iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi Sky Metro: കൊച്ചിയിലേക്ക് സ്കൈ മെട്രോ? മട്ടാഞ്ചേരി-സൗത്ത് സ്റ്റേഷന്‍ യാത്ര വെറും 15 മിനിറ്റില്‍!

Kochi Sky Metro: കൊച്ചിയിലേക്ക് സ്കൈ മെട്രോ? മട്ടാഞ്ചേരി-സൗത്ത് സ്റ്റേഷന്‍ യാത്ര വെറും 15 മിനിറ്റില്‍!

കൊച്ചിയിൽ മട്ടാഞ്ചേരി മുതൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വരെയുള്ള 9 കിലോമീറ്റർ ദൂരം വെറും 15 മിനിറ്റിൽ പിന്നിടാൻ സഹായിക്കുന്ന സ്കൈ മെട്രോ പദ്ധതി മെട്രോ മാൻ ഇ. ശ്രീധരൻ നിർദേശിച്ചു. സസ്പെൻഡഡ് പോഡ് അധിഷ്ഠിത ഗതാഗത സംവിധാനമാണിത്. കിലോമീറ്ററിന് 200 കോടി രൂപയിലേറെ ചെലവ് വരുന്ന പരമ്പരാഗത മെട്രോയിൽ നിന്ന് വ്യത്യസ്തമായി 100 കോടി രൂപയിൽ താഴെ മാത്രമാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപം തുടങ്ങി വെണ്ടുരുത്തി പാലം വഴി എറണാകുളം സൗത്ത് സ്റ്റേഷനിൽ അവസാനിക്കുന്ന പാതയാണിത്. 9 കിലോമീറ്റർ ദൂരത്തിൽ ആകെ 10 സ്റ്റേഷനുകളുണ്ടാകും. തൂണുകൾ 200 മുതൽ 300 മീറ്റർ വരെ ഇടവേളകളിൽ സ്ഥാപിക്കാം. റിജിഡ് സ്റ്റീൽ ഗർഡറുകളിൽ തൂക്കിയിട്ടിരിക്കുന്ന പാസഞ്ചർ പോഡുകളാണ് ഉപയോഗിക്കുന്നത്. ഏകദേശം 16 യാത്രക്കാരെ വീതം വഹിക്കാൻ കഴിയുന്ന ഇതിന് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയുണ്ടാകും. 15 മിനിറ്റിൽ 300 യാത്രക്കാരെയും മണിക്കൂറിൽ 1200 പേരെയും 10 മണിക്കൂർ പ്രവർത്തന സമയത്ത് ആകെ 12,000 പേരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. ഷാർജയിൽ അടുത്തിടെ നടപ്പിലാക്കിയ സ്കൈ മെട്രോ സംവിധാനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പഠനവിധേയമാക്കണമെന്നും വിദഗ്ധരുടെ സഹായത്തോടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്നും ഇ. ശ്രീധരൻ ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Metro: കൊച്ചി മെട്രോ രണ്ടാം ഘട്ടം, ട്രാക്ക് നിര്‍മാണം അടുത്ത ആഴ്ച ആരംഭിക്കും

Kochi Metro: കൊച്ചി മെട്രോ രണ്ടാം ഘട്ടം, ട്രാക്ക് നിര്‍മാണം അടുത്ത ആഴ്ച ആരംഭിക്കും

