WPL 2027 Auction: സോഫി മോളിനൂക്സിനെ 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി യുപി വാരിയേഴ്സ്, പല താരങ്ങളും വിറ്റുപോയില്ല
ഡബ്യൂപിഎല്‍ 2027 മിനി ലേലത്തില്‍ 1.10 കോടി രൂപയ്ക്ക് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സോഫി മോളിനൂക്സിനെ സ്വന്തമാക്കി യുപി വാരിയേഴ്സ്.
കൊച്ചി: വനിതാ പ്രീമിയർ ലീഗ് (WPL) 2027 സീസണിനായുള്ള മിനി ലേലം ബുധനാഴ്ച കൊച്ചിയിൽ നടന്നു. ലേലത്തിൽ 25 താരങ്ങൾ മാത്രമാണ് വിറ്റഴിഞ്ഞത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ സോഫി മോളിനൂക്സാണ് ലേലത്തിലെ ഏറ്റവും ഉയർന്ന വില നേടിയ താരം. 1.10 കോടി രൂപയ്ക്കാണ് യുപി വാരിയേഴ്സ് താരത്തെ സ്വന്തമാക്കിയത്. സോഫി മോളിനൂക്സിനെ തിരിച്ചെടുക്കാൻ മുൻ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ശക്തമായി ശ്രമിച്ചെങ്കിലും 1.05 കോടിയിൽ അവർ ലേലം അവസാനിപ്പിച്ചു.
യുപി വാരിയേഴ്സ് വാങ്ങിയത് 8 താരങ്ങളെ
ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കിയത് യുപി വാരിയേഴ്സാണ്. 8 താരങ്ങളെയാണ് ടീമിലെത്തിച്ചത്. സോഫിക്ക് പുറമെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്രേസ് ഹാരിസിനെ 30 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി. 2023-ൽ യുപിയിലൂടെയാണ് ഗ്രേസ് വനിതാ പ്രീമിയർ ലീഗ് കരിയർ ആരംഭിച്ചത് 2026-ൽ ആർസിബിക്കൊപ്പമാണ് കിരീടം നേടിയത്.
ഇന്ത്യൻ ഓഫ് സ്പിന്നർ സ്നേഹ് റാണയെയും, വിക്കറ്റ് കീപ്പർ സുഷ്മ വർമ്മയും 30 ലക്ഷം രൂപയ്ക്ക് യുപി സ്വന്തമാക്കി. ലെഗ് സ്പിന്നർ ആശ ശോഭനയെയും 30 ലക്ഷം രൂപയ്ക്കാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. സ്കോട്ട്ലൻഡ് ഓൾറൗണ്ടർ കാതറിൻ ബ്രൈസ്, അൺക്യാപ്ഡ് ഇന്ത്യൻ ഓൾറൗണ്ടർമാരായ മനാലി ദക്ഷിണി, സഹാന പവാർ എന്നിവരെ 10 ലക്ഷം വീതം നൽകിയാണ് ടീം സ്വന്തമാക്കിയത്.
പ്രമുഖ താരങ്ങൾക്ക് ആവശ്യക്കാരില്ല
ലേലത്തിൽ പ്രശസ്തരായ പല താരങ്ങൾക്കും ആവശ്യക്കാരെ ലഭിച്ചില്ല. ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു, ഇംഗ്ലീഷ് ബാറ്റർ സോഫിയ ഡങ്ലി, ഇന്ത്യൻ വിക്കറ്റ് കീപ്പർമാരായ താനിയ ഭാട്ടിയ, ഉമ ചെത്രി, നുസ്ഹത് പർവീൻ, സ്പിന്നർമാരായ സയ്ക ഇഷാക്, പ്രിയ മിശ്ര, പേസർ ടൈറ്റസ് സാധു, ഓൾറൗണ്ടർ ദേവിക വൈദ്യ എന്നിവരടക്കമുള്ള പ്രമുഖർ ലേലത്തിൽ വിറ്റുപോയില്ല.
വനിതാ പ്രീമിയർ ലീഗ് 2027 സീസൺ ജനുവരി 14 മുതൽ ഫെബ്രുവരി 7 വരെ നടക്കും. അതേസമയം മത്സരവേദികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.