SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IND vs SL Women's Asia Cup Final 2026: വനിതാ ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്; ലങ്കയെ തകർത്ത് സ്വന്തമാക്കിയത് എട്ടാം കിരീടം

Women's Asia Cup Final 2026: വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിക്കൊണ്ട് എട്ടാം കിരീടം സ്വന്തമാക്കി ഇന്ത്യ.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 14, 2026, 07:00 AM | Updated: Sep 14, 2026, 07:00 AM

ദുബായ്: വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഏഷ്യ. ഫൈനലിൽ ലങ്കയെ ഇന്ത്യൻ വനിതകൾ തകർത്തത് 72 റൺസിനാണ്. രണ്ടുവർഷം മുൻപ് ശ്രീലങ്കയോട് നേരിട്ട തോൽവിക്ക് പകരം വീട്ടാനും ഇതോടെ ഇടയ്ക്ക് കഴിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയിരുന്നു. തുടർന്ന് 184 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.6 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യൻ വനിതകൾ തങ്ങളുടെ എട്ടാം ഏഷ്യാകപ്പ് കിരീദത്തിൽ മുത്തമിട്ടു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരികമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്‌. ലങ്കയെ തകർത്തത് നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയാണ്. ദീപ്തി ശർമ 19 റൺസിന് മൂന്ന് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, ഷഫാലി വർമ, പ്രേമ റാവത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ലങ്കയുടെ ടോപ് സ്‌കോറർ 32 പന്തിൽ നിന്ന് 36 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവാണ്. നിലാക്ഷിക സിൽവ 16 പന്തിൽ നിന്ന് 22 റൺസെടുത്തു. വിഷ്മി ഗുണരത്‌നെ 22 പന്തിൽ 20 റൺസ് നേടി.

ഇന്ത്യൻ സ്‌കോർ ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മധ്യനിരയുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ ടീമിന് തകർപ്പൻ തുടക്കം സമ്മാനിച്ചു. വെറും 77 പന്തിൽ നിന്ന് ഈ സഖ്യം അടിച്ചുകൂട്ടിയത് 129 റൺസാണ്. എന്നാൽ പിന്നീട് വന്നവർക്കൊന്നും സ്‌കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല എന്നത് ശ്രദ്ധേയം.

ഇന്ത്യയുടെ ടോപ് സ്‌കോറർ 39 പന്തിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 68 റൺസെടുത്ത ഷഫാലിയാണ്. 39 പന്തുകളിൽ നിന്നും സ്മൃതി മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 59 റൺസെടുത്തു. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിലെ നാലാം പന്തിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. നാല് റൺസെടുത്ത ഓപ്പണർ ഇമേഷ ദുലാനിയെയാണ് ഇന്ത്യൻ ബൗളർ ക്രാന്തി ഗൗഡ് പുറത്താക്കിയത്. എന്നാൽ രണ്ടാംവിക്കറ്റിൽ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും വിഷ്മി ഗുണരത്നയും ചേർന്ന് സ്കോർ ഉയർത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

TAGS:

About the Author