കൊച്ചി മെട്രോ രണ്ടാം ഘട്ട പാതയുടെ ട്രാക്ക് നിർമാണം അടുത്ത ആഴ്ച ആരംഭിക്കും. റെയിലുകൾ തമ്മിൽ യോജിപ്പിക്കുന്നതിനുള്ള 'ഫ്ലാഷ് ബട്ട് വെൽഡിങ്' (FBW) പ്രവർത്തനങ്ങളോടെയാണ് ഇതിന് തുടക്കമാകുന്നത്. റെയിലുകൾ കൂട്ടിയോജിപ്പിക്കുന്നതിനുള്ള മെഷീനുകൾ കൊച്ചിയിൽ എത്തിച്ച് ടെസ്റ്റ് വെൽഡിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ സാമ്പിൾ പരിശോധനയ്ക്കായി സതേൺ റെയിൽവേ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം അനുകൂലമായാൽ ഉടൻ നിർമാണം ആരംഭിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ (13 കിലോമീറ്റർ ഡബിൾ ലൈൻ) ദൈർഘ്യമുള്ള പിങ്ക് ലൈൻ പദ്ധതിയുടെ എലിവേറ്റഡ് മേൽപ്പാലങ്ങളുടെ നിർമാണം 70 ശതമാനം പൂർത്തിയായി. ഇതിനോടകം 954 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ 2027 ഓഗസ്റ്റ് എന്ന സമയപരിധിക്ക് അനുസൃതമായി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. യാത്രക്കാർക്കായി പാതയിലെ 11 സ്റ്റേഷനുകളിലും കേരളത്തിന്റെ സംസ്കാരം, കലാരൂപങ്ങൾ, കരകൗശല വസ്തുക്കൾ, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന വേറിട്ട പ്രമേയങ്ങൾ അവതരിപ്പിക്കും. പാലാരിവട്ടം ജംഗ്ഷനിൽ കേരളത്തിലെ കാർട്ടൂണുകളും കാർട്ടൂണിസ്റ്റുകളുടെ രചനകളും പ്രദർശിപ്പിക്കും. ആലിൻചുവട് സ്റ്റേഷനിൽ പരമ്പരാഗത കൈത്തറി വ്യവസായവും, ചെമ്പുമുക്ക് സ്റ്റേഷനിൽ പരമ്പരാഗത സംഗീതോപകരണങ്ങളും പ്രദർശിപ്പിക്കുമ്പോൾ വാഴക്കാല സ്റ്റേഷനിൽ പരമ്പരാഗത വിളക്കുകളാകും പ്രദർശിപ്പിക്കുക. പടമുകൾ സ്റ്റേഷനിൽ കയർ വ്യവസായവും, കാക്കനാട് സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ആറന്മുള കണ്ണാടിയും കൊച്ചി സെസ് സ്റ്റേഷനിൽ പരമ്പരാഗത ആഭരണങ്ങളും പ്രദർശിപ്പിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

KOCHI METRO KERALA: കൊച്ചി മെട്രോയിൽ വമ്പൻ മാറ്റങ്ങൾ

@ZeeMalayalam14d ago
#Kerala Government
Short Videos

KOCHI DRUGS POLICE: ശർക്കരക്ക് ഉള്ളിൽ 37 കിലോ കഞ്ചാവ്

@ZeeMalayalam16d ago
#Kerala Police
Videos

KOCHI METRO PALARIVATTOM: കൊച്ചിയിൽ ഗതാഗത നിയന്ത്രണം

@ZeeMalayalam18d ago
#Kerala Government
Kochi Metro Award: കൊച്ചി മെട്രോയ്ക്ക് രണ്ടു ദേശീയ പുരസ്‌കാരങ്ങൾ

