&imwidth=640&imheight=360)
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ നിൽക്കുകയാണ് രാജ്യം. സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഏവരും. ഈ അവസരത്തിൽ 'ഹർ ഘർ തിരംഗ 2026' പ്രചാരണത്തിന്റെ ഭാഗമാകാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ്. ഓഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നതിനൊപ്പം പതാകയ്ക്കൊപ്പമുള്ള സെൽഫി നിങ്ങൾക്ക് ഓൺലൈനിലൂടെ പങ്കുവെക്കുകയും ചെയ്യാം. പതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നവർക്ക് ഒരു പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് 17 വരെയാണ് കേന്ദ്ര സർക്കാർ 'ഹർ ഘർ തിരംഗ' ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. പൗരന്മാരിൽ ദേശീയബോധം വളർത്തുന്നതിന് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി 'ഹർ ഘർ തിരംഗ' പ്രചാരണത്തിൽ പങ്കാളികളാകണമെന്നാണ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സെൽഫി അപ്ലോഡ് ചെയ്യേണ്ടത്. സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ പോർട്ടലിലൂടെ ദേശീയപതാകയ്‌ക്കൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്യാനും, ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഹർ ഘർ തിരംഗ സെൽഫി എങ്ങനെ അപ്‌ലോഡ് ചെയ്യാം? ആദ്യം harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾ നൽകുന്നതിന് മുമ്പ്, ഉപയോഗിക്കുന്നത് സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ തന്നെയാണെന്ന് ഉറപ്പുവരുത്തുക. തുടർന്ന് വെബ്‌സൈറ്റിലെ രജിസ്ട്രേഷൻ പേജിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങൾ കൃത്യമായി ചേർക്കുക. തുടർന്ന്, ദേശീയപതാകയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് പതാകയ്‌ക്കൊപ്പമുള്ള ചിത്രമോ സെൽഫിയോ എടുക്കുക. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ പതാകയ്‌ക്കൊപ്പമുള്ള ചിത്രം സജ്ജമാക്കാൻ പോർട്ടലിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. ശേഷം, വെബ്‌സൈറ്റിലെ അപ്‌ലോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളെടുത്ത ഫോട്ടോ തിരഞ്ഞെടുക്കാം. ഡിവൈസിൽ നിന്ന് നേരിട്ട് ഡ്രാഗ് ചെയ്‌ത് ഇടാനോ, ബ്രൗസ് ചെയ്ത് അപ്‍ലോഡ് ചെയ്യാനോ, അല്ലെങ്കിൽ ക്യാമറ ഉപയോഗിച്ച് തൽസമയം ചിത്രമെടുക്കാനോ ഉള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ വ്യക്തമുള്ളതായിരിക്കണം. കൂടാതെ പോർട്ടലിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുള്ളതുമായിരിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിയുമ്പോൾ ഡിജിറ്റൽ സർട്ടിഫിക്കറ്റ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
എല്ലാ വർഷവും ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത് പ്രധാനമന്ത്രിയാണ്. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ പതാക നിവർത്തുന്നത് രാഷ്ട്രപതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവ രണ്ടും കാണുമ്പോൾ നമുക്ക് സമാനമായി തോന്നുമെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത നാഴികക്കല്ലുകളെയാണ് ഇവ അടയാളപ്പെടുത്തുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നു. എന്നാൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ, കർത്തവ്യ പഥിൽ രാഷ്ട്രപതി പതാക അഴിച്ചുയർത്തുകയാണ് ചെയ്യുന്നത്. 1947ലെ സ്വാതന്ത്ര്യലബ്ധിയും 1950-ലെ ഭരണഘടന നിലവിൽ വന്നതുമാണ് ഈ ദിനങ്ങൾ പ്രതിനിധീകരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് എന്തുകൊണ്ട് ? 1947ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണ് ഓഗസ്റ്റ് 15. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ അടയാളപ്പെടുത്തുന്നതാണ് അന്നേ ദിവസം ചെങ്കോട്ടയിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങ്. സ്വാതന്ത്യം കിട്ടി തൊട്ടടുത്ത ദിവസം, അതായത് ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഡൽഹിയിലെ ചെങ്കോട്ടയിലുള്ള ലാഹോറി ഗേറ്റിന് മുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തി. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും ഒരു കീഴ്വഴക്കമായി മാറുകയായിരുന്നു. പതാകക്കമ്പത്തിന്റെ താഴ്ഭാഗത്തുനിന്നാണ് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത്. തുടർന്ന് ദേശീയഗാനം ആലപിക്കും. