iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

HEAT : ചൂട് കനക്കും.. ഉയർന്ന താപനില മുന്നറിയിപ്പ്.. ജാഗ്രത..

@ZeeMalayalam2d ago
#Kerala Weather
Videos

kerla heat: ചുട്ടുപൊള്ളി കേരളം

@ZeeMalayalam11d ago
#Heat Alert
Videos

HEAT : മഴ ചതിച്ചു.. സംസ്ഥാനത്ത് കൊടും ചൂട്..!!

@ZeeMalayalam12d ago
#Heat Alert
Videos

IMD DIRECTOR CHUNK വീണ്ടും ന്യൂനമർദ്ദം, പെരുമഴ പെയ്യും!

@ZeeMalayalam13d ago
#Heat Alert
Videos

IMD DIRECTOR ON CLIMATE ജാഗ്രതൈ.! ഇന്നും നാളെയും ചുട്ടുപൊള്ളും...

@ZeeMalayalam13d ago
#Kerala News
Kerala Weather Updates: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കടുക്കും; താപനില 3-4 ഡിഗ്രി വരെ ഉയർന്നു!

Kerala Weather Updates: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കടുക്കും; താപനില 3-4 ഡിഗ്രി വരെ ഉയർന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുക്കും. താപനില 3 മുതൽ 4 ഡിഗ്രി വരെ ഉയർന്നതായിട്ടാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും സംസ്ഥാനം ചുട്ടുപൊള്ളും എന്നാണ് റിപ്പോർട്ട്. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് നിലവിൽ. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയം. ചൂട് കടുത്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മുതൽ 3 വരെയുള്ള സമയത്തു നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏ‍ൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. ശരാശരിയെക്കാള്‍ 4.4 ഡിഗ്രി കൂടുതലാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് 35, തൃശൂര്‍, പാലക്കാട് 34 എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. ചൂട് കടുക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവ കുടിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ടുതന്നെ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാ ഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണമെനു നിർദ്ദേശമുണ്ട്. യാത്രകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കാനും നിർദ്ദേശമുണ്ട്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more