Kochi Metro Award: കൊച്ചി മെട്രോയ്ക്ക് രണ്ടു ദേശീയ പുരസ്‌കാരങ്ങൾ

കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്‍മാർട്ട് മൊബിലിറ്റിയിലും ദേശീയ പുരസ്‌കാരം സ്വന്തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മികച്ച മാതൃകയ്ക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭാവന നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്‌കാരമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഹാർബർ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് സമാപന ചടങ്ങിൽ കെകെന്ദ്രമന്ത്രി മനോഹർ ലാൽ ഗട്ടറിൽ നിന്നാണ് അവാർഡുകൾ കൊച്ചി മെട്രോയുടെ ഡയറക്‌ടർമാരായ സഞ്ജയ് കുമാർ, ഡോ എം.പി. രാം നവാസ്, രവീന്ദ്ര കുമാർ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ KMRL അഡീഷണൽ ജനറൽ മാനേജർ, ജോയിന്റ് ജനറൽ മാനേജർ എന്നിവർ പങ്കെടുത്തു. കൊച്ചി മെട്രോയ്ക്ക് മികച്ച മള്‍ട്ടി-മോഡല്‍ ഇന്റഗ്രേഷനുള്ള എക്സലന്‍സ് പുരസ്‌കാരവും നവീകരണത്തിലും സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് ലഭിച്ചത്. യാത്രക്കാര്‍ക്ക് സുഗമവും മികവാര്‍ന്നതുമായ യാത്രാാനുഭവം ഉറപ്പാക്കുന്നതിലും നഗര ഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടര്‍ച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്‌കാരങ്ങള്‍. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
KMRL Job Vacancies: ITI, BA, B.Tech യോഗ്യതയുണ്ടോ? എങ്കിൽ കൊച്ചി മെട്രോയിൽ ജോലി നേടാം

KMRL Job Vacancies: ITI, BA, B.Tech യോഗ്യതയുണ്ടോ? എങ്കിൽ കൊച്ചി മെട്രോയിൽ ജോലി നേടാം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. അപ്രന്റീഷിപ്പ് നിയമനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. പരീശലന കാലാവധി ഒരു വർഷമാണ്. മൊത്തം 70 ഒഴിവുകളുണ്ട്. ഈ തസ്തികയിലേക്ക് ITI, BA, B.Tech, Diploma, BBA യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 30 നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. ഒഴിവുകൾ അറിയാം... ഗ്രാജുവേറ്റ് അപ്രന്റീസ്- ടെക്‌നിക്കൽ ആകെ ഒഴിവുകൾ-16 അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളവർ സിവിൽ എഞ്ചിനീയറിങ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ മെക്കാനിക്കൽ എഞ്ചിനീയറിങ് ഐടി/കമ്പ്യൂട്ടർ സയൻസ് ഗ്രാജുവേറ്റ് അപ്രന്റീസ്- നോൺ ടെക്നിക്കൽ ഒഴിവുകൾ-6 അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത് ബിബിഎ ബികോം ബിസിഎ ഡിപ്ലോമ ടെക്‌നീഷ്യൻ അപ്രന്റീസ് ഒഴിവുകൾ-28 അപേക്ഷിക്കാൻ വേണ്ട കോഴ്‌സുകൾ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഇൻ ഇലക്ടിക്കൽ എൻജിനീയറിങ് ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് ഗ്രേഡ് അപ്രന്റീസ് ഒഴിവുകൾ 20 അപേക്ഷിക്കാൻ കഴിയുന്ന ഐടിഐ ട്രേഡുകൾ ഇലക്ട്രീഷൻ ഇലക്ട്രോണിക്സ് വെൽഡർ ഫിറ്റർ പ്ലംബർ വേണ്ട യോഗ്യത അപേക്ഷകർ റഗുലർ കോഴ്സ് പഠിച്ചവർ ആയിരിക്കണം ഫൈനൽ പരീക്ഷാഫലം വന്ന് 5 വര്ഷം കഴിയരുത് അപേക്ഷിക്കുന്നവർ 18 തികഞ്ഞവർ ആയിരിക്കണം നേട്ടത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം ലഭിച്ചവർ അപേക്ഷിക്കരുത് അപേക്ഷിക്കേണ്ട വിധം അറിയാം ആദ്യം ചെയ്യേണ്ടത്: ഐടിഐ ട്രേഡുകാർക്കായിട്ടുള്ള NAPS പോർട്ടലിലോ അല്ലെങ്കിൽ ഡിഗ്രി ഡിപ്ലോമക്കാർക്കുള്ള NATS പോർട്ടലിയോ കയറി രജിസ്റ്റർ ചെയ്യുക. ശേഷം രജിസ്‌ട്രേഷൻ ബമ്പർ ലഭിച്ചു കഴിഞ്ഞ് വിഞ്ജാപനത്തോടൊപ്പമുള്ള ബയോഡാറ്റ ഫോം പൂരിപ്പിച്ചു ഈ അഡ്രസിലേക്ക് ആവശ്യമായ രേഖകൾ ഉൾപ്പെടെ അയച്ചു കൊടുക്കുക. അഡ്രസ്: General Manager (HR, ADMN & TRG), Kochi Metro Rail Ltd, Corporate Office, 4th Floor, JLN Stadium Metro Staion, Kaloor Kochi Kerala-682017. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Metro: ​പ്രവർത്തന മികവിന് ഇരട്ട നേട്ടം! കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി കൊച്ചി മെട്രോ

