SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

28 വർഷത്തിന് ശേഷം ഇതാദ്യം; ഹോക്കി ലോകകപ്പിൽ ഇന്ത്യയിൽ നിന്ന് അമ്പയർമാരുമില്ല, ഒഫീഷ്യലുകളുമില്ല

Sports

28 വർഷത്തിനിടെ ഇതാദ്യമായാണ് പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയിൽ നിന്നൊരു അമ്പയറോ ഒഫീഷ്യലോ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നത്.

Edited by Karthika V Updated by Karthika V
Published: Aug 07, 2026, 08:38 PM | Updated: Aug 07, 2026, 08:38 PM

ന്യൂഡൽഹി: ഹോക്കി ലോകകപ്പിൽ ഇക്കുറി ഒരു ഇന്ത്യൻ അമ്പയറോ സാങ്കേതിക ഒഫീഷ്യലോ ഉണ്ടാകില്ല. ഓഗസ്റ്റ് 15 മുതൽ നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കുന്ന എഫ്.ഐ.എച്ച് പുരുഷ ഹോക്കി ലോകകപ്പിലാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നത്. 1998-ൽ ഉട്രെച്ചിൽ നടന്ന ലോകകപ്പിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ഒഫീഷ്യൽ പോലും ഇല്ലാതെ ഹോക്കി ലോകകപ്പ് നടക്കാൻ പോകുന്നത്. യുറോപ്പിൽ നിന്നുള്ളവരാണ് ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം ഒഫീഷ്യലുകളും.

ലോകകപ്പ് നിയന്ത്രിച്ച നാല് ഇന്ത്യൻ അമ്പയർമാർ...

ആധുനിക ഹോക്കി ചരിത്രത്തിൽ ഇതുവരെ നാല് ഇന്ത്യൻ അമ്പയർമാർ മാത്രമാണ് പുരുഷ ഹോക്കി ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ളത്. 1990ൽ അമർജിത് സിങ് ബാവ, 1994ൽ തർലോക് സിങ് ഭുല്ലാർ, 2002, 2006, 2010 വർഷങ്ങളിൽ സതീന്ദർ ശർമ്മ, 2010, 2014, 2018, 2023 വർഷങ്ങളിൽ ആർ.വി. രഘുപ്രസാദ് എന്നിവരായിരുന്നു മത്സരങ്ങളെ നിയന്ത്രിച്ചിരുന്നത്.

മുൻ ലോകകപ്പുകൾ, ഒളിമ്പിക്സ്, പ്രോ ലീഗ്, മറ്റ് അന്താരാഷ്ട്ര ടൂർണമെന്റുകൾ എന്നിവയിലെ പ്രകടനം വിലയിരുത്തിയായിരുന്നു അമ്പയർമാരെയും ഒഫീഷ്യലുകളെ നിശ്ചയിച്ചിരുന്നതെന്ന് ആർ.വി. രഘുപ്രസാദ് പറ‍ഞ്ഞു. 200 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ ഏഷ്യൻ അമ്പയർ എന്ന നേട്ടം സ്വന്തമാക്കിയ ആളാണ് അദ്ദേഹം. കഴിഞ്ഞ വർഷം അദ്ദേഹം വിരമിച്ചിരുന്നു. സ്ഥിരതയാർന്ന മികച്ച പ്രകടനമാണ് പ്രധാന മാനദണ്ഡമെന്നും രഘുപ്രസാദ് കൂട്ടിച്ചേർത്തു.

ഹോക്കി ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യം ഇല്ലാത്തതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് നിരവധി ഒളിമ്പിക്സുകളിലും ലോകകപ്പുകളിലും അമ്പയറായ മുൻ രാജ്യാന്തര ഒഫീഷ്യൽ സതീന്ദർ ശർമ്മയും രം​ഗത്തെത്തിയിരുന്നു. നിലവിൽ നമ്മൾ ഏറെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അമ്പയർമാർക്ക് കൂടുതൽ അന്താരാഷ്ട്ര അവസരങ്ങൾ നൽകണമെന്നും സതീന്ദർ ശർമ്മ ആവശ്യപ്പെട്ടു.

അംഗീകാരവും സാമ്പത്തിക ഭദ്രതയും

സാമ്പത്തിക ഭദ്രതയില്ലായ്മയാണ് അമ്പയറിങ് കരിയറായി തിരഞ്ഞെടുക്കുന്നതിൽ നിന്ന് ആളുകൾ പിന്മാറാനുള്ള പ്രധാന കാരണമെന്നാണ് മുൻ അമ്പയർമാർ ചൂണ്ടിക്കാട്ടുന്നത്. കളിക്കാർക്ക് അവാർഡുകളും സർക്കാരോദ്യോഗങ്ങളും വലിയ അംഗീകാരങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ അമ്പയർമാർക്ക് കൃത്യമായ ശമ്പളമോ സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നായിരുന്നു രഘുപ്രസാദ് പറഞ്ഞത്. വിരമിച്ച ശേഷം സ്വകാര്യ ജോലി തേടേണ്ടിവരുന്ന സാഹചര്യം വരുന്നതിനാൽ കുട്ടികളെ ഈ മേഖലയിലേക്ക് കടക്കുന്നതിൽ നിന്ന് മാതാപിതാക്കൾ തടഞ്ഞേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡി

TAGS:

About the Author