SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lionel Messi Returns: പിതാവിന്റെ വിയോഗം ഏൽപ്പിച്ച ആഘാതം മറികടന്ന് മെസി, മൈതാനത്തേക്ക് മടങ്ങി

ലിയോണിനെതിരായ ഇന്റര്‍ മയാമിയുടെ ലീഗ്സ് കപ്പ് മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി മെസി കളിക്കളത്തില്‍ എത്തി.

Written By Mekha P Panicker Updated by Roniya Baby
Published: Aug 20, 2026, 03:19 PM | Updated: Aug 20, 2026, 03:19 PM

മെസിയുടെ പിതാവ് ജോർജ് മെസി വിടവാങ്ങിയതിന് പിന്നാലെ ഉയര്‍ന്ന പ്രധാന ചോദ്യം മെസി തിരിച്ച് കളിക്കളത്തിലേക്ക് എത്തുമോ എന്നതാണ്. എന്നാല്‍ ലിയോണിനെതിരായ ഇന്റര്‍ മയാമിയുടെ ലീഗ്സ് കപ്പ് മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്.

തന്റെ പിതാവ് വിടവാങ്ങിയതിന് ശേഷമുള്ള മെസിയുടെ ആദ്യ മത്സരമായിരുന്നു ഇത്. സ്റ്റേഡിയത്തിലെ കാണികള്‍ മെസിയെ കയ്യടിയോടെയാണ് വരവേറ്റത്. 2-3ന് ഇന്റര്‍ മയാമി തോല്‍വി ഏറ്റുവാങ്ങിയതോടെ മത്സരത്തിന് വികാരനിര്‍ഭരമായ സമാപനമായിരുന്നു ഉണ്ടായത്.

ദീര്‍ഘകാലത്തെ അസുഖത്തെ തുടര്‍ന്ന് 68-ാം വയസിലാണ് മെസിയുടെ പിതാവ് ജോർജ് മെസി വിടവാങ്ങിയത്. വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആർജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ക്ലിനിക്കിൽ വെച്ചാണ് അദ്ദേഹം വിടവാങ്ങിയത്.

മെസിയുടെ ഫുട്ബോൾ കരിയറിനെ തുടക്കം മുതൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോർജ് മെസി. ഇന്നലെ മെസി തന്റെ സോഷ്യല്‍ മീഡിയയില്‍ തനിക്കുണ്ടായ വ്യക്തിപരമായ നഷ്ടത്തെക്കുറിച്ചുള്ള ദുഃഖം പങ്കുവെച്ചിരുന്നു.

'അപ്പാ, നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി നമ്മള്‍ കാണില്ലെന്നും സംസാരിക്കില്ലെന്നും ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. നിങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ എനിക്കറിയാമെങ്കിലും, നിങ്ങള്‍ വളരെ നേരത്തൊയാണ് ഞങ്ങളെ വിട്ടുപോയത്.

കഴിഞ്ഞ ലോകകപ്പില്‍ ഞാന്‍ കളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് നിങ്ങളുടെ ആരോഗ്യനില വഷളായി. ഓരോ കളി കഴിയുമ്പോഴും നിങ്ങളുടെ സന്ദേശത്തിനായി ഞാന്‍ കാത്തിരുന്നു. ഞങ്ങള്‍ ഫൈനലില്‍ എത്തിയെങ്കിലും നിങ്ങള്‍ക്ക് അത് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ എത്തിയപ്പോള്‍ പെനാല്‍റ്റിയില്‍ ഞങ്ങള്‍ തോറ്റു എന്നാണ് നിങ്ങള്‍ കരുതിയത്. പക്ഷെ സംഭവിച്ചതിനെക്കുറിച്ചൊന്നും നമ്മുക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല.

നിങ്ങളില്ലാതെ ഞാന്‍ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. തുടക്കം മുതല്‍ നിങ്ങള്‍ എന്റെ കൂടെയുണ്ടായിരുന്നു. നമ്മുക്ക് ഒരുമിച്ച് അവസാനഘട്ടം വരെ എത്തുവാന്‍ കുറച്ചുകൂടി പിടിച്ചുനില്‍ക്കാമായിരുന്നില്ലേ? നിങ്ങള്‍ എനിക്ക് പിതാവും സുഹൃത്തും മാനേജറുമായിരുന്നു. ചെറിയ ചില പിണക്കങ്ങള്‍ ഒഴിച്ചാല്‍ നിങ്ങള്‍ പറഞ്ഞതായിരുന്നു എപ്പോഴും ശരി.

എനിക്ക് നിങ്ങളെ വളരെയധികം നഷ്ടപ്പെടും. നിങ്ങള്‍ പഠിപ്പിച്ചു തന്നതുപോലെയാണ് ഞാന്‍ എന്റെ മക്കളെയും വളര്‍ത്തുന്നത്. സമാധാനത്തോടെ വിശ്രമിക്കുക, അവിടുന്നും ഞങ്ങളെ കാത്തുകൊള്ളുക. എല്ലാത്തിനും നന്ദി, അപ്പാ.'

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author