SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IPL 2027 Mini Auction: മുസ്താഫിസുറും സംഘവും ഐപിഎല്‍ ലേലത്തില്‍, ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുന്നു

Sports

ഐപിഎല്‍ മിനി ലേലത്തിലേക്ക് പേര് രജിസ്റ്റര്‍ ചെയ്ത് മുസ്താഫിസുറും മറ്റ് ആറ് ബംഗ്ലാദേശ് താരങ്ങളും.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 12, 2026, 11:33 AM | Updated: Nov 12, 2026, 11:33 AM

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ലേലത്തിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങളെ ബിസിസിഐ (BCCI) അനുവദിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ലേലത്തിൽ പങ്കെടുക്കാൻ ബംഗ്ലാദേശിന് അനുവാദം നൽകിയത്. ഏകദേശം പത്ത് മാസം മുമ്പ് ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് ബിസിസിഐയുടെ നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയിരുന്നു.

മുസ്താഫിസുർ റഹ്മാന് വരാനിരിക്കുന്ന ഡിസംബർ 16-ലെ ഐപിഎൽ മിനി ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം നഹിദ് റാണ, റിഷാദ് ഹൊസൈൻ, ഹസൻ മഹ്മൂദ്, തൗഹിദ് ഹൃദോയ്, ടാസ്കിൻ അഹമ്മദ്, ഷോറിഫുൽ ഇസ്ലാം എന്നിവരും ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴി‍ഞ്ഞ ഡിസംബറിലെ മിനി ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർ‌‌‌‌‌‌‌ന്ന വില ലഭിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരമാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഡിസംബറിൽ ബംഗ്ലാദേശിലെ ഹിന്ദു സമുദായത്തിലെ അംഗങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളെത്തുടർന്നാണ് ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഈ വർഷം ജനുവരിയിൽ കെകെആർ മുസ്താഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കുകയും പകരം താരത്തെ ഉൾപ്പെടുത്താൻ അനുവാദം നൽകുകയും ചെയ്തിരുന്നു.

എന്നാൽ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയ ബിസിസിഐയുടെ നടപടിയെത്തുടർന്ന് 2026-ലെ ടി20 ലോകകപ്പിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഇന്ത്യയിലേക്ക് ടീമിനെ അയച്ചില്ല. സുരക്ഷാ കാരണങ്ങളാൽ മത്സരങ്ങൾ ഇന്ത്യയിലേക്ക് മാറ്റണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടതോടെ ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറുകയും പകരം സ്കോട്ട്ലൻഡ് ടീം ടൂർണമെന്റിൽ ഇടം നേടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author