Kochi Metro: ​പ്രവർത്തന മികവിന് ഇരട്ട നേട്ടം! കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി കൊച്ചി മെട്രോ

കൊച്ചി: മികച്ച മാതൃകകൾക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള എക്സലൻസ് പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് ലഭിച്ചത്. ഒഡീഷയിലെ ഭുവനേശ്വറിൽ സംഘടിപ്പിക്കുന്ന 19-ാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ' കോൺഫറൻസിനോട് അനുബന്ധിച്ചാണ് പുരസ്കാര പ്രഖ്യാപനം വന്നിരിക്കുന്നത്. ഒക്ടോബർ 23, 24 തീയതികളിൽ കോൺഫറൻസ് നടക്കുന്നത്. സമാപന ചടങ്ങിൽ കേന്ദ്രമന്ത്രി മനോഹർ ലാൽ അവാർഡുകൾ സമ്മാനിക്കും. എല്ലാവർക്കും സുഗമവും മികച്ചതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിലും നഗരഗതാഗത രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ വിജയകരമായി നടപ്പിലാക്കുന്നതിലും കൊച്ചി മെട്രോ നടത്തുന്ന തുടർച്ചയായ മുന്നേറ്റങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് ഈ ദേശീയ പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത്. അതേസമയം കാക്കനാട് ഇൻഫോപാർക്ക് മുതൽ കലൂർ വരെയുള്ള മെട്രോ റെയിൽ പാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് തീരുമാനമായി. പടമുകളിലും പാലാരിവട്ടത്തും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് എറണാകുളം കളക്‌ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകി ഒരു മാസത്തിനകം സ്ഥലമേറ്റെടുക്കുന്നത് പൂർത്തിയാക്കണം എന്നതാണ് ലക്ഷ്യം. പടമുകൾ, പാലാരിവട്ടം എന്നിവിടങ്ങളിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമിയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കളക്‌ടർ എസ് ഷാജഹാൻ പറഞ്ഞു. ഈ സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കൽ കഴിയുന്നതോടെ മെട്രോ റെയിലിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാകും. പാലാരിവട്ടത്ത് ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കുറവാണ്. എന്നാൽ നഷ്‌ടപരിഹാരം നൽകേണ്ട ആളുകളുടെ എണ്ണം കൂടുതലാണ്. ഭൂവുടമകൾക്ക് പുറമേ കെട്ടിടങ്ങളിലെ മുറികൾ വാടകയ്ക്കെടുത്തവർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കും ഭൂമി ഏറ്റെടുക്കന്നതിന് നഷ്‌ടപരിഹാരം നൽകണം. ഇവരുടെ അവകാശവാദങ്ങൾ കേൾക്കുന്ന നടപടികൾ പൂർത്തിയായി. ഇനി ഭൂമിയേറ്റെടുക്കൽ നടപടി പൂർത്തിയാക്കാനുള്ളത് ഇൻഫോപാർക്ക് മേഖലയിലാണ്. ഇവിടെ മെട്രോ റെയിലിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ശേഷിക്കുന്ന സ്ഥലമേറ്റെടുക്കൽ നടപടികൾ നിർമ്മാണത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. റൂട്ടിലെ 11 മെട്രോ സ്‌റ്റേഷനുകളിൽ 9 ഇടങ്ങളിലും നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം

