iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

LAMINE YAMAL FOOTBALL: 'യമാൽ ടച്ച്' വീഡിയോ: ലാമിൻ യമാൽ കേരളത്തിൽ

@ZeeMalayalam21d ago
#fifa
Who is Georgina Rodriguez: അന്ന് സെയിൽസ് അസിസ്റ്റന്റ് ഇന്ന് റൊണാൾഡോയുടെ ഭാര്യ: ആരാണീ ജോർജീന റോഡ്രിഗസ്?

Who is Georgina Rodriguez: അന്ന് സെയിൽസ് അസിസ്റ്റന്റ് ഇന്ന് റൊണാൾഡോയുടെ ഭാര്യ: ആരാണീ ജോർജീന റോഡ്രിഗസ്?

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനായി. തന്റെ പങ്കാളിയായ ജോർജീന റോഡ്രിഗസുമായുള്ള 10 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഓഗസ്റ്റ് 11 ന് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കാസ്കെയ്സിൽ വെച്ച് നടന്ന വിവാഹനിശ്ചയത്തിന് ശേഷം കൃത്യം ഒരു വർഷത്തിന് ശേഷമാണ് വിവാഹം നടന്നത്. അഞ്ച് മക്കളാണ് ദമ്പതിമാർക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായ ഒരു ഫുട്ബോൾ കളിക്കാരന്റെ വിവാഹം എന്നതിനപ്പുറം 32 വയസുകാരിയായ ജോർജീനയ്ക്കും പറയാൻ യോഗ്യതകൾ എറെയാണ്. സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്ത് ആരംഭിച്ച അവരുടെ കരിയർ ഇന്ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. കേവലം തന്റെ പങ്കാളിയുടെ പേരിനൊപ്പം മാത്രമല്ല ജോർജീന ഇന്ന് അറിയപ്പെടുന്നത്. ആരാണ് ശരിക്കും ജോർജീന റോഡ്രിഗസ്? അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജീന സ്പെയിനിലെ വടക്കുകിഴക്കൽ പട്ടണമായ ജാക്കയിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. കുട്ടിക്കാലാം മുതൽ തന്നെ നൃത്തത്തോട് ജോർജീനയ്ക്ക് വളരെ താല്പര്യമുണ്ടായിരുന്നു അങ്ങനെ ബാലെ (Ballet) അഭ്യസിച്ചു. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരാണം നൃത്തം തുടരാൻ സാധിച്ചില്ല. മുന്നോട്ടുള്ള നല്ല ജീവിതത്തിനായി അവർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്ക് താമസം മാറി. അവിടെ അവർ ഒരു ആയയായി ജോലി ചെയ്ത് ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. പിന്നീട് സ്പെയിനിലേക്ക് മടങ്ങിയെത്തി മാഡ്രിഡിൽ സ്ഥിരതാമസമാക്കി. ഫാഷൻ രംഗത്ത് കരിയർ കെട്ടിപ്പടുക്കുന്നതിനായി ജോർജീന തീരുമാനിച്ചു. ജോർജീനയുടെ ജീവിതത്തിൽ വഴിത്തിരിവായത് 2016 ആണ്. അന്ന് അവർ സ്പെയിനിലെ ഗുച്ചി സ്റ്റോറിൽ മിനിമം വേതനത്തിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. സ്റ്റോറിൽവെച്ച് അവർ ഒരു ദിവസം റൊണാൾഡോയെ കണ്ടുമുട്ടി. അന്ന് റയൽ മാഡ്രിഡിനായി കളിക്കുകയായിരുന്നു റൊണാൾഡോ. പിന്നീട് അവരുടെ സൗഹൃദം പ്രണയമായി. പല സ്ഥലങ്ങളിലും ഇവർ ഒരുമിച്ച് എത്താൻ തുടങ്ങി. വലിയ രീതിയിൽ പാപ്പരാസികൾ ജോർജീനയുടെ പുറകെപോയി. ജോലി ഉപേക്ഷിക്കേണ്ട രീതിയിലേക്ക് ഇവർ ജോർജീനയെ പിന്തുടർന്നു. ഒടുവിൽ ജോർജീന തന്റെ കരിയർ മോഡലിംഗിലേക്ക് വഴിതിരിച്ചുവിട്ടു. വളരെ എളുപ്പത്തിൽ തന്നെ അന്താരാഷ്ട്ര മോഡലിംഗ് വേദി ജോർജീനയ്ക്കായി