SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lionel Messi Final Match: അർജന്റീന ജഴ്സിയിൽ അവസാന അങ്കം, ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിനായി കാത്തിരിപ്പ്

Sports

ബെനിനെതിരെയുള്ള പ്രത്യേക വിടവാങ്ങൽ മത്സരത്തിൽ ലയണൽ മെസ്സി ഇന്ന് അവസാനമായി അർജന്റീനയുടെ നമ്പർ 10 ജഴ്സി അണിയും.

Written By Mekha P Panicker Updated by Ajitha Kumari
Published: Oct 06, 2026, 12:36 PM | Updated: Oct 06, 2026, 12:36 PM

ലയണൽ മെസ്സി അവസാനമായി അർജന്റീനയുടെ 10-ാം നമ്പർ ജേഴ്സി അണിയാൻ ഒരുങ്ങുകയാണ്. അർജന്റീനയും ബെനിനും തമ്മിലുള്ള പ്രത്യേക സൗഹൃദ മത്സരം അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയേഴ്സിലെ എസ്റ്റാഡിയോ മോനുമെന്റൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം ഒക്ടോബർ 7 പുലർച്ചെ 4.30 നാണ് മത്സരം അരങ്ങേറുക.

നീലയും വെള്ളയും ജഴ്സിയിൽ അർജന്റീനയ്ക്കായി സ്വന്തം നാട്ടിലുള്ള മെസ്സിയുടെ അവസാന മത്സരമാണിത്. 2022 ലോകകപ്പ് നേടിയ അർജന്റീന സ്ക്വാഡിലെ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) മത്സരം കാണാൻ ക്ഷണിച്ചിട്ടുണ്ട്. റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ക്ലബ്ബുകളുടെ അനുമതി ലഭിക്കാത്തതിനാൽ പൗലോ ഡിബാല, നഹുവൽ മോളിന തുടങ്ങിയ താരങ്ങൾക്ക് പങ്കെടുക്കില്ല.

2005-ൽ അർജന്റീനയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച മെസ്സി രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച എക്കാലത്തെയും മികച്ച താരമാണ്. 2021 കോപ്പ അമേരിക്ക, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നിവയാണ് അർജന്റീനയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ മത്സര നേട്ടങ്ങൾ. 39 കാരനായ താരം 2026 ഫിഫ ലോകകപ്പിലും കളിച്ചിരുന്നു. ടൂർണമെന്റിൽ ഫൈനൽ വരെ എത്തിയ അർജന്റീന സ്പെയിനിനോടാണ് പരാജയപ്പെട്ടത്.

അവസാന മത്സരത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത 10-ാം നമ്പർ ജഴ്സിയായിരിക്കും മെസ്സി ധരിക്കുക. മത്സരത്തിന് മുമ്പും ശേഷവും മെസ്സിയുടെ സംഭാവനകളെ മാനിച്ച് പ്രത്യേക ആദരിക്കൽ ചടങ്ങുകൾ എഫ്എ സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം മെസ്സിയുടെ വിരമിക്കലിനു ശേഷം 10-ാം നമ്പർ ജഴ്സി മറ്റാർക്കും നൽകാതെ പിൻവലിക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് പരിശീലകൻ ലയണൽ സ്കലോണി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author