iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Messi Retirement: ചരിത്രം കുറിച്ച്, റെക്കോർഡുകൾ വാരിക്കൂട്ടി... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസിയുടെ വിടവാങ്ങൽ

Messi Retirement: ചരിത്രം കുറിച്ച്, റെക്കോർഡുകൾ വാരിക്കൂട്ടി... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസിയുടെ വിടവാങ്ങൽ

ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയുമ്പോൾ അർജന്റീന ടീമിനെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് 39 കാരനായ താരം തന്റെ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത് സംബന്ധിച്ച് കുറിപ്പ് മെസി പങ്കുവെച്ചത്. 'ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ തിരിച്ചറിയുന്നു'. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ദേശീയ ജേഴ്സിക്കായി തന്റെ സർവ്വതും നൽകിയിട്ടുണ്ടെന്ന് താരം കുറിച്ചു. ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ ഓരോ ആരാധകനെയും അഭിമാനം കൊള്ളിക്കാനാണ് താൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കുമെന്നും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിസ്മരണീയമായ എല്ലാ ഓർമകളും നെഞ്ചിലേറ്റിയാണ് മടങ്ങുന്നതെന്നും 21 വർഷത്തെ സ്നേഹത്തിന് നന്ദി പറയുന്നതായും 2022 ലോകകപ്പ് നേടിയ അർജന്റീന നായകൻ വികാരനിർഭരമായി കുറിച്ചു. തന്റെ കരിയറിൽ ഉടനീളം നിരവധി റെക്കോർഡുകളാണ് മെസിയുടെ പേരിലുള്ളത്. ഈ റെക്കോർഡുകളിൽ ചിലത് പരിശോധിക്കാം... . അർജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ (207), അർജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ (125). 2016ലെ കോപ്പ അമേരിക്ക സെന്റനാരിയോയിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 54 ഗോളുകളെന്ന റെക്കോർഡ് മെസി മറികടന്നു. . ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അൾജീരിയക്കെതിരെ 2026 ഫിഫ ലോകകപ്പിൽ അദ്ദേഹം തന്റെ 200-ാമത്തെ ക്യാപ് സ്വന്തമാക്കി. അവിടെ മെസി തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കും നേടി. . ലോകകപ്പിലെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തു (34). കൂടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരവും മെസിയാണ്. . ലോകകപ്പ് ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിൽ ഗോൾ നേടിയ ചരിത്രത്തിലെ തന്നെ ഒരേയൊരു കളിക്കാരൻ. . ലോകകപ്പിൽ തുടർച്ചയായി 9 മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം (2022-2026). . ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ 21 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ്. . ഏറ്റവും കൂടുതൽ ലോകകപ്പ് അസിസ്റ്റുകൾ. (12) . 6 ടൂർണമെന്റുകളിലായി ആകെ 33 ഗോളുകളും അസിസ്റ്റുകളും നേടി റെക്കോർഡ് സൃഷ്ടിച്ചു. . ലോകകപ്പ് ഫൈനലിൽ കളിക്കുന്ന എക്കാലത്തെയും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം (39 വയസ്സ്, 25 ദിവസം), ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (38 വയസ്സ്, 357 ദിവസം). . ഒരു ലോകകപ്പിൽ (2026) അഞ്ച് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ റെക്കോർഡ്. . കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളിന് അസിസ്റ്റ് നൽകിയ താരവും മെസിയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Videos

ED on Messi scam: മെസ്സി തട്ടിപ്പിൽ കേസെടുത്ത് ഇ ഡി

@ZeeMalayalam23d ago
#Enforcement Directorate
Videos

Lionel Messi end career: വിരമിക്കല്‍ സൂചന നല്‍കി മെസ്സി

@ZeeMalayalam38d ago
#messi
Jorge Messi death: മെസിയുടെ 'നിഴല്‍' വിടവാങ്ങുമ്പോള്‍, ജോര്‍ജ് മെസിയുടെ ഓര്‍മയില്‍ ഫുട്ബോള്‍ ലോകം