തുറന്നുനൽകി. മെറ്റ് ഗാലയിലെ റെഡ് കാർപ്പെറ്റായിരുന്നു അരങ്ങേറ്റത്തിനുള്ള ആദ്യവേദി. വെറ്റ്മെന്റ്സ് (Vetements) പോലുള്ള പ്രശസ്തമായ ബ്രാൻഡുകൾക്കായി ജോർജീന പാരിസ് ഫാഷൻ വീക്കിൽ റാംപിൽ നടന്നു. ഗെസ് (Guess) ജീൻ പോൾ ഗോട്ടിയർ (Jean Paul Gaultier) ലോറിയൽ (L'Oreal) തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യ കാമ്പെയിനുകൾ അവർ വർഷങ്ങളായി ചെയ്യുന്നുണ്ട് . 10 മില്ല്യൺ ഡോളറിന്റെ മുകളിലുള്ള ആസ്തി (Net Worth) ഇന്ന് ജോർജീനയ്ക്കുണ്ട്. മോഡലിംഗ് മാത്രമല്ല ജോർജീനയുടെ വരുമാനമാർഗം. കാഷ്വൽ, അത്‍ലീഷൻ വസ്ത്രങ്ങൾ ഉൾപ്പെടുന്ന സ്വന്തം ഫാഷൻ ബ്രാൻഡായ ഓം ബൈ ജി (OM by G) എന്നിവയുമുണ്ട്. മിമോവ (Mimoa) എന്ന ജീവിതശൈലിക്കായി ദുബായിൽ നിന്ന് പുറത്തിറക്കിയ വസ്ത്ര ബ്രാൻഡ്. ഇൻസ്പാരിയ ഹെയർ കമ്പനി (Insparya Hair Company) എന്ന പേരിൽ യൂറോപ്പിലുടനീളമുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്കുകളുടെ ശ്യംഖലയെല്ലാം ജോർജീനയുടെയും റൊണാൾഡോയുടെയും ഉടമസ്ഥതയിലാണ്. ഐ ആം ജോർജീന (I Am Georgina) എന്ന പേരിൽ നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഡോക്യൂസിരീസ് നടക്കുന്നുണ്ട്. മൂന്ന് വിജയകരമായ സീസണുകൾ ഷോ പിന്നിട്ടു. സാധാരണ റീട്ടെയിൽ ജീവനക്കാരിയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ എത്തിയ അവരുടെ വളർച്ചയാണ് ഐ ആം ജോർജീന തുറന്നുകാണിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
cയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തും; ബ

cയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തും; ബ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇക്കാര്യം ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി എൻ മരിയ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മാത്രമല്ല കാവേരി നദിയിൽ നിന്നും അർഹതപ്പെട്ട ജലം തമിഴ്നാട് നേടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. Also Read: തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി കസ്റ്റഡിയിൽ നേരത്തെ സുപ്രീംകോടതി തമിഴ്‌നാടിന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലേക്ക് ഇയർത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ ആശങ്കയുടെ അടിസ്ഥാനത്തിൽ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തമിഴ്‌നാടിന്റെ ഈ പ്രഖ്യാപനത്തോടെ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താനടക്കമുള്ള നടപടി സർക്കാർ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. ബജറ്റിൽ പറഞ്ഞത് ദീർഘകാല ജലസുരക്ഷാ ശക്തമാക്കുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ടു പദ്ധതി നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂർത്തീകരണം എന്നിവക്കുള്ള ശ്രമം നടക്കുന്നതായും പറയുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more