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി പതാക നിവർത്തുന്നത് എന്തുകൊണ്ട്? 1950 ജനുവരി 26നാണ് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റിന് പകരം ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു. ഭരണഘടന പ്രാബല്യത്തിൽ വന്നതിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നത്. അന്നേ ദിവസം രാഷ്ട്രപതി കർത്തവ്യ പഥിൽ ദേശീയപതാക അഴിച്ചുയർത്തുകയാണ് (unfurl) ചെയ്യുന്നത്. അതായത്, നേരത്തെ തന്നെ ദേശീയപതാക പതാകക്കമ്പത്തിന്റെ മുകൾഭാഗത്തായി മടക്കി കെട്ടിവെച്ചിട്ടുണ്ടാകും. ചടങ്ങ് നടക്കുമ്പോൾ രാഷ്ട്രപതി അത് അഴിച്ചു നിവർത്തുകയാണ് ചെയ്യുന്നത്. തുടർന്ന് റിപ്പബ്ലിക് ദിന പരേഡും അരങ്ങേറും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

ബക്‌സർ: ആഗസ്റ്റ് 15 ന് രാജ്യം 80 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിൽ ചർച്ചയാകുന്നത് ആഗസ്റ്റ് 16 ന് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഒരു സ്ഥലത്തെ കുറിച്ചാണ്. അങ്ങനൊരിടം നിങ്ങൾക്ക് അറിയാമോ? എന്നാൽ അങ്ങനൊരിടം നമ്മുടെ ഇന്ത്യയിലുണ്ട്. അത് നമ്മുടെ ബിഹാറിലെ ദുമ്രാവോണാണ്. അവിടെ ആഗസ്റ്റ് 15 ന് അല്ല 16 നാണ് സ്വതന്ത്ര ദിനം ആഘോഷിക്കുന്നത്. ആഗസ്റ്റ് 16 ലെ പരിപാടിക്ക് സംസ്ഥാന ഔദ്യോഗിക ചടങ്ങിന്റെ പദവി ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 ലെന്നപോലെ ആഗസ്റ്റ് 16 ന് ഇവിടെ നടക്കുന്ന പരിപാടികൾക്കുള്ള ഒരുക്കങ്ങളും വളരെ മുൻകൂട്ടി തന്നെ നടത്താറുണ്ട്. ആഗസ്റ്റ് 16 ന് രാവിലെ നടക്കുന്ന ഘോഷയാത്രയോടെ പരിപാടി ആരംഭിച്ച് രാത്രി വൈകിയുള്ള സാംസ്കാരിക പരിപാടികളോടെയാണ് അവസാനിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ദുമ്രാവോണിലെ ജനങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് സ്വാതന്ത്ര്യദിനത്തിന് പിറ്റേന്ന് ഇവിടെ നടക്കുന്ന പരിപാടികൾക്ക് ബീഹാർ സർക്കാർ സംസ്ഥാന ഔദ്യോഗിക ചടങ്ങിന്റെ പദവി നൽകിയത്. ഈ ദിവസം എന്തുകൊണ്ട് ആണ് സവിശേഷമായത്? 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ജ്വാല വിവിധയിയിടങ്ങളിലെ പോലെത്തന്നെ ദുമ്രാവോണിലും ആളിപടർന്നിരുന്നു. ആ വർഷം ആഗസ്റ്റ് 15 ന് വൈകുന്നേരം ദുമ്രാവോണിലെ വിപ്ലവകാരികൾ പ്രാദേശിക പോലീസ് സ്റ്റേഷനിൽ ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചു. അതിന്റെ പിറ്റേന്ന് വൈകുന്നേരം കപിൽ മുനിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാന മാർക്കറ്റിൽ ഒത്തുകൂടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. അവിടെ ജനക്കൂട്ടം സ്റ്റേഷന്റെ നിയന്ത്രണം പിടിച്ചെടുത്ത് പ്രധാന താഴികക്കുടത്തിന് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ ത്രിവർണ്ണ പതാക പാറുന്നത് കണ്ടതോടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പോലീസ് ഉദ്യോഗസ്ഥർ സ്തബ്ധരായി. തുടർന്ന് അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ദേവനാഥ് വെടിവെപ്പ് നടത്താൻ ഉത്തരവിട്ടു. വെടിവെപ്പിൽ കപിൽ മുനി കാംകർ, ഗോപാൽ കഹാർ, രാംദാസ് സോണാർ, രാംദാസ് ലോഹർ എന്നിവർ സംഭവസ്ഥലത്ത് വെച്ചുതന്നെ രക്തസാക്ഷികളായി. ഭിഖി ലാൽ, അബ്ദുൾ റഹിം, പ്രദുമൻ ലാൽ, ബിഹാരി ലാൽ, സുഖാരി ലോഹർ, സാധു ശരൺ അഹിർ, ബലേശ്വർ ദുബെ എന്നിവരുൾപ്പെടെ നിരവധി പേർക്ക് വെടിവെയ്‌പ്പിൽ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ സ്മരണയ്ക്കായി രക്തസാക്ഷി സ്മാരകം നിർമ്മിച്ചു ഈ സംഭവത്തിന്റെ സ്മരണയ്ക്കായി ഇവിടെ ഒരു രക്തസാക്ഷി സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ഈ ധീരന്മാരായ വിപ്ലവകാരികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 16 ന് ഇവിടെ പരിപാടികൾ നടക്കുന്നത്. ദുമ്രാവോണിലെ വിപ്ലവകാരികളെപ്പോലെ രാജ്യത്തെ ദശലക്ഷക്കണക്കിന് ധീരപുത്രന്മാരുടെ ത്യാഗങ്ങളുടെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നത് വാസ്തവമായ കാര്യമാണ്. സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ താങ്കളുടെ ധീരപുത്രന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം ലഭിക്കുന്നത് ദുമ്രാവോണിന് അഭിമാനകരമാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസവും. പുതിയ തലമുറയ്ക്ക് അവരുടെ പൂർവ്വികരുടെ വീരഗാഥയെക്കുറിച്ച് പരിചയപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ആഗസ്റ്റ് 16 ഇത്രയും സവിശേഷമാക്കുന്നതും.