Zaheer Khan: സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനെത്തി; ചെന്നൈ സൂപ്പർ കിംഗ്സിനെ ഇനി സഹീർ ഖാൻ നയിക്കും!
സിഎസ്കെയുടെ മുഖ്യ പരിശീലകനായി സഹീർ ഖാനെ പ്രഖ്യാപിച്ചു. സ്റ്റീഫൻ ഫ്ലെമിംഗ് പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് സഹീറിനെ തിരഞ്ഞെടുത്തത്.
ചെന്നൈ: ഐ.പി.എൽ 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനെ നിയമിച്ചു. 18 വർഷത്തോളം സി.എസ്.കെയുടെ പരിശീലകസ്ഥാനത്ത് തുടർന്നിരുന്ന മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് സഹീർ ഖാന്റെ നിയമനം.
സി.എസ്.കെ പരിശീലക സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മാത്രം വ്യക്തിയായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. 2008-ൽ ഐ.പി.എൽ തുടക്കത്തിൽ ടീമിനെ പരിശീലിപ്പിച്ച കെപ്ലർ വെസിൽസ്, ഈ വർഷം ജൂലൈയിൽ സ്ഥാനമൊഴിഞ്ഞ സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരുടെ പിൻഗാമിയായാണ് സഹീർ ഖാൻ മഞ്ഞപ്പടയുടെ പരിശീലക കുപ്പായമണിയുന്നത്.
ഐ.പി.എല്ലിൽ മികച്ച പരിശീലന അനുഭവ സമ്പത്തോടെയാണ് സഹീർ ഖാൻ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തുന്നത്. 2018 മുതൽ 2022 വരെ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് ആയും ഗ്ലോബൽ ഡെവലപ്‌മെന്റ് ഹെഡായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2025 സീസണിൽ ലക്നൗ സൂപ്പർ ജെയ്‌ന്റ്‌സിന്റെ ടീം മെന്റർ സഹീർ ഖാൻ ആയിരുന്നു.
സഹീർ ഖാന്റെ മികച്ച പാരമ്പര്യവും യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള മികവും ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് സി.എസ്.കെ ഫ്രാഞ്ചൈസി ഉടമ രൂപ ഗുരുനാഥ് വ്യക്തമാക്കി. ഫ്രാഞ്ചൈസിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ സഹീറിന്റെ അനുഭവസമ്പത്തിനും മാർഗനിർദ്ദേശങ്ങൾക്കും സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.