iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

KSRTC : പ്രിയദർശിനി സൂപ്പർ ഹിറ്റ്.. പുത്തൻ പദ്ധതിയുമായി കെ എസ് ആർ ടി സി

@ZeeMalayalam6d ago
#Kerala Govt
C-DIT Vacancy: സി-ഡിറ്റിൽ  സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ

C-DIT Vacancy: സി-ഡിറ്റിൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ

സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ. ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നിയമനം FSAD അതായത് ഫംഗ്ഷണാലിറ്റി ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് ഡിപ്പാർട്ട്മെറ്റിന്റെ ഭാഗമായാണ്. ആകെ 3 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സെപ്തംബർ 24 നുള്ളിൽ സമർപ്പിക്കണം. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് B.Tech/BE, M.Tech, MCA, M.Sc (CS/IT/Information Systems/Electronics), BCA യോഗ്യതയുണ്ടാകണം. 30 വയസാണ് പരമാവധി പ്രായപരിധി. ഈ പോസ്റ്റിലേക്ക് ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. എങ്കിലും സിൽബർ സെക്യോറിട്ടിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന. അതുപോലെ CompTIA Security+, CEH, CISA, CISSP, OSCP, ISO/IEC 27001 Lead Auditor എന്നീ സർട്ടിഫിക്കേഷനുകളും അഭികാമ്യമാണ്. 25000 മുതൽ 40000 രൂപവരെ പ്രതിമാസ സ്റ്റെപ്പൻഡ് ലഭിക്കും. തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ ഫുൾ ടൈം പരിശീലന കാലാവധി ആയിരിക്കും ലഭിക്കുക. നിയമനം തിരുവനന്തപുരത്ത് അല്ലെങ്കിൽ കേരളത്തിലെവിടെയുമുള്ള പ്രൊജക്ട് സൈറ്റിലും നിയമനം ലഭിക്കാം. ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം... നിങ്ങൾ ഓൺലൈനിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കുന്നതെങ്കിൽ അതിന് www.careers.cdit.org എന്ന വെബ്സൈറ്റാണുള്ളത്. അപേക്ഷയോടൊപ്പം സപ്പോർട്ടിങ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകളും അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷ സബ്മിറ്റ് ചെയ്യണം. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരുടെ പട്ടിക https://cdit.kerala.gov.in/, https://careers.cdit.org/ എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഷോർട്ട്ലിസ്റ്റ് ആയവരെ മാത്രമേ എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയ്ക്ക് പരിഗണിക്കുകയുള്ളൂ. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത് സി-ഡിറ്റ് തീരുമാനിക്കുന്ന രീതിയനുസരിച്ച് എഴുത്തുപരീക്ഷ/സ്കിൽ ടെസ്റ്റിന്റെ പ്രാഥമിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികളെ വിളിക്കും. ഇനി ഷോർട്ട്ലിസ്റ്റ് ചെയ്തവരുടെ പ്രൊവിഷണൽ ലിസ്റ്റ് www,careers.cdit.org ൽ പ്രസിദ്ധീകരിക്കും. വിശദമായ മൂല്യനിർനണയത്തിന്റെയു ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

BYE ELECTION: UDF സർക്കാരിന്റെ വിലയിരുത്തൽ 29ന് അറിയാം

@ZeeMalayalam14d ago
#Kerala News
Videos

PENSION : പെൻഷൻ പട്ടികയിൽ നിന്ന് പുറത്താകും! വേഗം ഇത് ചെയ്തോളൂ..

@ZeeMalayalam15d ago
#Kerala Govt
Videos

VD SATHEESHAN GOVT : ഉത്സവ ബത്ത, പെന്‍ഷൻ വിതരണം.. വീണ്ടും കടമെടുക്കും..

@ZeeMalayalam20d ago
#Kerala Govt
Videos

SUPPLYCO : വമ്പൻ വിലക്കുറവ്..!! ഓണം തൂക്കി സപ്ലൈകോ

@ZeeMalayalam25d ago
#Kerala Govt
Videos

ASHWAS : വായ്പാ കുടിശ്ശിക തീർപ്പാക്കാൻ അവസരം..!! കാലാവധി നീട്ടി..

@ZeeMalayalam27d ago
#Kerala Govt
Videos

SNDP CPIM: ഒടുവിൽ വെള്ളാപ്പള്ളിയെ ഉപേക്ഷിച്ച് സിപിഎം

@ZeeMalayalam28d ago
#Kerala Govt
Videos

Onam kit:ഓണകിറ്റ് ഗംഭീര വിജയം! ഓണത്തിന് നാല് ദിവസം മുമ്പേ കട അടച്ചു...

