SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ronaldo Retirement: 'ഇത് എന്റെ അവസാന വർഷം', കരിയറിന് വിരാമമിടാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ അവസാനിപ്പിക്കാൻ പോകുന്നു. 2026-2027 സീസൺ തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ അവസാന സീസൺ ആയിരിക്കുമെന്ന് പോർച്ചു​ഗീസ് താരം വെളിപ്പെടുത്തി.

Written By Mekha P Panicker Updated by Karthika V
Published: Aug 17, 2026, 12:39 PM | Updated: Aug 17, 2026, 12:39 PM

റിട്ടയർമെൻറ് പ്രഖ്യാപനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-2027 സീസൺ തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ അവസാന സീസൺ ആയിരിക്കുമെന്ന് പോർച്ചു​ഗീസ് താരം വെളിപ്പെടുത്തി. വോ​ഗിന് നൽകിയ ഒരു അഭിമുഖത്തിലാണ് 41-കാരൻ തന്റെ ഫുട്ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും താൻ അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും വ്യക്തമാക്കിയത്. എന്നാൽ നിലവിൽ ഔദ്യോഗികമായി വിരമിക്കുന്ന തീയതി റൊണാൾഡോ പ്രഖ്യാപിച്ചിട്ടില്ല.

'ഇത് ഒരുപക്ഷേ എന്റെ ഫുട്ബോളിലെ അവസാന വർഷമായിരിക്കാം, ഞാൻ ഒരു മികച്ച പാരമ്പര്യം അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.'

പക്ഷെ ഇക്കാര്യത്തിൽ താരം ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. പക്ഷെ അദ്ദേഹം കരിയറിന്റെ അവസാനത്തിലേക്ക് എത്തിയെന്ന രീതിയിൽ കൃത്യമായ സൂചനകൾ നൽകുന്നുണ്ട്. സ്പോർട്ടിംഗ് സി.പി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ-നാസർ എന്നീ ക്ലബ്ബുകളിലായി ഏകദേശം 25 വർഷത്തോളമാണ് റൊണാൾഡോയുടെ പ്രൊഫഷണൽ കരിയർ നീണ്ടുനിൽക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നേട്ടങ്ങൾ റൊണാൾഡോ കൈവരിച്ചതും, ലോകപ്രശസ്ത കളിക്കാരിൽ ഒരാളായി അദ്ദേഹം പേരെടുത്തതും ഈ കാലയളവിലാണ്.

കരിയർ അവസാനിപ്പിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, കൂടുതൽ യാത്ര ചെയ്യുക, തനിക്ക് എറെ ഇഷ്ടമുള്ള പാഡെൽ (Padel) കാണുക എന്നിവ ചെയ്യുമെന്ന് റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ തന്റെ ജീവിതത്തിൽ മുൻപത്തേതുപോലെ ആധിപത്യം പുലർത്താത്ത സമയത്ത് താനും കുടുംബവും ഒരുമിച്ച് നേടുന്ന നേട്ടങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അൽ-നസറിനായി സജീവമായി കളിക്കുന്ന റൊണാൾഡോ, സൗദി പ്രോ ലീഗിലെ ഒരു പ്രധാന സാന്നിധ്യമാണ്. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങളും അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിൽ റയൽ മാഡ്രിഡിനായി കളിച്ച 438 മത്സരങ്ങളിൽ നിന്ന് 451 ഗോളുകൾ നേടിയെന്ന റെക്കോർഡുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author