&imwidth=640&imheight=360)
അപ്രതീക്ഷിതമായി എത്തുന്ന സാമ്പത്തിക ആവശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാം അങ്ങനെ വരുമ്പോൾ പ്രൊവിഡന്റ് ഫണ്ടിൽ (PF) നിന്ന് ഭാഗികമായി പണം പിൻവലിക്കാം. ഇതുമായി ബന്ധപ്പെട്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. അത്യാവശ്യ ആവശ്യങ്ങൾ, വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രത്യേക സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുതിയ മാറ്റങ്ങൾ. പുതിയ നിയമപ്രകാരം പിഎഫ് തുക മുൻകൂറായി എപ്പോഴൊക്കെ പിൻവലിക്കാം, ഏതൊക്കെ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഇപിഎഫ്ഒ വ്യക്തമാക്കി. അത്യാവശ്യ ആവശ്യങ്ങൾ രോഗം: ഇപിഎഫ്ഒ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്ന ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങൾക്കും മറ്റ് ചികിത്സാ ചെലവുകൾക്കും എത്ര തവണ വേണമെങ്കിലും പിഎഫ് തുക പിൻവലിക്കുന്നതിന് പരിധിയില്ല. വിദ്യാഭ്യാസം: വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അംഗത്വ കാലയളവിൽ ആകെ പിഎഫ് നിക്ഷേപത്തിൽ നിന്ന് പരമാവധി 10 തവണ വരെ പണം പിൻവലിക്കാൻ സാധിക്കും. വിവാഹം: തന്റെയോ കുടുംബാംഗങ്ങളുടെയോ വിവാഹച്ചെലവുകൾക്കായി ഇപിഎഫ് അംഗത്വ കാലയളവിൽ ആകെ 5 തവണ വരെ പണം പിൻവലിക്കാം. വീട് നിർമ്മാണം വീട്, ഫ്ലാറ്റ് അല്ലെങ്കിൽ പ്ലോട്ട് വാങ്ങുക, വീട് നിർമ്മിക്കുക, ഭവന വായ്പ തിരിച്ചടക്കുക, വീട്/ഫ്ലാറ്റ് പുതുക്കിപ്പണിയുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് അംഗത്വ കാലയളവിൽ പരമാവധി 5 തവണ വരെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. പ്രത്യേക സാഹചര്യങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) അറിയിക്കുന്ന പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി രണ്ടുതവണ വരെ വരിക്കാർക്ക് ഇപിഎഫിൽ (EPF) നിന്ന് അഡ്വാൻസ് തുക പിൻവലിക്കാം. പ്രത്യേക സാഹചര്യങ്ങൾ എന്താണെന്ന് വ്യക്തമാക്കി അംഗങ്ങൾക്ക് പണം പിൻവലിക്കാം. പ്രകൃതിദുരന്തങ്ങൾ, തൊഴിലില്ലായ്മ, പകർച്ചവ്യാധി തുടങ്ങിയ സാഹചര്യങ്ങൾ ഇതിൽ ഉൾപ്പെടും. 12 മാസം അംഗത്വം പൂർത്തിയാക്കിയ ശേഷം ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതവും അതിലുള്ള പലിശയും ഉൾപ്പെടെയുള്ള ആകെ ഇപിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ പിൻവലിക്കാൻ അംഗങ്ങൾക്ക് അർഹതയുണ്ട്. മുൻകൂർ തുക പിൻവലിക്കുന്നതിനായി അംഗങ്ങൾ EPF Form 31 ആണ് ഉപയോഗിക്കേണ്ടത്. EPFO മെമ്പർ ഇ-സേവ പോർട്ടൽ വഴി ഓൺലൈനായോ അല്ലെങ്കിൽ ബന്ധപ്പെട്ട ഇപിഎഫ് ഓഫീസിൽ നേരിട്ട് ഹാജരായി ഓഫ്‌ലൈനായോ ഫോം സമർപ്പിക്കാവുന്നതാണ്. തടസങ്ങൾ ഒഴിവാക്കാൻ ആധാർ, പാൻ (PAN), യുഎഎൻ (UAN), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൃത്യമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഒറ്റത്തവണ ആംനെസ്റ്റി (Amnesty) പദ്ധതി പ്രഖ്യാപിച്ചു. നിയമപരമായ വീഴ്ചകൾ വലിയ പിഴയോ ശിക്ഷയോ ഇല്ലാതെ പരിഹരിക്കാൻ സർക്കാർ നൽകുന്ന പ്രത്യേക പൊതുമാപ്പ് പദ്ധതിയാണ് ആംനെസ്റ്റി (Amnesty). ആദായനികുതി വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിലും ഇപിഎഫ് നിയമപ്രകാരം ഔദ്യോഗിക ഇളവ് ലഭിക്കാത്ത പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകൾക്ക് തങ്ങളുടെ പദവി നിയമപരമായി ശരിയാക്കി എടുക്കാൻ ആംനെസ്റ്റി പദ്ധതിയിലൂടെ സാധിക്കും. 