iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

vegetable price: അടുക്കള ബജറ്റ് കത്തുന്നു; പച്ചക്കറികൾക്ക് തീവില

@ZeeMalayalam1h ago
#Kerala Nws
Umesh Suspension: കോൺഗ്രസ് പ്രതിഷേധം ഫലം കണ്ടു, ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

Umesh Suspension: കോൺഗ്രസ് പ്രതിഷേധം ഫലം കണ്ടു, ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായിരുന്ന കോഴിക്കോട് ഡിവൈഎസ്‌പി എ. ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു. ഉമേഷിനെ തിരികെ സർവീസിലെടുത്തതിന് പിന്നാലെ കോഴിക്കോട് കോൺഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് തീരുമാനം. ചേവായൂർ സഹകരണ ബാങ്ക് തിര‍ഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് വോട്ടർമാരെ മർദ്ദിക്കുകയും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്ത ഉമേഷിനെ തിരിച്ചെടുക്കുന്നതിനെതിരെയാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വം പരസ്യമായി രംഗത്ത് വന്നത്. കെപിസിസി, ഡിസിസി നേതാക്കളായ നിജേഷ് അരവിന്ദ്, വി. പി. ദുൽഖിഫിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിക്കുകയായിരുന്നു. വടക്കഞ്ചേരി സിഐ ആയിരുന്ന കാലത്താണ് ഉമേഷ് അനാശാസ്യക്കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ കേസിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പിന്നീട് കേസ് എടുക്കാതെ വിട്ടയക്കുകയും ചെയ്തുവെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉമേഷിനെതിരെയുള്ള പീഡന പരാമർശങ്ങളും മറ്റ് ആരോപണങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2025 നവംബർ 30ന് വടകര ഡിവൈഎസ്‌പിയായിരുന്ന ഉമേഷിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് യുവതി നേരിട്ട് ഹാജരായി ക്രൈംബ്രാഞ്ചിന് മൊഴിയും നൽകിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more