iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Lady Gaga Welcomes First Child: ആദ്യ കുഞ്ഞിനെ വരവേറ്റ് ലേഡി ഗാഗയും പങ്കാളിയും

Lady Gaga Welcomes First Child: ആദ്യ കുഞ്ഞിനെ വരവേറ്റ് ലേഡി ഗാഗയും പങ്കാളിയും

അമേരിക്കൻ പോപ് ഗായികയും നടിയുമായ ലേഡി ഗാഗയ്ക്കും സംരംഭകനും നിക്ഷേപകനുമായ മൈക്കൽ പോളാൻസ്കിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റു. പ്രശസ്തമായ അമേരിക്കൻ വിനോദ വാർത്താ വെബ്സൈറ്റുകളിൽ ഒന്നായ 'പേജ് സിക്സ്' ആണ് ഇരുവരും കുഞ്ഞിനെ വരവേറ്റതായി അറിയിച്ചത്. കുട്ടിയുടെ ലിംഗം, പേര്, ജനനത്തീയതി സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. 40 വയസുകാരിയായ ലേഡി ഗാഗയും 42 വയസുകാരനായ മൈക്കൽ പോളാൻസ്കിയും കഴിഞ്ഞ കുറെ മാസങ്ങളായി പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. താൻ അമ്മയാകാൻ ആഗ്രഹിക്കുന്നതായി ലേഡി ഗാഗ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും താൻ ഗർഭിണിയാണെന്നോ കുഞ്ഞിനെ സ്വീകരിച്ചെന്നോ ഗാഗയോ പങ്കാളിയോ സ്ഥിരീകരിച്ചിട്ടില്ല. സ്റ്റെഫാനി ജോവാൻ ആഞ്ചലീന ജർമനോട്ട എന്നാണ് ലേഡി ഗാഗയുടെ യഥാർത്ഥ പേര്. 2008-ൽ പുറത്തിറങ്ങിയ 'ദി ഫെയിം' (The Fame) എന്ന ആൽബത്തിലൂടെയും അതിലെ 'ജസ്റ്റ് ഡാൻസ്' (Just Dance) , 'പോക്കർ ഫേസ്' (Poker Face) തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെയുമാണ് അവർ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. നിരവധി ഗ്രാമി പുരസ്കാരങ്ങളും ഒരു ഓസ്കർ പുരസ്കാരവും നേടിയിട്ടുള്ള കലാകാരിയാണ് ഗാഗ. സംഗീതത്തിന് പുറമേ മികച്ച ഒരു നടിയുമാണ് ഗാഗ. 'അമേരിക്കൻ ഹൊറർ സ്റ്റോറി' (American Horror Story) എന്ന പരമ്പരയിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. 'ഹൗസ് ഓഫ് ഗുച്ചി' (House of Gucci), 'ജോക്കർ: ഫോളീ അ ഡ്യൂക്' (Joker: Folie à Deux) തുടങ്ങിയ ചിത്രങ്ങളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ലേഡി ഗാഗയുടെ അമ്മ സിൻതിയ ജർമനോട്ടയുടെ ജീവകാരുണ്യ സംഘടനയായ 'ബോൺ ദിസ് വേ ഫൗണ്ടേഷന്റെ' (Born This Way Foundation) ഒരു പരിപാടിയിൽ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. 2024 ഏപ്രിലിലാണ് അവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more