Nepal Flood hit Bihar: മീൻ കഴിച്ചാൽ പണി കിട്ടും! പ്രളയജലത്തിലെ മത്സ്യങ്ങൾക്കെതിരെ ബീഹാർ സർക്കാരിന്റെ മുന്നറിയിപ്പ്
നേപ്പാളിൽ നിന്നുള്ള പ്രളയജലത്തിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളെ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പുമായി ബീഹാർ സർക്കാർ. പ്രളയജലത്തിൽ നിന്ന് ലഭിച്ച ചില മത്സ്യങ്ങളെ പാകം ചെയ്ത് കഴിച്ചവർക്ക് അസുഖം ബാധിച്ചതിന് പിന്നാലെയാണ് ബീഹാർ സർക്കാരിന്റെ ഡയറി, ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് (Dairy, Fisheries and Animal Resources Department, Government of Bihar) മുന്നറിയിപ്പ് നൽകിയത്. വടക്കൻ ബീഹാറിലെ പ്രധാന ജലശ്രോതസാണ് ഗന്ധക്, കോസി നദികൾ. ഇവയിലൂടെ നേപ്പാളിലെ ത്രിശൂലി നദിയിൽ നിന്ന് ധാരാളം വെള്ളമാണ് ബിഹാറിലേക്ക് ഒഴുകിയെത്തുന്നത്. നേപ്പാളിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ബിഹാറിലെ ഈ രണ്ട് നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ബീഹാർ സർക്കാരിന്റെ ഡയറി, ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പറയുന്നത് പ്രകാരം നദികളിലെ അവസ്ഥ സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കത്തിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളെ പിടിക്കുകയോ, വിൽക്കുകയോ, കഴിക്കുകയോ ചെയ്യരുത് എന്നാണ്. പ്രളയജലത്തിലുള്ള മത്സ്യങ്ങൾ മലിനജലം, ചത്ത മൃഗങ്ങൾ, ബാക്ടീരിയ, വൈറസ്, മറ്റ് രോഗകാരികളായ ജീവികളുമായി നിരന്തരം സമ്പർക്കം പുലർത്താനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരം മീനുകളെ ഭക്ഷിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രളയ ബാധിത പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് നേപ്പാൾ പോലീസും സമാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിചയമില്ലാത്ത വിഭാഗത്തിലുള്ള മത്സ്യങ്ങളെ ഭക്ഷിക്കരുതെന്നും ഇത്തരം മത്സ്യങ്ങൾ ലഭിച്ചാൽ അവയെക്കുറിച്ച് ജില്ലാ ഫിഷറീസ് ഓഫീസറെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയോ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇനി ഇത്തരം മത്സ്യങ്ങളെ ഭക്ഷിച്ച് ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പുണ്ട്. നേപ്പാളിലെ അവശിഷ്ടങ്ങൾ ബീഹാറിലേക്ക് മത്സ്യങ്ങൾ മാത്രമല്ല ബീഹാറിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഗന്ധക്, കോസി നദികളിലേക്ക് വലിയ അളവിലെത്തുന്ന നേപ്പാളിലെ പ്രളയജലത്തിൽ മാലിന്യങ്ങൾ, ചെളി, വലിയ കല്ലുകൾ, തടി, പാലങ്ങളുടെ അവശിഷ്ടങ്ങൾ, ജലവൈദ്യുത പദ്ധതികൾ, വീടുകളിലെ വസ്തുവകകൾ, എൽപിജി സിലിണ്ടറുകൾ, വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. നേപ്പാളിൽ നിന്ന് ഒഴുകിവരുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ നദീജലം കൂടുതൽ മലിനമാകാൻ ഇടയാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളായ കുഴൽക്കിണറുകളിലേക്കും കിണറുകളിലേക്കും മലിനമായ പ്രളയജലം എത്തുന്നത് ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാൻ അവസരം നൽകുന്നു. ഇത് ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും. പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ മലിനജലത്തിൽ ദീർഘനേരം നിൽക്കുന്നത് മൂലം ചർമ്മരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമുള്ള സാധ്യത ഉയർത്തും. കൃഷിക്കും വെല്ലുവിളി പ്രളയജലം ബീഹാറിലെ അതിർത്തി ജില്ലകളിലെ കൃഷിയിടങ്ങളെയും ബാധിക്കുന്നുണ്ട്. കൃഷിയിടങ്ങൾ നശിക്കുന്നത് സംസ്ഥാനത്ത് ധാന്യങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത കുറയ്ക്കും. നദികളിലെ ജലനിരപ്പ് താഴ്ന്ന് സാധാരണ സ്ഥിതിയിലേക്ക് എത്തുന്നതുവരെ പ്രളയബാധിത ജില്ലകളിലെ താമസക്കാർ പ്രളയജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാനും ഔദ്യോഗിക ആരോഗ്യ-സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
Tap to read more