iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
California Double Murder Case: കാലിഫോർണിയ ഇരട്ടക്കൊല: ദുരൂഹതയേറുന്നു, ഉറ്റസുഹൃത്തുക്കൾക്കിടയിൽ സംഭവിച്ചതെന്ത്?

California Double Murder Case: കാലിഫോർണിയ ഇരട്ടക്കൊല: ദുരൂഹതയേറുന്നു, ഉറ്റസുഹൃത്തുക്കൾക്കിടയിൽ സംഭവിച്ചതെന്ത്?

കാലിഫോർണിയ: യുഎസിലെ ഇരട്ടക്കൊലപാതകത്തിൽ ദുരൂഹതയേറുന്നു. കൊല്ലപ്പെട്ടതും മലയാളികൾ കൊലനടത്തിയതും മലയാളി. മൂവരും ഉറ്റ സുഹൃത്തുക്കളുമായിരുന്നു. ഇവർക്കിടയിൽ സംഭവിച്ചത് എന്താണെന്നറിയാതെ നടുക്കത്തിലാണ് യുഎസിലെ മലയാളികൾ. ബന്ധുക്കൾ പറയുന്നത് ജോലിയുമായി ബന്ധപ്പെട്ട തർക്കമാകാം കൊലപാതകത്തിന് കാരണം എന്നാണ്. കൊല്ലപ്പെട്ടത് തൃശൂർ സ്വദേശിനി അഞ്ജനയും തിരുവനന്തപുരം സ്വദേശിനി ആനുമാണ്. ഇവരെ കൊന്നത് എന്ന ആരോപിക്കുന്നത് കോട്ടയം സ്വദേശിനി അനിലയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധന തുടരുകയാണെന്നും പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും യുഎസിലെ മ‍ിൽപീറ്റസ് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതി അനില സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ഇവർ ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പമാണ് 4 വർഷം മുൻപ് യുഎസിൽ എത്തിയത്. മുൻപ് ഇവർ ബെംഗളൂരുവിലായിരുന്നു ജോലി ചെയ്തിരുന്നത്. ‌4 വയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ പിതാവും മാതാവും ഇപ്പോൾ യുഎസിളാണുള്ളത്. അവർ ഇന്നു തിരിച്ചു ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം നടന്നത്. പ്രതിയായ അനിലയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്. ആഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പാര്‍ക്കിങ് ലോട്ടില്‍ വാഹനാപകടം നടക്കുകയും ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മില്‍പിറ്റാസ് പോലീസ് മില്‍ ക്രീക്ക് അപാര്‍ട്‌മെന്റില്‍ എത്തുകയും സംഭവത്തിന് പിന്നാലെ ഒരു നീല നിറത്തിലുള്ള എസ് യുവി പ്രദേശത്ത് നിന്ന് പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പോലീസിനോട് പറയുകയുമുണ്ടായി. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ജന സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് ഉദ്യോഗസ്ഥര്‍ സമീപ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഇടിച്ച വാഹനം അടുത്തുള്ള പാര്‍ക്കിങ് ലോട്ടില്‍ കണ്ടെത്തുകയും ചെയ്തു. വാഹനത്തിന് അപകടത്തില്‍ കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. പിന്നാലെ ഇതേ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന 32 വയസ്സുകാരിയായ അനിലയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ആനിന്റെ കൊലപാതക വിവരം പുറത്തുവരുന്നത് അതിനു ശേഷമാണ്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെ ഭര്‍ത്താവ് ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് കുത്തേറ്റ് ജീവനറ്റ നിലയില്‍ ആനിനെ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് ആർക്കും ഒരു സൂചനകളൊന്നുമില്ലെന്നാണ് വിവരം. കൊല്ലപ്പെടുന്നതിനു മുമ്പുള്ള ദിവസങ്ങളിലെല്ലാം അച്ഛന്റെ ആരോഗ്യവിവരങ്ങള്‍ തേടി മകള്‍ ആന്‍ മേരി മാത്യു പിതാവിനെ ഫോണില്‍ വിളിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും വിഡിയോ കോള്‍ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് കാലിഫോര്‍ണിയ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more