SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

India T20: അഭിഷേക് ശർമ്മയുടെ റെക്കോർഡ് സെഞ്ച്വറി, അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വിജയം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരി ഇന്ത്യ. 30 പന്തിൽ സെഞ്ച്വറി നേടി അഭിഷേക് ശർമ്മ റെക്കോർഡിട്ടു.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 18, 2026, 09:44 AM | Updated: Sep 18, 2026, 09:44 AM

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 മത്സരത്തിൽ റെക്കോർഡിട്ട് ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ്മ. 30 പന്തിൽ സെഞ്ച്വറി നേടിയ താരം ടെസ്റ്റ് പ്ലേയിംഗ് (ഫുൾ മെമ്പർ) രാജ്യങ്ങൾ തമ്മിലുള്ള ടി20 മത്സരങ്ങളിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. സിംബാബ്‌വെയുടെ സിക്കന്ദർ റാസയുടെയും ന്യൂഡീലൻഡിന്റെ ഫിൻ അലന്റെയും 33 പന്ത് സെഞ്ച്വറി റെക്കോർഡാണ് താരം മറികടന്നത്. അഭിഷേകിന്റെ റെക്കോർഡിനൊപ്പം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ടി20 മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മാത്രമല്ല 3-0ത്തിന് പരമ്പര തൂത്തുവാരി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. 34 പന്തിൽ നിന്ന് 9 ഫോറും 11 സിക്സറുകളും സഹിതം 108 റൺസെടുത്ത അഭിഷേക് പുറത്താകുമ്പോൾ 10 ഓവറിൽ 142-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ അഫ്ഗാനിസ്ഥാൻ 14.1 ഓവറിൽ വെറും 94 റൺസിന് പുറത്തായി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിര 156-8, 159-8 എന്നിങ്ങനെ സ്കോറുകൾ നേടിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ബാറ്റിംഗ് തകർച്ചയാണ് അഫ്ഗാൻ നിര നേരിട്ടത്. ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേൽ തന്റെ ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിനെയും (15) സെദിഖുല്ല അട്ടാലിനെയും (1) പുറത്താക്കി അഫ്ഗാനിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ചു. പേസ് ബൗളർ നിതീഷ് കുമാർ റെഡ്ഡി ഒരേ ഓവറിൽ രണ്ട് വിക്കറ്റുകൾ ഉൾപ്പെടെ ആകെ 3 വിക്കറ്റ് (25 റൺസിന്) വീഴ്ത്തിയപ്പോൾ, ലെഗ് സ്പിന്നർ രവി ബിഷ്ണോയ് മൂന്ന് വിക്കറ്റുകളോടെ അഫ്ഗാൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മ തന്റെ കരിയറിലെ മൂന്നാം ടി20 സെഞ്ച്വറിയാണ് നേടിയത്.

ഇന്ത്യൻ ടീം സെപ്റ്റംബർ 19-ന് നഗോയ-ഐച്ചിയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോവുകയാണ്. അതെസമയം അഫ്ഗാനിസ്ഥാൻ ദർവീഷ് റസൂളിയുടെ കീഴിൽ താരതമ്യേന വ്യത്യസ്തമായൊരു ടീമിനെയാണ് ഏഷ്യൻ ഗെയിംസിനായി അയക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author