുക്കാൻ നനച്ച ഭസ്മവും വൈകുന്നേരം അന്തരീക്ഷത്തിലെ അണുക്കളെ പ്രതിരോധിക്കുന്നതിന് നനയ്ക്കാത്ത ഭസ്മവും ആണ് ഉപയോ​ഗിക്കേണ്ടത്. എന്നാൽ, സ്ത്രീകൾ ഭസ്മം നനച്ച് തൊടാൻ പാടില്ലെന്നും പുരുഷന്മാർ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെ തൊടണമെന്നുമാണ് ഉപദേശിക്കപ്പെടുന്നത്.

ശരിയായ രീതിയിൽ ഭസ്മം ശരീരത്തിൽ അണിയുന്നത് ശരീരത്തിനും മനസ്സിനും ഊർജ്ജം നൽകും. നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയാലാണ് ഭസ്മം ധരിക്കേണ്ടത്. സന്യാസിമാർ മൂന്ന് രേഖകളായി ഭസ്മം ധരിക്കുമ്പോൾ സാധാരണക്കാർ ഒറ്റ രേഖയിലാണ് ഭസ്മം ചാർത്തുന്നത്. സാധാരണയായി നെറ്റി, തോളുകൾ, കഴുത്ത്, കൈമുട്ടുകൾ, നെഞ്ച്, വയർ, കണങ്കാൽ എന്നിവിടങ്ങളിലാണ് ഭസ്മം ധരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author