&imwidth=640&imheight=360)
ടെക്സസ്: നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് കോളേജ് സ്ഥാപിക്കുന്നതിനായി 20 മില്യൺ ഡോളർ (190.25 കോടി) സംഭാവന നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ. അനുരാധ- വികാസ് സിൻഹ എന്നിവരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംഭാവന നൽകിയത്. പുതിയ കോളേജിന് അനുരാധ-വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്ന് പേരിടുമെന്ന് സർവകലാശാല പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ലേണിംഗ് ടെക്നോളജീസ് തുടങ്ങിയ ആധുനിക വിഷയങ്ങളിലെ പഠനത്തിനും ഗവേഷണത്തിനുമുള്ള പ്രധാന കേന്ദ്രമായി കോളേജ് പ്രവർത്തിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ് അറിയിച്ചു. മാത്രമല്ല സംഭാവന തുക ഉപയോഗിച്ച് ആറ് സ്ഥിര ഫണ്ടുകളും യൂണിവേഴ്സിറ്റി രൂപീകരിക്കും. ഇവ സ്കോളർഷിപ്പുകൾ, പ്രൊഫസർഷിപ്പുകൾ, കോളേജ് നേതൃത്വം, സംരംഭകത്വവും ഇൻകുബേഷനും, നൂതന ഗവേഷണങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെ പിന്തുണയ്ക്കും. ഇന്ത്യയിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് വികാസ് സിൻഹ അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. വികാസ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടർന്ന് 2023-ൽ യുഎൻടിയിൽ നിന്നാണ് വികാസ് സിൻഹ ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയത്. ബ്രോഡ്കോമിന്റെ (Broadcom) മെയിൻഫ്രെയിം സോഫ്റ്റ്‍വെയർ ഡിവിഷന്റെ വൈസ് പ്രസിഡന്റായ അദ്ദേഹം യുഎൻടിയി കോളേജ് ഓഫ് ഇൻഫർമേഷൻ ലീഡർഷിപ്പ് ബോർഡിൽ അംഗമായി സേവനമനുഷ്ടിക്കുന്നുണ്ട്. യുഎസ് കുടിയേറ്റക്കാരും വിദ്യാർത്ഥികളും എന്ന നിലയിലുള്ള സ്വന്തം അനുഭവങ്ങളാണ് ഈ സംഭാവന നൽകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വികാസ് പറയുന്നു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ സംഭാവന അവസരങ്ങളെ മറ്റുള്ളവരിലേക്കും എത്തിക്കുക എന്നതാണ്. കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നത്തിന്റെ ഭാഗമാകുക മാത്രമല്ല ചെയ്യുന്നത് സ്വപ്നങ്ങള്‍ നിർമ്മിക്കാൻ സഹായിക്കുകയാണെന്ന് തിരിച്ചറിയുകയാണ്.' നമ്മുടെ തലമുറയിലെ ഏറ്റവും നിർണായകമായ സാങ്കേതിക വിദ്യകളിൽ ഒന്നായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്ന് പറഞ്ഞ വികാസ് എഐയുടെ ഭാവിയെ രൂപപ്പെടുത്തുന്നവരെ വാർത്തെടുക്കുന്നതിൽ സർവകലാശാലകൾക്ക് നിർണായക പങ്കുണ്ടെന്ന് വ്യക്തമാക്കി. എല്ലാ പിന്തുണയുമായി അനുരാധ-വികാസ് സിൻഹ ദമ്പതികളുടെ മകൻ സൂരജ് ഒപ്പമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രൽഹാദ് ജോഷി വരാനിരിക്കുന്ന പരീക്ഷകളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനും സ്കൂൾ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ചർച്ച ചെയ്യാനുമായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രത്യേക യോഗം ചേർന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വരാനിരിക്കുന്ന അക്കാദമിക് സൈക്കിളിലെ പ്രധാന പ്രവേശന, റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ യോഗം ചർച്ച ചെയ്തു. പരീക്ഷകളുടെ തയ്യാറെടുപ്പ് വരാനിരിക്കുന്ന മാസങ്ങളിലെ പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് അവലോകന യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്ന ദേശീയതലത്തിലുള്ള പരീക്ഷകൾ കൃത്യസമയത്ത് കുറ്റമറ്റ രീതിയിൽ നടത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയത്. വിദ്യാഭ്യാസ പരിഷ്കാരം പഠനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുക, ക്ലാസ് മുറികളിൽ നവീകരണം പ്രോത്സാഹിപ്പിക്കുക, യുവ തലമുറയുടെ പ്രതീക്ഷകൾക്ക് അനുസൃതമായി വിദ്യാഭ്യാസ സംവിധാനം മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് ചർച്ചയിൽ ഉൾപ്പെടുത്തിയത്. മാറുന്ന