Tap to read more
Kochi Metro: കൊച്ചി മെട്രോയിൽ സുരക്ഷാ വീഴ്ചയും വിവരച്ചോർച്ചയും, ആശയവിനിമയ ചട്ടങ്ങൾ കർശനമാക്കി KMRL

Kochi Metro: കൊച്ചി മെട്രോയിൽ സുരക്ഷാ വീഴ്ചയും വിവരച്ചോർച്ചയും, ആശയവിനിമയ ചട്ടങ്ങൾ കർശനമാക്കി KMRL

കൊച്ചി: സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തങ്ങളുടെ ആശയവിനിമയ ചട്ടങ്ങൾ കർശനമാക്കി. സ്ഥാപനത്തിന് പുറത്തേക്ക് ഔദ്യോഗിക കത്തുകൾ അയക്കുന്നതിനോ മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കിടുന്നതോ ഇനിമുതൽ ജീവനക്കാർ ഉയർന്ന തലത്തിലുള്ള അനുമതി നേടണം. മാനേജിങ് ഡയറക്ടർ ജി. പ്രിയങ്ക പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ സമഗ്ര സർക്കുലർ പുറത്തിറക്കി. ചട്ടം ലംഘിച്ചാൽ കർശന അച്ചടക്ക നടപടി ഉണ്ടാകും. കലൂർ മെട്രോ സ്റ്റേഷനിലെ കെഎംആർഎൽ അഡ്മിൻ ഓഫീസിലെ കമ്പ്യൂട്ടറും ഐടി സിസ്റ്റവും അനധികൃതമായി ഉപയോഗിച്ച് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക രേഖകളും ചോർത്തി യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റിഫോം ആൻഡ് ഡെവലപ്‌മെന്റ് ഫോറം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ ഇടയിലുള്ള ആഭ്യന്തര ചേരിപ്പോരാണ് വിവരങ്ങൾ ചോരാനുള്ള കാരണമെന്നാണ് നിഗമനം. സംഭവത്തിൽ കൊച്ചി മെട്രോ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പത്ത് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചിലരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ മെയിൽ ഐഡിയുടെ ലോഗിൻ വിവരങ്ങൾ നൽകാൻ ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Metro: ബ്രസീൽ-ഇന്ത്യ ഫുട്ബോൾ മത്സരം; സ്പെഷ്യൽ മെട്രോ സർവീസുമായി കൊച്ചി മെട്രോ

Kochi Metro: ബ്രസീൽ-ഇന്ത്യ ഫുട്ബോൾ മത്സരം; സ്പെഷ്യൽ മെട്രോ സർവീസുമായി കൊച്ചി മെട്രോ

കൊച്ചി: നാളെ നടക്കുന്ന ബ്രസീൽ-ഇന്ത്യ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചു നാളെ കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ആവേശപ്പോര് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് പോരാട്ടം ആരംഭിക്കുന്നത്. മത്സരം കണ്ട ശേഷം തിരികെ പോകുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് രാത്രി 9 നും 10 നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്ബൈയുണ്ടാകും. തിരിച്ചു പോകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനായി വരുമ്പോൾ തന്നെ റിട്ടേൺ ക്യൂആർ ടിക്കറ്റുകൾ എടുക്കാൻ മെട്രോ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Metro: കൊച്ചി മെട്രോ മൂന്നാംഘട്ടത്തിൽ ഭൂ​ഗർഭപാതയില്ല; ഡിപിആർ സർക്കാരിന് സമർപ്പിച്ചെന്ന് കെഎംആ‍ർഎൽ

