SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IPL 2027: വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റ്നായി രോഹിത് ശർമ

Sports

2013 മുതൽ 2023 വരെയുള്ള കാലയളവിൽ മുംബൈ ഇന്ത്യൻസിനെ നയിച്ചത് രോഹിത് ശർമയാണ്.

Written By Roniya Baby Updated by Roniya Baby
Published: Nov 27, 2026, 08:05 PM | Updated: Nov 27, 2026, 08:05 PM

മുംബൈ: 2027ലെ ഐപിഎൽ സീസണിൽ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിൻറെ നായക സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് ടീം മാനേജ്മെൻറ് ഔദ്യോഗികമായി അറിയിച്ചു. ഹാർദ്ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്സിന് കൈമാറിയതിനെ തുടർന്ന് വന്ന ഒഴിവിലേക്ക് ആണ് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച തങ്ങളുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെ ഫ്രാഞ്ചൈസി വീണ്ടും ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത്.

മുംബൈ ഇന്ത്യൻസിനെ നയിക്കാൻ വീണ്ടും അവസരം ലഭിക്കുന്നത് ബഹുമതിയായി കാണുന്നുവെന്ന് രോഹിത് ശർമ്മ പ്രതികരിച്ചു. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത്, 2013, 2015, 2017, 2019, 2020 എന്നീ വർഷങ്ങളിൽ ടീമിനെ ചാമ്പ്യന്മാരാക്കി. 2024ൽ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയെ എത്തിച്ചതോടെയാണ് രോഹിത്തിന് പകരം ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കിയത്.

ഡെക്കാൻ ചാർജേഴ്സിലൂടെ ഐപിഎൽ കരിയറിൽ അരങ്ങേറ്റം കുറിച്ച 39കാരനായ രോഹിത് ശർമ്മ ഇതുവരെ കളിച്ച 281 മത്സരങ്ങളിൽ നിന്നായി രണ്ട് സെഞ്ച്വറികളും 49 അർധസെഞ്ച്വറികളും സഹിതം 2,329 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോലിക്ക് (283 മത്സരങ്ങളിൽ നിന്ന് 9,336 റൺസ്) പിന്നിൽ രണ്ടാമതാണ് രോഹിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author