Army AOC Recruitment 2026: പത്താം ക്ലാസ് കഴിഞ്ഞോ? എന്നാൽ സൈന്യത്തിൽ അവസരം; ഒഴിവുകൾ 2615
Army AOC Recruitment 2026: ആർമി ഓർഡിനൻസ് കോർപസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 2615 ഒഴിവുകളാണ് ഉള്ളത്. ഇത് ഇന്ത്യൻ ആർമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോജിസ്റ്റിക്സ് വിഭാഗമാണ്. ഈ വിഭാഗത്തിന്റെ പ്രധാന ചുമതല സൈനികർക്ക് ആവശ്യമായ എല്ലാവിധ സാമഗ്രികളും കൃത്യ സമയത്ത് എത്തിച്ചു നൽകുക എന്നതാണ്. ഒഴിവുകൾ ഇറങ്ങിയിരിക്കുന്നത് ട്രേഡ്‌സ്മാൻ മേറ്റ് മുതൽ മെറ്റേറിയൽ അസിസ്റ്റന്റ് വരെയാണ്. അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് കഴിഞ്ഞവർക്ക് മുതൽ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ടത് ആഗസ്റ്റ് 24 മുതൽ സെപറ്റംബർ 24 വരെയുള്ള സമയത്താണ്. ഒഴിവുകളെ കുറിച്ചുള്ള പൂർണ്ണ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും... ഒഴിവുകൾ ഇവയാണ് ട്രേഡ്‌സ്മാൻ മേറ്റ് ഒഴിവുകൾ: 1799, ശമ്പളം: 18000 മുതൽ 56,900 രൂപ (Level-1), യോഗ്യത: പത്താം ക്‌ളാസ് പാസായിരിക്കണം, പ്രായപരിധി: 18-25 വയസ് ഫയർമാൻ ഒഴിവുകൾ: 520, ശമ്പളം: 19900-63200 (Level-2), അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം, പ്രായപരിധി: 18-25 ജൂനിയർ ഓഫീസ് അസിസ്റ്റന്റ് - JOA ഒഴിവുകൾ: 104, ശമ്പളം: 19900-63200 (Level-2), യോഗ്യത: പ്ലസ്ടു പാസായിരിക്കണം + ഇംഗ്ലീഷ് ടൈപ്പിംഗ് 35 (wpm) അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് (30 wpm), പ്രായപരിധി: 18-25 മൾട്ടി-ടാസ്കിങ് സ്റ്റാഫ് - MTS ഒഴിവുകൾ: 142, ശമ്പളം: 18000-56900 (level-1), യോഗ്യത: പത്താം ക്ലാസ് വിജയം, പ്രായപരിധി 18-25 മെറ്റീരിയൽ അസിസ്റ്റന്റ് (Material Assistant) ഒഴിവുകൾ: 50, ശമ്പളം:29200 to 92300 (Level-5), യോഗ്യത: അംഗീകൃത സർവകലാശാലയിൽ ഇന്നും ഡിഗ്രി, പ്രായപരിധി: 18-27 എങ്ങനെ തിരഞ്ഞെടുക്കും? ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, രേഖാ പരിശോധന, മെഡിക്കൽ പരിശോധ എന്നിവയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ 2 മണിക്കൂർ ദൈർഘ്യമുള്ളതാണ്. അതിൽ 100 ചോദ്യങ്ങൾക്ക് 100 മാർക്കാണ്. ജനറൽ ഇന്റലിജൻസ് & റീസണിംഗ്, ജനറൽ അവയർനസ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഭാഗങ്ങളിൽ 25 ചോദ്യങ്ങൾ വീതവും ഉണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കുണ്ടാകും. ഫയർമാൻ, ട്രേഡ്‌സ്മാൻ തസ്തികകൾക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും JOA തസ്തികയ്ക്ക് ടൈപ്പിംഗ് ടെസ്റ്റും ആയിരിക്കും ഉണ്ടായിരിക്കുക. തുടർന്ന് രേഖ, മെഡിക്കൽ പരിശോധന നടത്തും. ഇതിന് ശേഷമാകും അന്തിമ ലിസ്റ്റ് ഇറക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Tap to read more