@ZeeMalayalam28d ago
#Kerala Govt
സർക്കാർ ആശുപത്രികളിൽ രാത്രിയും വിദഗ്ധ ചികിത്സ, ഇനി മെഡിക്കൽ കോളേജിലേക്ക് പോകേണ്ട

സർക്കാർ ആശുപത്രികളിൽ രാത്രിയും വിദഗ്ധ ചികിത്സ, ഇനി മെഡിക്കൽ കോളേജിലേക്ക് പോകേണ്ട

സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ വൻ മാറ്റം. ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം വേണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവ്. ഇപ്രകാരം ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ എതെങ്കിലും വിഭാഗങ്ങളിലെ ഒരു ഡോക്ടറുടെ സേവനം ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും ഉണ്ടായിരിക്കണം. ഒ.പി സമയം കഴിഞ്ഞാലും ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സാന്നിധ്യം ഉറപ്പാക്കാനാണ് പദ്ധതി. മാത്രമല്ല രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും മെഡിക്കൽ കോളേജിലേക്ക് അനാവശ്യമായി റഫറുകൾ ഒഴിവാക്കാനും പദ്ധതി സഹായിക്കും. മാത്രമല്ല തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബുകൾ (Cath Labs) ആരംഭിക്കാനും പദ്ധതിയുണ്ട്. മാത്രമല്ല ആശുപത്രിയിൽ ലഭ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ വിവരവും സമയവും കൃത്യമായി പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ ബോർഡുകളിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. ആദ്യഘട്ടമായി പത്തനംതിട്ടയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി നടപ്പിലാക്കുക ഇതിനു ശേഷമാകും സംസ്ഥാനം ഒട്ടാകെ പദ്ധതി വ്യാപിപ്പിക്കുക. 6 മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിയുടെ ഏകോപനത്തിനും നടത്തിപ്പിനും അഡീഷണല്‍ ഡയറക്ട‌ര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ADHS) ഡോ. ശ്രീനുവിനെയാണ് സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയത്. സാധാരണക്കാര്‍ ചികിത്സയ്ക്കായി സമീപിക്കുന്നത് ജില്ലാ, ജനറൽ ആശുപത്രികളെയാണ്. രാത്രി സമയങ്ങളില്‍ പൊതുവെ ഇത്തരം ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമല്ല ഇത് പൊതുജനങ്ങളെ വലിയ രീതിയിലാണ് ബാധിക്കുന്നത്. പലരും ചെറിയ പരിക്കുകള്‍ക്കോ രോഗങ്ങള്‍ക്കോ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നതാണ് പതിവ്. ഇത് മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യമായ തിരക്ക് വര്‍ദ്ധിപ്പിക്കുകയും, ഗുരുതരമായ കേസുകളുമായി എത്തുന്ന യഥാര്‍ത്ഥ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാന്‍ തടസ്സമാവുകയും ചെയ്യുന്നു. അതിനാല്‍ പുതിയ പദ്ധതി മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല സാധാരണക്കാര്‍ക്ക് വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കാന്‍ കഴിയും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

KSRTC ALLOWANCE : കോളടിച്ചു..!! പെൻഷൻകാർക്ക് ഉത്സവബത്ത വിതരണം ഉടൻ

@ZeeMalayalam31d ago
#Kerala Govt
Videos

CHIPS FOR ONAM ചിപ്സിൻ്റെയും ഉപ്പേരിയുടെയും വില കേട്ടാൽ ഞെട്ടും..!

@ZeeMalayalam34d ago
#Onam
Short Videos

VD SATHEESHAN : ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

@ZeeMalayalam36d ago
#Kerala
Short Videos

RESURGE : ' റീസർജ് ' തലസ്ഥാനം കീഴടക്കി സ്ത്രീകൾ..

@ZeeMalayalam36d ago
#Kerala News
Videos

INDEPENDENCE DAY : വന്ദേമാതരം ആലപിച്ചില്ല.. ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി

@ZeeMalayalam36d ago
# Independence Day
Short Videos

Uber Tip ഓൺലൈൻ ടാക്സി കമ്പിനികളോട് ഇനി ടിപ് വാങ്ങിക്കരുതെന്ന് കേന്ദ്രം...

@ZeeMalayalam38d ago
#Kerala Govt
Short Videos

Rice price hike:മലയാളികളെ ആശങ്കയിലാഴ്ത്തി വിപണിയിൽ അരി വില കുതിച്ചുയരുന്നു

@ZeeMalayalam39d ago
#Kerala Govt
Videos

Priyadarshini:പ്രിയദർശിനി സൗജന്യ യാത്ര നിർത്തുന്നു? പദ്ധതി റദ്ദാക്കാൻ ആവശ്യം..

@ZeeMalayalam39d ago
#Kerala Govt
Videos

Rice price kerala:അരിയ്ക്ക് കൊള്ളവില! ഓണത്തിന് വീണ്ടും കൂടും..

@ZeeMalayalam39d ago
#Kerala Govt
Short Videos

LPST Strike ആശാവർക്കർമാർ ഞങ്ങളെ മക്കളെ പോലെയാണ് കണ്ടത്

@ZeeMalayalam40d ago
#Kerala News