iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
India vs Afghanistan: സഞ്ജു-അഭിഷേക് തകർപ്പൻ പെർഫോമൻസ്; പരമ്പര തൂക്കി ഇന്ത്യ

India vs Afghanistan: സഞ്ജു-അഭിഷേക് തകർപ്പൻ പെർഫോമൻസ്; പരമ്പര തൂക്കി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പരമ്പരയും തൂക്കി ഇന്ത്യ. ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും അടക്കം 57 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി 20 പന്തിൽ നിന്നായിരുന്നു പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത് 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ്. സഞ്ജുവും-അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇടവേളയ്ക്ക് ശേഷം ക്ലിക്കായെന്ന പ്രത്യേകതയും ഈ പോരിനുണ്ട്. ഓപ്പണിങ്ങില്‍ സഞ്ജു-അഭിഷേക് സഖ്യം അടിച്ചു കൂട്ടിയ 88 റണ്‍സ് ആണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക്എത്തിച്ചത്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമുള്ള മോശം ഫോമിൽ വിമർശനം നേരിടുന്നതിനിടെയാണ് സഞ്ജുവിന്റെ ഈ പ്രകടനം എന്നത് നിരവധി വിമർശകരുടെ വായടപ്പിച്ചു. സഞ്ജുവിനൊപ്പം അഭിഷേക് ശർമയും മിന്നും പ്രകടനമയിരുന്നു കാഴ്ചവെച്ചത്. താരം 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടിയിരുന്നു. ഇഷാൻ കിഷൻ പുറത്താകാതെ 39 റൺസ് നേടി. തിലക് വർമ 15 റൺസും ശ്രേയസ് അയ്യർ 11 റൺസും നേടിയിരുന്നു. അഫ്ഗാന്റെ ടോപ് സ്‌കോറർ 37 റൺസെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ്. ഡാര്‍വിഷ് റസൂലി (26 ), റാഷിദ് ഖാന്‍ (28 ) മുഹമ്മദ് നബി (20 ) എന്നിവരും അഫ്ഗാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു. അഫ്ഗാനിനെതിരെയായ ആദ്യ ട്വന്റി 20യിൽ സഞ്ജുവിന് തിളങ്ങാനായില്ല. എട്ട് പന്തിൽ പത്ത് റൺസെടുത്ത് പുറത്താകുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ആവശ്യവുമായി പലരും രംഗത്തുവന്നു. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ വൈഭവിനായി രംഗത്തെത്തി. അതിനൊക്കെയുള്ള മറുപടിയായിരുന്നു സഞ്ജു രണ്ടാം കളിയിൽ നൽകിയത്.

Tap to read more
IND vs AFG 2nd T20I : രണ്ടു മാറ്റങ്ങൾക്ക് സാധ്യത; സഞ്ജുവിന് പകരം വൈഭവ്, ചക്രവർത്തിക്ക് പകരം ആരാകും?

IND vs AFG 2nd T20I : രണ്ടു മാറ്റങ്ങൾക്ക് സാധ്യത; സഞ്ജുവിന് പകരം വൈഭവ്, ചക്രവർത്തിക്ക് പകരം ആരാകും?

IND vs AFG 2nd T20I Playing XI: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയിലെ രണ്ടാം മത്സരം മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. ആദ്യ മത്സരം 7 വിക്കറ്റിന് സ്വതമാക്കിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ഇന്ത്യയുടെ ലക്‌ഷ്യം രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുക എന്നതാണ്. ഇന്നത്തെ മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ രണ്ട് പ്രധാന മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ടീം ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയും വൈഭവ് സൂര്യവംശിയെ പുറത്തിരുത്തുകയുമായിരുന്നു. ഇതിനു പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. മാത്രമല്ല ആദ്യ മത്സരത്തിൽ കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വൈഭവ് സൂര്യവംശി അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാൻ സാധ്യതയുണ്ടെനാണ് സൂചന. ഇത് കൂടാതെ ടീമിന്റ സ്പിൻ ബൗളിംഗ് യൂണിറ്റിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുണ്ട്. ചക്രവർത്തിക്ക് പരിക്ക് കഴഞ്ഞ മത്സരത്തിൽ ടീം ഇന്ത്യയുടെ ബൗളർ വരുൺ ചക്രവർത്തി നാല് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എങ്കിലും ഞായറാഴ്ച അദ്ദേഹത്തിന് പരിക്കേറ്റു എന്ന വാർത്ത ടീമിന് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രണ്ട് മാസത്തിന് ശേഷമായിരുന്നു ചക്രവർത്തി ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയത് അതിനിടയിലാണ് അദ്ദേഹത്തിന് സൈഡ് സ്ട്രെയിൻ ഉണ്ടതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. ക്രിക്ക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് ചക്രവർത്തി പുറത്തായെന്നും കൂടാതെ 2026 ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിലും ആശങ്കയുണ്ട് എന്നാണ്. ഈ സാഹചര്യത്തൽ രണ്ടാം ടി20 മത്സരത്തിൽ ചക്രവർത്തിക്ക് പകരക്കാരനായി മറ്റൊരാളെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. അവസരം ആർക്കായിരിക്കും? ഈ സാഹചര്യത്തിൽ അടുത്ത ചോദ്യം ചക്രവർത്തിക്ക് പകരം ആര് കളിക്കും? എന്നതാണ്. ആദ്യ ടി20 മത്‌സരത്തിൽ സ്പിന്നർമാരായ അക്സർ പട്ടേലും വരുൺ ചക്രവർത്തിയുമാണ് പന്തെറിഞ്ഞത്. കൂടാതെ അഭിഷേക് ശർമ്മയും പാർട്ട് ടൈം സ്പിന്നറായി പന്തെറിഞ്ഞു. എന്നിരുന്നാലും ചക്രവർത്തിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുക വാഷിംഗ്ടൺ സുന്ദറിനെയോ രവി ബിഷ്ണോയിയെയോ ആയിരിക്കാം എന്നാണ് റിപ്പോർട്ട്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിൽ ബിഷ്‌ണോയി കളിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിക്കറ്റുകളും വീഴ്ത്തി. എന്നാൽ സുന്ദറിർ അവസാനമായി ടി20 മത്സരം കളിച്ചത് ജൂലൈയിലായിരുന്നു. ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ് എന്നിവരാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more