&imwidth=640&imheight=360)
ഇന്ത്യന്‍ പ്രീമിയല്‍ ലീഗിലെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറാനുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം പരാജയപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സുമായി ഹാര്‍ദിക് നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹാര്‍ദിക് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സ് തള്ളുകയായിരുന്നു വിവരം. ഹാര്‍ദിക് തിരിച്ച് ടീമിലെത്തുന്നതില്‍ ഗുജറാത്ത് ടൈറ്റന്‍സ് തുറന്ന മനസ്സോടെയാണ് പ്രതികരിച്ചത് എന്നാല്‍ 2022 ല്‍ ടീമിനെ വിജയത്തിലേത്ത് എത്തിച്ച ഹാര്‍ദിക്കിന്റെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ ഗുജറാത്ത് വാതിലുകള്‍ അടച്ചു. ഹാര്‍ദിക്ക് ടീമിനോട് ക്യാപ്റ്റന്‍ സ്ഥാനമാണ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്ത് ടൈറ്റന്‍സിന്റെ നിലവിലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായി പോലും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗില്‍ ഈ നീക്കത്തിന് സമ്മതവും നല്‍കി പക്ഷെ ഹാര്‍ദിക് ക്യാപ്റ്റന്‍ ആകണം എന്ന ഒറ്റ വ്യവസ്ഥ മുന്നോട്ടുവെച്ചതിനാല്‍ ഗുജറാത്ത് ടൈറ്റന്‍സ് കരാര്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിലെ തന്റെ ഭാവിയെ മുന്‍ നിര്‍ത്തി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനിടയിലാണ് ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്. 5 തവണ ചാമ്പ്യന്മാരായ മുംബൈക്ക് 2026 ലെ ഐപിഎല്‍ സീസണ്‍ വളരെ നിരാശാജനകമായിരുന്നു. കളിച്ച 14 മത്സരങ്ങളില്‍ 10 എണ്ണത്തിലും തോറ്റ ടീം പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാത്രമല്ല ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ചര്‍ച്ചകളും ടീം മാനേജ്മെന്റിനുള്ളില്‍ നടക്കുന്നുണ്ട്. കൂടാതെ രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് എത്തിയതിലും ആരാധകരില്‍ നിന്നുള്ള എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഹാര്‍ദിക് ടീം മാറാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടങ്ങിയ ചില ഫ്രാഞ്ചൈസികളും ഹാര്‍ദിക് പാണ്ഡ്യക്കുറിച്ച് മുംബൈ ഇന്ത്യന്‍സില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷെ ഹാര്‍ദിക് നിലവില്‍ മറ്റൊരു ഫ്രാഞ്ചൈസിയുമായി സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ചില നിര്‍ദേശങ്ങള്‍ നല്‍കി ഡല്‍ഹി പോലീസ്. പട്ടവും ഡ്രോണും പറത്തുന്നതിലടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന വേദിക്ക് സമീപമോ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലോ ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഗസ്റ്റ് 15 ന് നടക്കുന്ന പരിപാടികളുടെ ഭാഗമായിട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണ് ഈ നടപടി. വിലക്കുകള്‍ ഓഗസ്റ്റ് 16 വരെ സെന്‍ട്രല്‍ ഡല്‍ഹിയിലും ചെങ്കോട്ടയുടെ പരിസരങ്ങളിലും ഉണ്ടാകും. പട്ടവും വേണ്ട, ഡ്രോണും വേണ്ട ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (BNSS) സെക്ഷന്‍ 163 പ്രകാരമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിത് രാജ്ബീര്‍ സിങ് ഉത്തരവ് നല്‍കിയത്. പട്ടം, ഡ്രോണുകള്‍, പാരാഗ്ലൈഡുകള്‍, ഹോട്ട്-എയര്‍ ബല്യൂണുകള്‍, മൈക്രോ-ലൈറ്റ് വിമാനങ്ങള്‍ എന്നിവ അടങ്ങുന്ന ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, ജനക്കൂട്ടം എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിയന്ത്രണങ്ങള്‍. ഉത്തരവ് ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരെ നിമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചെങ്കോട്ടയുടെ സുരക്ഷയ്ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നത് ഓള്‍ഡ് ഡല്‍ഹിയുടെ (Shahjahanabad) വിവിധ ഭാഗങ്ങളില്‍ ജനപ്രിയമാണ്. പക്ഷെ ഇതില്‍ വലിയ രീതിയുള്ള സുരക്ഷാ ആശങ്കയാണ് പോലീസിനുള്ളത്. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ഇത്തരത്തില്‍ പട്ടം പറത്തുന്നത് സുരക്ഷാ സജീകരണങ്ങളെ തടസ്സപ്പെടുത്തും മാത്രമല്ല പട്ടത്തിന്റെ ചരട് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട സാധ്യത ഉയര്‍ത്തും. മാത്രമല്ല പ്രധാന വേദികള്‍ക്ക് ചുറ്റുമുള്ള നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്ക് അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും എത്തുന്നത് തടയാനുമാണ് നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും ചുറ്റും സുരക്ഷാ ഏജന്‍സികള്‍ കര്‍ശന നിരീക്ഷണം തുടരുന്നുണ്ട്. വൈദ്യുതി കമ്പനികളുടെ മുന്നറിയപ്പ് ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനികള്‍ പ്രത്യേക നിര്‍ദേശമാണ് പട്ടം പറത്തുന്നതിനെതിരെ നിവാസികള്‍ക്ക് നല്‍കിയത്. ഓവര്‍ഹെഡ് ഇലക്ട്രിക്കല്‍ കേബിളുകള്‍ക്ക് സമീപം പട്ടം പറത്തരുതെന്നും 'മാഞ്ച' (Manjha) എന്നറിയപ്പെടുന്ന ലോഹപ്പൊടിയോ ഗ്ലാസ് കോട്ടിംഗോ പുരട്ടിയ പട്ടനൂലുകള്‍ ഉപയോഗിക്കരുതെന്നും ബി.എസ്.ഇ.എസ് (BSES), ടാറ്റാ പവര്‍ ഡി.ഡി.എല്‍ (Tata Power-DDL) തുടങ്ങിയ ഡിസ്കോമുകള്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം നൂലുകള്‍ വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിച്ചാല്‍ വൈദ്യുതി അതിലൂടെ കടത്തിവിടാന്‍ സാധ്യതയുണ്ട്. വൈദ്യുതി തടസ്സങ്ങള്‍ക്കും, ഷോക്കേറ്റ് ജീവന്‍ നഷ്ടപ്പെടാനും ഇത് കാരണമാണ്. വൈദ്യുതി ലൈനില്‍ കുടുങ്ങിയ പട്ടം എടുക്കാന്‍ പോകരുതെന്നും കമ്പനികള്‍ നിര്‍ദേശം നല്‍കി. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം അടക്കം പ്രദേശത്ത് ശക്തമായ ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാന വേദിക്ക് ചുറ്റുമുള്ള മേല്‍ക്കൂരകളിലും പ്രവേശന കവാടങ്ങളിലും കര്‍ന നിരീക്ഷണമാണ് ഒരുക്കുക. ഉദ്യാഗസ്ഥരുമായി സഹകരിക്കാന്‍ അധികൃതര്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.