Jorge Messi death: മെസിയുടെ 'നിഴല്‍' വിടവാങ്ങുമ്പോള്‍, ജോര്‍ജ് മെസിയുടെ ഓര്‍മയില്‍ ഫുട്ബോള്‍ ലോകം

ലയണൽ മെസിയുടെ പിതാവ് ജോർജ് മെസി 68-ാം വയസിലാണ് വിടവാങ്ങിയത്. വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആർജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ക്ലിനിക്കിൽ അദ്ദേഹം ചികിത്സയിലായിരുന്നു. മെസിയുടെ ഫുട്ബോൾ കരിയറിനെ തുടക്കം മുതൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോർജ് മെസി. നിരവധി പേരാണ് ജോർജ് മെസിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. 2026 ഫിഫ വേൾഡ് കപ്പിന്റെ സമയത്താണ് ജോർജ് മെസിയുടെ ആരോഗ്യം വഷളായത്. അൾജീരിയയ്ക്കെതിരെ ഗോൾ നേടിയതിന് ശേഷം ലയണൽ മെസി വികാരാധീനനായി കാണപ്പെട്ടിരുന്നു. മോശം ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് മെസി പറഞ്ഞത്. ജോർജ്ജ് മെസി ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ലയണൽ മെസിയുടെ പിതാവ് എന്നതിനപ്പുറം റൊസാരിയോയിൽ തുടങ്ങി ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളി ലയണൽ മെസി എത്തിയതിന് പിന്നിൽ ജോർജ് മെസിയുടെ കരങ്ങളാണ്. മകന്റെ ആദ്യപരിശീലകൻ ജോർജായിരുന്നു. ആർജന്റീനയിൽ ജനിച്ച ജോർജ് ഒരു കെമിക്കൽ ടെക്നീഷ്യനായും സ്റ്റീൽ വർക്കറായും ജോയി ചെയ്തിരുന്നു. മീ‍ഡ്ഫീൽഡറായി ഫുട്ബോൾ കളിച്ച് അദ്ദേഹം ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ യുവനിരയിലെത്തിയിരുന്നു. പിന്നീട് നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കാൻ അദ്ദേഹം കായികരംഗം വിട്ടു. മകനെ കായികരംഗത്തേക്ക് എത്തിക്കാൻ പൂർണപിന്തുണ നൽകി. മെസിയുടെ പ്രൊഫഷണൽ കരിയറിലെ ഓരോ മാറ്റവും പിതാവിന്റെ മേൽനോട്ടത്തിലായിരുന്നു. മകന്റെ വളർച്ചയിൽ ഏറ്റവും അഭിമാനമുള്ള പിതാവായിരുന്നു ജോർജ്. പിതാവ് തന്നെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് മെസി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ, ജോര്‍ജ് പലപ്പോഴും കുടുംബത്തോടൊപ്പം മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. മെസി ഫുട്ബോൾ ഇതിഹാസമായി വളർന്നപ്പോൾ, അദ്ദേഹത്തിന്റെ കോൺട്രാക്ടുകളും ഔദ്യോഗിക കാര്യങ്ങളും പ്രധാനമായും നിയന്ത്രിച്ചിരുന്നത് ജോർജ് മെസിയായിരുന്നു. മകന്റെ കരിയറിലെ എല്ലാ ഉയർച്ച താഴ്ചകളിലും ഒരു നിഴൽ പോലെയാണ് പിതാവ് ഒപ്പമുണ്ടായിരുന്നത്.ജോർജിന്റെ വിയോഗത്തിൽ, എഫ്‌സി ബാഴ്‌സലോണ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. മെസിയുടെ ഫുട്ബോൾ കരിയറിനും ക്ലബ്ബിനോടുള്ള ജോര്‍ജിന്റെ പ്രതിബദ്ധതയ്ക്കും തങ്ങളെ വിശ്വസിച്ച് ചുമതലകള്‍ നല്‍കിയതിന് ക്ലബ്ബ് നന്ദി രേഖപ്പെടുത്തി. റയൽ മാഡ്രിഡും ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more