MS Dhoni: 'തല' ഇനി പുതിയ റോളിൽ! ഐപിഎല്ലിൽ നിന്നും വിരമിച്ച് എം.എസ് ധോണി, ഇനി മെന്ററായി സിഎസ്കെയ്ക്കൊപ്പം
18 വർഷത്തെ കരിയറിന് വിരാമമിട്ട് ഐപിഎല്ലിൽ നിന്ന് വിരമിച്ച് എംഎസ് ധോണി.
ചെന്നൈ: 18 വർഷത്തെ ഐപിഎൽ കരിയറിന് അവസാനം കുറിച്ച് എംഎസ് ധോണി. മഞ്ഞക്കുപ്പായത്തിൽ മൈതാനങ്ങളിൽ ബാറ്റുമേന്തി ഇനി തലയെ കാണാൻ സാധിക്കില്ല. ഇനി വരാനിരിക്കുന്ന ഐപിഎൽ സീസൺ മുതൽ ധോണി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. ഈ അവസരത്തിലാണ് ചെന്നൈയുടെ നിർണായക തീരുമാനം വന്നത്. 2008 ഏപ്രിൽ 19ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തോടെയാണ് ധോണി ആദ്യമായി മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയത്. 2016-17 സീസണിൽ ചെന്നൈക്ക് വിലക്ക് ലഭിച്ചിരുന്നു. ഈ സമയം റൈസിങ് പൂണെ സൂപ്പർജയന്റ്‌സിനായും ധോണി ഐപിഎല്ലിൽ കളിച്ചു.
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകനെന്ന നിലയിൽ അഞ്ച് തവണയാണ് എം.എസ് ധോണി ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. 2010, 2011, 2018, 2021, 2023 സീസണുകളിലായിരുന്നു ചെന്നൈയുടെ ഈ ചരിത്രവിജയങ്ങൾ. ഐപിഎല്ലിൽ 278 മത്സരങ്ങൾ കളിച്ച താരം 38.30 ബാറ്റിങ് ശരാശരിയിൽ 5,439 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 24 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. ബാറ്റിങ്ങിന് പുറമെ 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും ധോണി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.