iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Manipur Violence: മണിപ്പൂരിൽ വെടിവെയ്പ്പുകളിൽ കുക്കി വിഭാഗത്തിൽപ്പെട്ട 4 പേർ കൊല്ലപ്പെട്ടു; ആക്രമണം സൈനിക ക്യാമ്പിന് സമീപം

Manipur Violence: മണിപ്പൂരിൽ വെടിവെയ്പ്പുകളിൽ കുക്കി വിഭാഗത്തിൽപ്പെട്ട 4 പേർ കൊല്ലപ്പെട്ടു; ആക്രമണം സൈനിക ക്യാമ്പിന് സമീപം

ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റ്, ഭാര്യ ലിങ്സംഗായ് എന്നിവർ കൊല്ലപ്പെട്ടു. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിലായിരുന്നു. ലിങ്സംഗായ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ വെച്ചാണ് സെയ്‌നെഹ് സിംഗ്സിറ്റ് മരണത്തിന് കീഴടങ്ങിയത്. സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് സംഭവം നടന്നതെന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കി. മണിപ്പൂരിലെ നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. അരി കൊണ്ടുപോവുകയായിരുന്ന വാഹനത്തിന് നേരെ ആക്രമികൾ നടത്തിയ വെടിവെയ്പ്പിൽ ജൂലി ഗാങ്തെ, താംഗ്രോയൽ ഗാങ്തെ എന്നിവർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ ആക്രമികൾ തട്ടിക്കൊണ്ടുപോയതായും സംശയിക്കുന്നു. നാഗാ വിമത ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നിലെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവം നടന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണം നടത്തിയവരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് കുക്കി-സോ സംഘടനകൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിൽ കുക്കി-സോ, നാഗാ നേതാക്കളുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് സംഘർഷാന്തരീക്ഷം തുടരുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more