Mumbai Indians: 'മുംബൈ ഇന്ത്യന്‍സ് പരിശീലകനാകാന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ് അനുയോജ്യന്‍' പിന്തുണച്ച് കൃഷ്ണമാചാരി ശ്രീകാന്ത്
ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ പുതിയ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്.
ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ അടുത്ത മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
മഹേല ജയവർധന പദവി ഒഴിഞ്ഞതിനെത്തുടർന്ന് മുംബൈ ഇന്ത്യൻസ് പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്. 2025ലെ സീസണിൽ നാലാം സ്ഥാനത്തെത്തിയ മുംബൈ ഫ്രാഞ്ചൈസി ഐപിഎൽ 2026 സ്റ്റാൻഡിങ്സിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അടുത്ത ടൂർണമെന്റിനായി തയ്യാറെടുക്കുന്ന ടീമിനെ നയിക്കാൻ അനുയോജ്യനായ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.
'ഞാനാണ് മുംബൈ ഇന്ത്യൻസ് എങ്കിൽ ചന്ദ്രകാന്ത് പണ്ഡിറ്റിനെ പരിശീലകനായി കൊണ്ടുവരുമായിരുന്നു. അദ്ദേഹം ഒരു പ്രാദേശിക താരമാണ്. മുംബൈയ്ക്കായി ധാരാളം കളിച്ചിട്ടുണ്ട്. അതിനാൽ തന്നെ ചന്ദ്രകാന്ത് ടീമിന് വലിയൊരു മുതൽക്കൂട്ടായിരിക്കും. ഇത്തരം ഒരു ടീമിന് ചന്ദ്രകാന്ത് പണ്ഡിറ്റിനെ ആവശ്യമുണ്ട്.'
കളിയെ സമീപിക്കുന്ന ചന്ദ്രകാന്തിന്റെ രീതിയെയും കൃഷ്ണമാചാരി ശ്രീകാന്ത് പ്രശംസിച്ചു. മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായ പണ്ഡിറ്റിന് മുംബൈ ഇന്ത്യൻസ് നിരയ്ക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരം കാണിച്ച് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ചന്ദ്രകാന്ത് നിൽക്കാറില്ല. സ്വന്തം ജോലി നിശബ്ദമായി ചെയ്ത് മടങ്ങുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള പരിശീലകനാണ് ചന്ദ്രകാന്ത് പണ്ഡിറ്റ്.
ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ പരിശീലകരിലൊരാളാണ് ചന്ദ്രകാന്ത്. മുംബൈ, വിദര്‍ഭ, മധ്യപ്രദേശ് എന്നീ ടീമുകളെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലാദ്യമായി മധ്യപ്രദേശിനെ 2022-ല്‍ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ വലിയൊരു നേട്ടമാണ്.
https://youtu.be/2iLb_SoDJ0A?si=6TmIQftLOYEbccwx&t=787ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.