SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ronaldo Record: തുടർച്ചയായ 25-ാം സീസണിലും ഗോൾ, ചരിത്രനേട്ടവുമായി റൊണാൾഡോ

തുടർച്ചയായ 25 സീസണുകളിൽ ഗോൾ നേടുന്ന ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ നസ്റിനായി ഗോൾ നേടിയാണ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡ് മറികടന്നത്.

Written By Mekha P Panicker Updated by Ajitha Kumari
Published: Aug 24, 2026, 09:50 AM | Updated: Aug 24, 2026, 09:50 AM

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. തുടർച്ചയായ 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരമായി റൊണാൾഡോ മാറി. സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെ നടന്ന മത്സരത്തിൽ അൽ നസ്റിനായി ഗോൾ നേടിയതോടെയാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.

അൽ നസ്ർ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മത്സരം വിജയിച്ചത്. മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് അബ്ദുള്ള അൽ ഹംദാനു പകരക്കാരനായി റൊണാൾഡോ കളിക്കളത്തിലെത്തിയത്. തുടർന്ന് 21-ാം മിനിറ്റിൽ റൊണാൾഡോ ഗോൾ നേടി.

റൊണാൾഡോയുടെ ഗോൾ

2026-2027 സീസണിലെ തന്റെ ആദ്യ ലീഗ് ഗോളാണ് റൊണാൾഡോ അൽ നസറിന് നേടിക്കൊടുത്തത്. തുടർച്ചയായ 24 സീസണുകളിൽ (1999-2000 മുതൽ 2022-2023) ഗോൾ നേടിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡിനെ പിന്തള്ളിയാണ് റൊണാൾഡോ 25 സീസണുകളിലെ ഗോൾവേട്ട പൂർത്തിയാക്കിയത്.

സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ നസർ എന്നീ ടീമുകളിലെല്ലാം കളിച്ച എല്ലാ സീസണുകളിലും റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്.

1,000 ഗോളുകളിലേക്ക്

റൊണാൾഡോയുടെ അടുത്ത ലക്ഷ്യം 1,000 ഗോളുകളെന്ന നാഴികക്കല്ലാണ്. അൽ നസറിന് വേണ്ടി നേടിയ ഗോൾ ഉൾപ്പെടെ റൊണാൾഡോയുടെ കരിയറിലെ ഗോളുകളുടെ എണ്ണം 977 ആയി.

റയൽ മാഡ്രിഡിനായി 450 ഗോളുകളും, മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ട് ഘട്ടങ്ങളിലായി 145 ഗോളുകളും, യുവന്റസിനായി 101 ഗോളുകളും, സ്പോർട്ടിംഗ് സി.പിക്കായി 5 ഗോളുകളും, അൽ നസറിനായി 130 ഗോളുകളുമാണ് റൊണാൾഡോ നേടിയത്. കൂടാതെ പോർച്ചുഗൽ ദേശീയ ടീമിനായി 146 ഗോളുകളും സൂപ്പർ താരം നേടി.

ഇനി കളിക്കുമോ?

റിട്ടയർമെൻറ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂചന നൽകിയിരുന്നു. 2026-2027 സീസൺ തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ അവസാന സീസൺ ആയിരിക്കുമെന്ന് പോർച്ചു​ഗീസ് താരം വെളിപ്പെടുത്തിയത്.

ഒരു അഭിമുഖത്തിലാണ് 41-കാരൻ തന്റെ ഫുട്ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും താൻ അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും വ്യക്തമാക്കിയത്. നിലവിൽ ഔദ്യോഗികമായി വിരമിക്കുന്ന തീയതി റൊണാൾഡോ പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author