Cristiano Ronaldo: ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; പോർച്ചുഗലിനായി ഇനി കളിക്കില്ല
23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു.
ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇനി പോർച്ചുഗീസിനായി കളിക്കില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു.
ക്ലബ് ഫുട്ബോളിൽ തുടരും. 2023 ഓഗസ്റ്റ് 20ന് കസാക്കിസ്ഥാനെതിരെ സൌഹൃദ മത്സരം കളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ അരങ്ങേറ്റം. 18 വയസിലായിരുന്നു ഈ മത്സരം. പിന്നീട് പോർച്ചുഗലിനായി 234 മത്സരങ്ങൾ കളിച്ചു.
പോർച്ചുഗലിനായി ആറ് ലോകകപ്പുകളിലും കളിച്ചെങ്കിലും കിരീടനേട്ടമുണ്ടായില്ല. 146 ഗോളുകളാണ് പോർച്ചുഗലിനായി നേടിയത്. പോർച്ചുഗലിനായി മൂന്ന് അന്താരാഷ്ട്ര കിരീടങ്ങൾ നേടി. 2016 ജൂലൈ പത്തിന് യൂറോ കപ്പ് നേടി. ഫ്രാൻസിനെ തോൽപ്പിച്ചാണ് യൂറോ കപ്പ് നേടിയത്. യുവേഫ നാഷൻസ് ലീഗ് രണ്ട് തവണ സ്വന്തമാക്കി. 2019ലും 2025ലും ആയിരുന്നു യുവേഫ നാഷൻസ് ലീഗ് നേട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.