SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

MS Dhoni Return: ധോണി ഐപിഎല്‍ കളിക്കുമോ? തീരുമാനം താരത്തിന് വിട്ട് മാനേജ്മെന്റ്

Sports

ഡിസംബറിന് മുന്‍പ് ഐപിഎല്‍ പുതിയ സീസണ്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് എം. എസ്. ധോണി.

Written By Mekha P Panicker Updated by Roniya Baby
Published: Oct 25, 2026, 01:12 PM | Updated: Oct 25, 2026, 01:12 PM

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം. എസ്. ധോണിയെ വീണ്ടും കളിക്കളത്തിൽ കാണാൻ സാധിക്കുമോ? വളരെ നാളുകളായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ധോണി. തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ഭാവിയെക്കുറിച്ച് ധോണി അടുത്തിടെ പ്രതികരണം നടത്തി. ഡിസംബറിന് മുൻപ് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലിലെ മാംസപേശിയിലെ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം 2026 ഐപിഎൽ മത്സരം ധോണിക്ക് നഷ്ടമായിരുന്നു. ബെംഗളൂരുവിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ധോണിയുടെ പ്രതികരണം. 'അടുത്ത ഐപിഎൽ സീസൺ എനിക്ക് കളിക്കാൻ കഴിയുമോയെന്ന് തീരുമാനിക്കേണ്ടത് ഡോക്ടർമാരാണ്. ഈ പഴയ വിന്റേജ് വണ്ടി റോഡിൽ നല്ല രീതിയിൽ ഓടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യേണ്ടതും അവരാണ്. അതിനാൽ തന്നെ എല്ലാ സമ്മർദ്ദവും ഡോക്ടർമാരുടെ പക്കലാണ്.'

അതേസമയം 2027 ഐപിഎൽ ധോണി കളിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. തീരുമാനം താരത്തിന് വിട്ടിരിക്കുകയാണെന്നും അദ്ദേഹം ഫ്രാഞ്ചൈസിയുടെ മഞ്ഞ ജേഴ്സിയിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്നുമാണ് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പ്രതികരിച്ചത്.

കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്താൻ കഴിയാതെ പോയതിനെത്തുടർന്ന് ചെന്നൈ തങ്ങളുടെ പരിശീലക സംഘത്തിൽ അഴിച്ചുപണി നടത്തിയിരുന്നു, സഹീർ ഖാനാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ധോണി. 278 മത്സരങ്ങളിലെ 242 ഇന്നിംഗ്സുകളില്‍ നിന്നായി 38.30 ശരാശരിയില്‍ 5,439 റണ്‍സ് നേടിയ ഓള്‍ ടൈം റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ധോണി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author