Govinda advices Salman: സൽമാന്റെ കരിയറിലെ വഴിത്തിരിവ്, ഗോവിന്ദ നൽകിയ ഉപദേശം ജീവിതം മാറ്റി
നടൻ ഗോവിന്ദയും സൽമാൻ ഖാനും വർഷങ്ങളായി സുഹൃത്തുക്കളാണ്. സൽമാൻ ജീവിതത്തിൽ മേശം അവസ്ഥയിലൂടെ കടന്നുപോയപ്പോൾ കൂടെയുണ്ടായിരുന്ന ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ഗോവിന്ദ. 2007 ൽ പുറത്തിറങ്ങിയ 'പാർട്ണർ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച സമയത്തുണ്ടായ ഒരു സംഭവമാണ് വർഷങ്ങൾക്ക് ശേഷം ഗോവിന്ദ പങ്കുവെച്ചത്. 'സൽമാൻ വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. പ്രണയം, അമിത പ്രതീക്ഷകൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം അവനെ വളരെയധികം മാനസികമായി തളർത്തിയിരുന്നു. അങ്ങനെയിരിക്കെ ഒരുമിച്ച് മദ്യപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവനോട് മനസ് തുറന്ന് സംസാരിച്ചു. നീ പുറത്തേക്ക് നോക്കുന്നത് നിർത്തി നീ നിന്നിലേക്ക് നോക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. അന്ന് എനിക്ക് ഏകദേശം 114 കിലോ ഭാരമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ നിന്നെല്ലാം ഞാൻ പുറത്തുവന്ന സമയമായിരുന്നു അത്. ഈ ഭാരം കുറച്ചാൽ എനിക്ക് കോമഡി ചെയ്യുന്നത് നിർത്തി ക്യാരക്റ്റർ റോളുകൾ ചെയ്യാൻ കഴിയും പക്ഷെ സൽമാൻ ഖാൻ ഒരു നായകനാണ്. എന്നാൽ ഇപ്പോൾ നിന്നെ കാണുമ്പോൾ ആർക്കും നായകനായി തോനുന്നില്ല. നിന്റെ മുഖത്ത് സന്തോഷമില്ല ദുഃഖം മാത്രമാണ്. ഈ അവസ്ഥയിൽ നിന്ന് നീ പുറത്തുവരൂ.' എല്ലാം കേട്ട ശേഷം സൽമാൻ ഗോവിന്ദയോട് താൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഇതിന് വ്യായാമം ചെയ്യാനാണ് ഗോവിന്ദ പ്രിയ സുഹൃത്തിന് നൽകിയ ഉപദേശം. മാത്രമല്ല ധർമ്മേന്ദ്രയ്ക്ക് ശേഷം ദൈവം അനുഗ്രഹിച്ച് നല്ല കുടുംബവും, ശാരീരിക ഘടനയും, നല്ല വ്യക്തിത്വവും സൽമാൻ ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദ പറഞ്ഞു. തന്റെ ഉപദേശം സൽമാൻ പാലിച്ചെന്നും ഗോവിന്ദ പറയുന്നു. അടുത്ത പത്തുവർഷം സൽമാൻ സിനിമാലോകം ഭരിക്കുമെന്ന് ഞാൻ അവനോട് അന്ന് തന്നെ പറഞ്ഞിരുന്നു അത് സത്യമായി. തന്റെ ഉപദേശം സൽമാൻ അന്ന് സ്വീകരിച്ചതാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ കാരണമെന്ന് ഗോവിന്ദ സ്നേഹത്തോടെ ഓർക്കുന്നു. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത ‘പാർട്ണർ’ എന്ന ചിത്രത്തിൽ സൽമാനും ഗോവിന്ദയും പ്രധാന വേഷങ്ങളെയാണ് അവതിപ്പിച്ചത്. 2007 ജൂലൈ 20ന് പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി ചിത്രം വൻ വിജയമായിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത ഈ ജോഡി പിന്നീടും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Tap to read more