കാലത്തിനനുസരിച്ച് സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും പഠനനിലവാരം ഉയർത്താനുമാണ് അടിസ്ഥാനപരമായി ഊന്നൽ നൽകുന്നത്. നടന്നുകൊണ്ടിരിക്കുന്ന പരിഷ്കരണങ്ങളും ക്ലാസ് മുറികളിൽ പുതിയ ആശയങ്ങളും നവീകരണങ്ങളും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രൽഹാദ് ജോഷി എടുത്തുപറഞ്ഞു. ഉന്നത വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം എന്നീ രണ്ട് മേഖലകളിലും വിദ്യാഭ്യാസ മന്ത്രാലയം ഒരേസമയം പ്രവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ രണ്ട് യോഗങ്ങൾ നടന്നത്. ചർച്ചയിൽ പരീക്ഷാ തയ്യാറെടുപ്പുകളും വിദ്യാഭ്യാസ പരിഷ്കാരങ്ങളും പ്രധാന വിഷയങ്ങളായി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പലർക്കും ആശങ്കയും സംശയവും വർധിക്കുന്ന സമയമാണ് പഠനവും ജോലിയുമായി ബന്ധപ്പെട്ട സമയം. എന്ത് പഠിക്കണം എങ്ങനെ പഠിക്കണം അങ്ങനെ നൂറായിരം സംശയമാണ്. എന്ത് പഠിക്കുന്നു എന്നതിനൊപ്പം തന്നെ ലക്ഷ്യത്തിലേക്ക് എത്താൻ കഠിനാധ്വാനം ചെയ്യാനും മടിക്കരുത്. 22,000 രൂപയ്ക്ക് തുടങ്ങിയ വരുമാനം 1.6 ലക്ഷം വരെയെത്തിയ തന്റെ ആറ് വർഷത്തെ കരിയറിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഒരു സർക്കാർ ജീവനക്കാരൻ. മധ്യപ്രദേശിലെ സാധാരണ ഒരു ഗ്രാമത്തിൽ നിന്ന് പഠിച്ച് വളർന്ന അദ്ദേഹം സർക്കാർ ജോലി നേടുന്നതിന് മുൻപ് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി.കോമിന് പഠിക്കുന്ന അവസരത്തിൽ ക്യാമ്പസ് പ്ലേസ്മെന്റിലൂടെയാണ് 20-ാം വയസിൽ ഇദ്ദേഹം ആദ്യ ജോലി നേടുന്നത്. 22,000 രൂപയായിരുന്നു ആദ്യ ശമ്പളമായി ലഭിച്ചത്. മുൻപ് ലഭിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യമാണ് ആദ്യ ശമ്പളം നേടിതന്നതെന്ന് അദ്ദേഹം പറയുന്നു. പക്ഷെ കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ ജീവിതത്തിലെ ആദ്യത്തെ റിസ്ക് ഏറ്റെടുത്തു. CAT പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷന് ബിരുദാനന്തര ബിരുദത്തിനായി ചേർന്നു. മൂന്നാം സെമസ്റ്ററിൽ കോവിഡിനെ തുടർന്ന് ബിഗ് 4 ക്യാമ്പസ് പ്ലേസ്മെന്റിനായി എത്തി. 80 വിദ്യാർത്ഥികളിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. 41,000 രൂപയായിരുന്നു പ്രതിമാസം ലഭിച്ചിരുന്നത്. ജോലിയുമായി മുന്നോട്ട് ജീവിതം പോകുമ്പോളാണ് സർക്കാർ ജോലിയെക്കുറിച്ച് അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയത്. കോവിഡിനെ തുടർന്നുള്ള വർക്ക് ഫ്രം ഹോം സംവിധാനം അദ്ദേഹത്തിന് അനുഗ്രഹമായിരുന്നു. ഓഫീസ് ജോലികൾക്ക് ശേഷം അദ്ദേഹം മത്സരപരീക്ഷകൾക്ക് വേണ്ടി പഠിക്കാൻ തുടങ്ങി. എഴ് മാസങ്ങൾക്ക് ശേഷം തെക്കുകിഴക്കൻ ഏഷ്യ ആസ്ഥാനമായുള്ള ഒരു പി.ആർ. സ്ഥാപനത്തിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. ഇവിടെ മാസം 55,000 രൂപയായി ശമ്പളം. പക്ഷെ സർക്കാർ ജോലിയെന്ന സ്വപ്നം മറക്കാൻ അദ്ദേഹം തയാറായില്ല. വർക്ക് ഫ്രം ഹോം സംവിധാനം അദ്ദേഹം ഇവിടെയും പ്രയോജനപ്പെടുത്തി. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് ഒടുലിൽ ഒരു പൊതുമേഖല സ്ഥാപനനത്തിൽ ജോലി ലഭിച്ചു. എല്ലാ പിടുത്തവും കഴിഞ്ഞ് അദ്ദേഹത്തിന് സുരക്ഷിതമായ ജോലിയിൽ മാസം 65,000 രൂപ ലഭിച്ചു. വാർഷിക വർദ്ധനവും, പരിഷ്കാരങ്ങളും, പ്രോമോഷനുകൾക്കും ശേഷം ഇന്ന് അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 1.16 ലക്ഷം രൂപയാണ്. ഇത് മാത്രമല്ല കമ്പനി നൽകുന്ന താമസ സൗകര്യത്തിൽ കുടുംബവുമായി അദ്ദേഹം സമാധാനത്തോടെ ജീവിതം ആസ്വദിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ അദ്ദേഹത്തിന്റെ കഥ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടി. പലരും അദ്ദേഹത്തെ അഭിനന്ദിച്ചും അദ്ദേഹത്തിന്റെ കരിയറിൽ നിന്ന് പ്രചോദനം ഉൾക്കെണ്ടതായും അറിയിച്ചു. പലരും തങ്ങളും വ്യക്തി ജീവിതത്തിലെ ആശങ്കകളും പ്രതീക്ഷകളും പോസ്റ്റിന് താഴെ പങ്കുവെക്കുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.