iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

GOLD SAVEINGS: സ്വർണം ഇപ്പോഴും സുരക്ഷിത നിക്ഷേപമോ

@ZeeMalayalam7h ago
#Kerala News
Videos

MANJU CASE: സനൽ കുമാർ ശശിധരനെതിരെ രണ്ടുംകൽപ്പിച്ച് മഞ്ജു വാര്യർ

@ZeeMalayalam7h ago
#Kerala News
Videos

HEAT : ചൂട് കനക്കും.. ഉയർന്ന താപനില മുന്നറിയിപ്പ്.. ജാഗ്രത..

@ZeeMalayalam2d ago
#Kerala Weather
Videos

KSRTC : പ്രിയദർശിനി സൂപ്പർ ഹിറ്റ്.. പുത്തൻ പദ്ധതിയുമായി കെ എസ് ആർ ടി സി

@ZeeMalayalam6d ago
#Kerala Govt
Videos

MATHEW NEW MOVIE: പ്രഥമദൃഷ്ട്യാ കുറ്റക്കാർ സിനിമ കണ്ടിറങ്ങിയവർ പറയുന്നതിങ്ങനെ

@ZeeMalayalam9d ago
#Kerala News
Videos

ASHA MOVIE: ഉർവശി തിളങ്ങി, 'ആശ' പ്രേക്ഷക പ്രതികരണമിങ്ങനെ

@ZeeMalayalam9d ago
#Kerala News
Videos

LEMON WATER: നാരങ്ങാവെള്ളത്തിനും ‘പൊള്ളുന്ന’ വില

@ZeeMalayalam9d ago
#Kerala News
Videos

POWER CUT: കറന്റില്ല ജനങ്ങൾക്ക് പറയാനുള്ളത്

@ZeeMalayalam10d ago
#Kerala News
Kerala Weather Update: ചുട്ടുപൊള്ളി കേരളം; ചൂട് നാല് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് ജാ​ഗ്രതാ നി‍ർദേശം

Kerala Weather Update: ചുട്ടുപൊള്ളി കേരളം; ചൂട് നാല് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് ജാ​ഗ്രതാ നി‍ർദേശം

കേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലാണ് (36.2 ഡിഗ്രി സെൽഷ്യസ്). കോട്ടയത്ത് 35.2 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. മഴയുടെ കുറവും മേഘാവൃതമല്ലാത്ത ആകാശവുമാണ് താപനില ഉയരാൻ പ്രധാന കാരണം. നാളെ വരെ താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അന്തരീക്ഷ താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്നു. പൊതു ജനങ്ങൾക്കുള്ള നിർദേശങ്ങൾ രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. കയ്യിൽ എപ്പോഴും വെള്ളം കരുതുക. വിറ്റാമിൻ സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും, സംഭാരം, ഒആർഎസ് ലായനി എന്നിവ ധാരാളമായി ഉപയോഗിക്കുക. പകൽ സമയങ്ങളിൽ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക. ഇവ നിർജ്ജലീകരണത്തിന് കാരണമാകും. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. വിദ്യാർഥികൾക്ക് ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കുക. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള നേരത്ത് അസംബ്ലികളും വെയിലത്തുള്ള പഠനയാത്രകളും ഒഴിവാക്കുക. അംഗൻവാടികളിലും പ്രത്യേക കരുതൽ വേണം. നിർമാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. മാധ്യമപ്രവർത്തകർ, പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്ക് വിശ്രമവും കുടിവെള്ളവും ഉറപ്പാക്കണം. കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള നേരത്ത് നേരിട്ട് വെയിൽ കൊള്ളരുത്. വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്. ഉച്ചസമയത്ത് പൊതുപരിപാടികൾ പരമാവധി ഒഴിവാക്കുക. പൊതു സമ്മേളനങ്ങൾ നടത്തുന്ന പക്ഷം തണലും കുടിവെള്ളവും ഉറപ്പാക്കുക. ചൂട് കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിന് സാധ്യത കൂടുതലാണ്. സ്ഥാപനങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Roji M John: വിസിമാരെ വിമർശിച്ച് മന്ത്രി; ചിലർ സംഘപരിവാർ വേദികളിലേക്ക് ചുരുങ്ങുന്നുവെന്ന് റോജി എം ജോൺ