2026 ഡിസംബർ 28 വരെ സമയം നൽകിക്കൊണ്ടാണ് ഇപിഎഫ്ഒ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ജൂൺ 9ന് വിജ്ഞാപനം ചെയ്ത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) സ്കീം 2026ന്റെ ഭാഗമാണ് ഈ നീക്കം. യോഗ്യരായ ട്രസ്റ്റുകൾക്ക് അവരുടെ ഇളവ് മുൻകാല പ്രാബല്യത്തോടെ ക്രമീകരിക്കാൻ ആംനെസ്റ്റി പദ്ധതി അവസരം നൽകുന്നു. പ്രയോജനം ആർക്കെല്ലാം? പിഎഫ് ട്രസ്റ്റുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ആദായനികുതി നിയമപ്രകാരം അംഗീകാരമുണ്ടെങ്കിലും 1952-ലെ ഇപിഎഫ് നിയമത്തിലെ 17-ാം വകുപ്പ് പ്രകാരമോ, 2020-ലെ സാമൂഹിക സുരക്ഷാ കോഡ് (CoSS) പ്രകാരം ഔദ്യോഗിക ഇളവ് ലഭിക്കാത്ത പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകൾക്ക് അവരുടെ ഇളവ് പദവി നിയമവിധേയമാക്കാൻ ലഭിച്ച ഒരു അവസരമാണിത്. സാമൂഹിക സുരക്ഷാ കോഡ് (CoSS) പ്രകാരം ജീവനക്കാരുടെ എണ്ണം, ഫണ്ടിന്റെ തുക (corpus size), കമ്പനി കഴിഞ്ഞ മൂന്ന് വർഷമായി നിയമങ്ങളും വ്യവസ്ഥകളും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന വ്യവസ്ഥ തുടങ്ങിയ ചില നിബന്ധനകളിൽ നിന്ന് പി.എഫ് ട്രസ്റ്റുകൾക്ക് ഇളവ് ലഭിക്കുന്നതാണ്. എങ്ങനെ അപേക്ഷിക്കാം? മന്ത്രാലയം പറയുന്നത് പ്രകാരം അപേക്ഷിക്കേണ്ട വിധവും മറ്റ് നടപടിക്രമങ്ങളും ഉൾപ്പെടുന്ന ആംപ്നസ്റ്റി പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ 2026 ജൂലൈ 11-ന് ഇറക്കിയ വിശദമായ സർക്കുലറിലുണ്ട്. വിജ്ഞാപനം തീയതി മുതൽ 2026 ഡിസംബർ 28 വരെ ആറുമാസത്തേക്കാണ് ആംനെസ്റ്റി വ്യവസ്ഥകളുടെ കാലാവധി. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായം പദ്ധതിയുടെ ഗുണം ലഭിക്കേണ്ട പിഎഫ് ട്രസ്റ്റുകളെ തിരിച്ചറിയാനും ആംനെസ്റ്റി പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അവരിലേക്ക് എത്തിക്കാനും ഇപിഎഫ്ഒ ശ്രമിക്കുന്നുണ്ട്. ശ്രമങ്ങളുടെ ഭാഗമായി ഇപിഎഫ്ഒ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ഐസിഎഐ (ICAI) പോലുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. പിഎഫ് ട്രസ്റ്റുകൾ രൂപീകരിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ ആദായനികുതി ഓഡിറ്റുകൾ നടത്തുന്ന സിഎ മാർക്ക് ആംനെസ്റ്റി പദ്ധതി പ്രയോജനപ്പെടുത്താൻ സാധ്യതയുള്ള ട്രസ്റ്റുകളെ എളുപ്പത്തിൽ കണ്ടെത്താനാകും. മാത്രമല്ല ഉത്തർപ്രദേശ്, കൊൽക്കത്ത തുടങ്ങിയ ഇപിഎഫ്ഒ സോണൽ ഓഫീസുകളുടെ നേതൃത്വത്തിൽ വിവിധ പങ്കാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകളും വർക്ക്ഷോപ്പുകളും നടത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ സഹായം ആദായനികുതി നിയമപ്രകാരം അംഗീകാരം ലഭിച്ച പിഎഫ് ട്രസ്റ്റുകളുടെ വിവരങ്ങൾക്കായി ആദായനികുതി വകുപ്പിനെയും ഇപിഎഫ്ഒ സമീപിച്ചു. ആദായനികുതി നിയമപ്രകാരം അംഗീകാരം നൽകുന്നതിനുമുമ്പ് 1952 ലെ EPF & MP ആക്ട് അല്ലെങ്കിൽ 2020 ലെ CoSS പ്രകാരമുള്ള ഒരു സ്ഥാപനത്തിന്റെ കവറേജും ഇളവ് നിലയും പരിശോധിക്കാൻ ഇപിഎഫ്ഒ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപിഎഫ്ഒയിൽ നിന്ന് ഔപചാരിക ഇളവ് ഉത്തരവ് ഇല്ലാത്ത പിഎഫ് ട്രസ്റ്റുകൾക്ക് നിലവിലുള്ള ആദായനികുതി അംഗീകാരം പിൻവലിക്കണമെന്നും ഇപിഎഫ്ഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഡിജിറ്റൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) സൈബർ അവയർനസ് അഡ്വൈസറി (Cyber Awareness Advisory) പുറത്തിറക്കി. മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് എം.