iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
DRDO HEMRL Graduate Apprentice Recruitment: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം; നിയമനം ഒരു വർഷത്തേക്ക്

DRDO HEMRL Graduate Apprentice Recruitment: പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം; നിയമനം ഒരു വർഷത്തേക്ക്

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റിസ്ഷിപ്പിന് അവസരം. പൂനെയിലുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിയമനം ഒരു വർഷത്തേക്കാണ്. ബിഇ, ബിടെക്ക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 28 ആണ്. ഒഴിവുകളുടെ വിശദ വിവരം അറിയാം... ബിഇ/ബിടെക് (കെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജി): 10 ഒഴിവുകൾ ബി.എസ്.സി (കെമിസ്ട്രി): 09 ഒഴിവുകൾ ബി.ഇ / ബി.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിങ്): 08 ഒഴിവുകൾ ബി.ഇ / ബി.ടെക് (കംപ്യുട്ടർ & ഇൻഫർമേഷൻ സയൻസ് /കംപ്യുട്ടർ എഞ്ചിനീയറിങ്) / ബി.എസ്.സി (കംപ്യുട്ടർ സയൻസ്): 05 ഒഴിവുകൾ ബി.ഇ / ബി.ടെക് (ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ): 03 ഒഴിവുകൾ ബിഎ : 03 ഒഴിവുകൾ ബികോം: 03 ഒഴിവുകൾ ബി.ഇ / ബി.ടെക് (എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ): 02 ഒഴിവുകൾ ബി.ഇ / ബി.ടെക് (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ): 02 ഒഴിവുകൾ ബി.ഇ / ബി.ടെക് (സിവിൽ എഞ്ചിനീയറിങ്): 02 ഒഴിവുകൾ ലൈബ്രറി സയൻസ് (BLIS): 02 ഒഴിവുകൾ ബിബിഎ (BBA): 01 ഒഴിവ് എന്നിവയാണ് യോഗ്യത അറിയാം അപേക്ഷിക്കുന്ന ആൾക്ക് 18 വയസ്സ് തികഞ്ഞിരിക്കണം റഗുലർ കോഴ്സ് വഴി 2022, 2023, 2024, 2025, 2026 വർഷങ്ങളിൽ വിജയിച്ചവറായിരിയ്ക്കണം അവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. ഉയർന്ന യോഗ്യതയുള്ളവർ, നിലവിൽ എവിടെയെങ്കിലും അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർ അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല. തിരഞ്ഞെടുക്കുന്നത് എങ്ങനെ? മാർക്കിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ എഴുത്തുപരീക്ഷ വഴിയോ, ഇന്റർവ്യൂ വഴിയോ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://drdo.gov.in/drdo/sites/default/files/vacancy/advtHEMRL10082026.pdf ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more