Roji M John: വിസിമാരെ വിമർശിച്ച് മന്ത്രി; ചിലർ സംഘപരിവാർ വേദികളിലേക്ക് ചുരുങ്ങുന്നുവെന്ന് റോജി എം ജോൺ

തിരുവനന്തപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപക സമൂഹത്തിന് ആശംസകൾ അർപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ കടന്നുകയറ്റങ്ങളെയും വർഗീയ പ്രവണതകളെയും ശക്തമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഭരണകൂട അധികാരങ്ങളേക്കാൾ അധ്യാപനം എന്ന മഹത്തായ സേവനത്തിന് മുൻഗണന നൽകിയ മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻറെ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. രവീന്ദ്രനാഥ് ടാഗോർ കെട്ടിപ്പടുത്ത ശാന്തിനികേതനും വിശ്വഭാരതിയും മുതൽ എപിജെ അബ്ദുൾ കലാം വരെയുള്ള പ്രതിഭകൾ വരുംതലമുറകൾക്ക് പകർന്നുനൽകിയത് വലിയ സ്വപ്നങ്ങൾ കാണാനും ഉന്നതികളിലേക്ക് ചിറകടിച്ചുയരാനുമുള്ള കരുത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒഎൻവി കുറുപ്പ്, സുകുമാർ അഴീക്കോട്, എംജിഎസ് നാരായണൻ, പ്രൊഫ. എം ലീലാവതി തുടങ്ങിയ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠർ കേരള സമൂഹത്തിന് പകർന്നുനൽകിയത് ചോദ്യം ചെയ്യാനും തിരുത്താനുമുള്ള ആർജ്ജവമാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ക്യാമ്പസുകളിൽ കണ്ടുവരുന്ന ദുരനുഭവങ്ങളെയും അപചയങ്ങളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ എതിർത്തു. സ്റ്റാഫ് റൂമുകളിലിരുന്ന് വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിക്കുകയും അവരെ ആത്മഹത്യയിലേക്ക് തള്ളിയിടുകയും ചെയ്യുന്നവർ അധ്യാപനത്തിൻറെ യഥാർഥ മൂല്യം തിരിച്ചറിയാത്തവരാണ്. വിവേചനങ്ങളേതുമില്ലാതെ എല്ലാ കുട്ടികളെയും ഒരുപോലെ ചേർത്തുപിടിക്കലാണ് ഒരു അധ്യാപകൻറെ പ്രാഥമിക കടമ. ഉന്നതവിദ്യാഭ്യാസ രംഗത്തെ മേധാവികൾ ഭരണഘടനാ തത്വങ്ങൾ കാറ്റിൽപ്പറത്തി വർഗീയ അജണ്ടകളുള്ള പ്രസ്ഥാനങ്ങളുടെ വേദികളിലേക്ക് പോകുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ഇടുങ്ങിയ രാഷ്ട്രീയ ലാഭങ്ങൾക്ക് ആയി അക്കാദമിക് സ്വാതന്ത്ര്യം പണയം വയ്ക്കുന്നത് വിദ്യാഭ്യാസ രംഗത്തോടുള്ള വലിയ അനീതിയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറിവിലൂടെ അന്ധകാരം അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം തൻറെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Electricity Restriction: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; വൈകിട്ട് ആറിനും അർധരാത്രി 12നും ഇടയിൽ പവർകട്ടിന് സാധ്യത- കെഎസ്ഇബി അറിയിപ്പ്