പി.എഫ്.ഒ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്: 1. ഇപിഎഫ്ഒ വാട്സപ്പിലൂടെയോ ഫോൺകോളുകളിലൂടെയോ പ്രധാനവിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ വ്യക്തി വിവരങ്ങളോ അക്കൗണ്ട് വിവരങ്ങളോ പങ്കുവെക്കരുത്. 2. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN), പാസ്‍വേർഡ്, ഒടിപി, ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പർ, എടിഎം/ഡെബിറ്റ് കാർഡ് വിവരങ്ങൾ, പിൻ നമ്പർ തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. 3. ആപ്പുകളിലോ വെബ്സൈറ്റിലോ വ്യക്തി വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് സൈറ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. 4. ഇപിഎഫ്ഒ സംബന്ധിച്ച വിവരങ്ങളും സേവനങ്ങളം www.epfo.gov.in വെബ്സൈറ്റിലും UMANG ആപ്പിലും മാത്രം പരിശോധിക്കുക. 5. ഇപിഎഫ്ഒ സേവനങ്ങൾ സൗജന്യമാണ് അതിനാൽ പണം ആവശ്യപ്പെട്ട് വിളിക്കുന്ന 'ഏജന്റിനെ' വിശ്വസിക്കരുത്. ഇത്തരക്കാർക്ക് പണം നൽകരുത്. 6. ഇപിഎഫ്ഒയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന കോളുകൾ, ഇമെയിലുകൾ, ലിങ്കുകൾ എന്നിവയോട് ഉപഭോക്താക്കൾ പ്രതികരിക്കരുത്. 7. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ലഭിക്കാൻ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ UAN -നൊപ്പം അപ്ഡേറ്റ് ചെയ്യുക. 8. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇപിഎഫ്ഒയുടെ ഗ്രീവൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ (Grievance Management System) പരാതി നൽകുക. 9. സംഘടനയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വാർത്തകളും അറിയാൻ ഇപിഎഫ്ഒയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ മാത്രം സന്ദർശിക്കുക. 10. തട്ടിപ്പ് കോളുകളും സന്ദേശങ്ങളും വന്നാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ റിപ്പോർട്ട് ചെയ്യുക. 11. പി.എഫ് അക്കൗണ്ടിലെ പണം തട്ടിയെടുക്കാൻ മാൽവെയറുകൾ അടങ്ങിയേക്കാവുന്ന .apk എക്സ്റ്റൻഷനുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. 12. ഇപിഎഫ്ഒയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ കമന്റുകൾക്ക് മറുപടിയായി ലഭിക്കുന്ന ഫോൺ നമ്പറുകളിൽ ഒരിക്കലും ബന്ധപ്പെടരുത്. 13. വാട്സാപ്പിൽ ലഭിക്കുന്ന ഫിഷിംഗ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് ഇത്തരം ലിങ്കുകൾ നിങ്ങളെ എത്തിക്കുക. 14. കെവൈസി (KYC) വിവരങ്ങൾ എപ്പോഴും അപ്ഡേറ്റ് ചെയ്യുക. 15. എല്ലാ മാസവും 27-ാം തീയതി അടുത്തുള്ള ക്യാമ്പുകളിൽ സംഘടിപ്പിക്കുന്ന ഔട്ട്റീച്ച് പ്രോഗ്രാമുകളിൽ ഉപയോക്താക്കൾക്ക് പങ്കെടുക്കാം. ഡിജിറ്റൽ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച കുടുംബങ്ങളിലും സുഹൃത്തുക്കൾക്കിടയിലും അവബോധം നൽകാൻ ഇപിഎഫ്ഒ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.