Kochi Metro: കൊച്ചി മെട്രോ മൂന്നാംഘട്ടത്തിൽ ഭൂ​ഗർഭപാതയില്ല; ഡിപിആർ സർക്കാരിന് സമർപ്പിച്ചെന്ന് കെഎംആ‍ർഎൽ

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ ഭൂഗർഭപാതയില്ലെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടമായ ആലുവ-അങ്കമാലി റൂട്ടിൽ എയർപോർട്ട് ഭാഗത്ത് മെട്രോപാത ഭൂമിക്കടയിലൂടെയാണ് കടന്നുപോകുകയെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് കെഎംആർഎൽ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൻറെ നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഡിപിആർ സമർപ്പിച്ചതായും ഇത് നിലവിൽ സർക്കാരിൻറെ പരിഗണനയിലാണെന്നും കെഎംആർഎൽ വ്യക്തമാക്കി. ഈ ഡിപിആർ പ്രകാരം, മൂന്നാംഘട്ടത്തിലെ 18.09 കിലോമീറ്റർ ദൂരം പൂർണമായും മേൽപാതയായാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ നിർമിക്കാനായി വിഭാവനം ചെയ്യുന്ന പദ്ധതിയുടെ രൂപരേഖ സംസ്ഥാന സർക്കാരിന് കെഎംആർഎൽ സമർപ്പിച്ചിരുന്നു. ആലുവ-നെടുമ്പാശേരി-അങ്കമാലി റൂട്ടിലാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. ആലുവയിൽ നിന്ന് കരിയാട് വരെ മെട്രോ റെയിൽ റോഡിന് മുകളിലൂടെയും എയർപോർട്ട് ഭാഗത്ത് ഭൂഗർഭപാതിയിലൂടെയുമാണെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ പ്രചരണങ്ങളാണ് ഇപ്പോൾ കെഎംആർഎൽ തള്ളിയിരിക്കുന്നത്. മൂന്നാംഘട്ടത്തിൽ 15 സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് വിവരം. നാല് അലൈൻമെൻറുകളിലായി എയർപോർട്ട് വഴിയുള്ള പാതയാണ് നിലവിൽ പരിഗണിക്കുന്നത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, കവരപ്പറമ്പ്, നായത്തോട്, എൽഎഫ് ഹോസ്പിറ്റൽ, അരീക്കൽ ജങ്ഷൻ, അങ്കമാലി ടൌൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിങ്ങനെയാകും സ്റ്റേഷനുകൾ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Metro Phase 3: കൊച്ചി മെട്രോ മൂന്നാംഘട്ട പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു

Kochi Metro Phase 3: കൊച്ചി മെട്രോ മൂന്നാംഘട്ട പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക്. മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന രീതിയിലാണ് ഡിപിആര്‍. മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം പതിനെട്ട് കിലോമീറ്ററോളമാണ്. ഈ രേഖ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും. ആലുവ മുതൽ തൃപ്പുണിത്തുറ വരെ 27 കിലോമീറ്ററാണ് നിലവിലെ മെട്രോ സർവീസ്. ഇതിനിടയിൽ കലൂരിൽ നിന്നും ഇൻഫോ പാർക്കിലേക്ക് മെട്രോ നീട്ടുന്നതിന്റെ ജോലികൾ നടക്കുന്നുണ്ട്. ആഗസ്‌റ്റോടെ കമ്മീഷൻ ചെയ്യാനാകുമെന്നാണ് കെഎംആർഎല്ലിന്റെ റിപ്പോർട്ട്. മെട്രോ സർവീസ് ആരംഭിച്ചതോടെ സർവീസ് നെടുമ്പാശ്ശേരി വഴു അങ്കമാലിയിലേക്ക് നീട്ടണമെന്ന് ആവശ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെഎംആർഎൽ പഠനം നടത്തിയ റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more