Electricity Restriction: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; വൈകിട്ട് ആറിനും അർധരാത്രി 12നും ഇടയിൽ പവർകട്ടിന് സാധ്യത- കെഎസ്ഇബി അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്തംബർ 5) രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. അന്തരീക്ഷ താപനില വർധിച്ചതിനെ തുടർന്ന് വൈദ്യുതി ഉപയോഗം ഉയർന്നതും കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും പവർ എക്സ്ചേഞ്ച് വഴിയുള്ള ലഭ്യതയിലെ ഇടിവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിലാണ് നിയന്ത്രണം ആവശ്യമായി വരിക. പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ ഉപയോഗത്തിലുണ്ടായ വർധന: മഴ മാറിനിൽക്കുന്നതും കടുത്ത ചൂടും കാരണം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ആവശ്യകതയിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്തെ ഉപയോഗം സെപ്തംബർ മാസത്തെ മുൻകാല ശരാശരിയേക്കാൾ 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു. വരും മണിക്കൂറുകളിൽ ഇത് 500 മുതൽ 600 വരെ മെഗാവാട്ട് ഇനിയും കൂടാൻ സാധ്യതയുണ്ട്. ദേശീയതലത്തിലെ ലഭ്യതക്കുറവ്: ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ 12,000 മെഗാവാട്ടിൻറെ ക്ഷാമം നേരിടുന്നുണ്ട്. കേന്ദ്ര വിഹിതത്തിലെ കുറവ്: കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള ഉത്പാദനത്തിൽ അപ്രതീക്ഷിത കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഗ്രിഡ് സുരക്ഷയും മുൻകരുതലും പവർ എക്സ്ചേഞ്ചുകൾ വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരിക്കുകയോ ഗ്രിഡ് ഫ്രീക്വൻസി സുരക്ഷിത നിലയേക്കാൾ താഴേക്ക് പോകുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ മാത്രമേ നിയന്ത്രണം നടപ്പിലാക്കൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

PRIVATE BUS : പ്രിയദർശിനി അല്ല വില്ലൻ..സ്വകാര്യ ബസുകൾ കട്ടപ്പുറത്ത് തന്നെ

@ZeeMalayalam15d ago
#Kerala
Videos

PENSION : പെൻഷൻ പട്ടികയിൽ നിന്ന് പുറത്താകും! വേഗം ഇത് ചെയ്തോളൂ..

@ZeeMalayalam15d ago
#Kerala Govt
Videos

CPM LDF: എൽ ഡി എഫ് തോറ്റത് ജനങ്ങളുടെ തെറ്റോ

@ZeeMalayalam16d ago
#Kerala News
Videos

PENSION : ആശങ്ക വേണ്ട.. പെൻഷൻ വീട്ടിലെത്തും..!!

@ZeeMalayalam16d ago
#Kerala
Short Videos

VD SATHEESHAN : റൊണാൾഡോയുടെ സഹോദരി എൽമ അവെയ്റോ വിഡി സതീശനെ കണ്ടപ്പോൾ

@ZeeMalayalam18d ago
#Kerala
Videos

VD SATHEESHAN : കാന്തപുരത്തിനെതിരെ മുഖ്യമന്ത്രി ; നിലപാടിനോട് യോജിപ്പില്ല

@ZeeMalayalam18d ago
#Kerala
Videos

VD SATHEESHAN : " എന്നെ ആരും തടഞ്ഞതല്ല.." വിശദീകരണവുമായി മുഖ്യമന്ത്രി

@ZeeMalayalam18d ago
#Kerala
Videos

PINARAYI : പിണറായിക്കെതിരെ പടയൊരുക്കം.. സിപിഎമ്മിൽ പുതിയ ചേരി..

@ZeeMalayalam19d ago
#Kerala News
Videos

VD SATHEESHAN GOVT : ഉത്സവ ബത്ത, പെന്‍ഷൻ വിതരണം.. വീണ്ടും കടമെടുക്കും..

@ZeeMalayalam20d ago
#Kerala Govt