SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Smriti Mandhana: ചരിത്ര നേട്ടം! ലോക റെക്കോർഡ് തിരുത്തി സ്മൃതി മന്ദാന; വനിതാ T20ൽ റൺവേട്ടയിൽ ഒന്നാമത്

സുസി ബേറ്റ്സിൻറെ റെക്കോർഡ് തിരുത്തിക്കൊണ്ടാണ് സ്മൃതി മന്ദാന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Edited by Karthika V Updated by Karthika V
Published: Sep 20, 2026, 11:53 AM | Updated: Sep 20, 2026, 11:53 AM

ഹാംഗ്‌ഷൂ: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺവേട്ടയിൽ‌ ഒന്നാമതെത്തി കൊണ്ട് ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് താരം. ന്യൂസിലൻഡ് ഇതിഹാസ താരം സുസി ബേറ്റ്സിനെ മറികടന്നാണ് സ്മൃതിയുടെ അപൂർവ്വ നേട്ടം.

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്. നിലവിൽ 4,765 റൺസാണ് സ്മൃതി നേടിയിരിക്കുന്നത്. 4,758 റൺസ് നേടിയ സുസി ബേറ്റ്സ് ഇപ്പോൾ രണ്ടാം സ്ഥാനത്തായി. അന്താരാഷ്ട്ര തലത്തിൽ സ്മൃതി പുലർത്തുന്ന മികച്ച സ്ഥിരതയുടെയും ദീർഘകാല പ്രകടനത്തിന്റെയും തെളിവാണ് ഈ നേട്ടം.

സമകാലിക ക്രിക്കറ്റിലെ വമ്പൻ താരങ്ങൾ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഹർമൻപ്രീത് നേടിയിട്ടുള്ളത് 4,287 റൺസാണ്. 4,282 റൺസുമായി ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു തൊട്ടുപിന്നിലുണ്ട്. 3,817 റൺസ് നേടിയ ന്യൂസിലൻഡിന്റെ വെടിക്കെട്ട് താരം സോഫി ഡിവൈനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്.

നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിഥാലി രാജിന്റെ ചരിത്ര റെക്കോർഡ് തകർത്ത് സ്മൃതി മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരിയായി മാറിയിരുന്നു. മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന നേട്ടമാണ് സ്മൃതിക്ക് സ്വന്തമായത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യൻ കപ്പ് 2026 ഗ്രൂപ്പ് എ പോരാട്ടത്തിലായിരുന്നു താരത്തിന്റെ നേട്ടം. ഹോങ്കോങ്ങിനെതിരെയായിരുന്നു മത്സരം. മിഥാലിയുടെ 10,868 റൺസ് എന്ന റെക്കോർഡാണ് സ്മൃതി മറികടന്നത്.

കൂടാതെ ഹോങ്കോങ്ങിനെതിരെയുള്ള ഈ മത്സരത്തിൽ വനിതാ T20 ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും സ്മൃതിക്ക് സ്വന്തമാണ്. 124 റൺസായിരുന്നു താരത്തിന്റെ സ്കോർ. 2024-ൽ ദാംബുള്ളയിൽ മലേഷ്യയ്‌ക്കെതിരെ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു നേടിയ 119 റൺസിന്റെ റെക്കോർഡാണ് സ്മൃതി മറികടന്നത്. ഹോങ്കോങ്ങിനെതിരെ നേടിയ 124 റൺസോടെ വനിതാ T20 അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന അപൂർവ്വ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഹർമൻപ്രീത് കൗറിനൊപ്പം സ്മൃതി മന്ദാനയും ഉൾപ്പെട്ടു. അന്താരാഷ്ട്ര T20യിൽ മൂന്നക്കം കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് സ്മൃതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author