&imwidth=640&imheight=360)
സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ത്രിവര്‍ണ്ണ പതാകയില്ലാതെ പൂര്‍ണമാകില്ല. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളുകളിലും, ഓഫീസുകളിലും, വീടുകളിലും ത്രിവര്‍ണ്ണ പതാകകള്‍ നിറയും. എന്നാല്‍ ഓഗസ്റ്റ് 15ന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ത്രിവര്‍ണ്ണ പതാകയെ എന്താണ് ചെയ്യേണ്ടത്? പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ഇത്. ത്രിവര്‍ണ്ണ പതാക ഒരിക്കലും മടക്കിവെക്കുകയോ വീട്ടിലെ മാലിന്യങ്ങള്‍ക്കൊപ്പം വലിച്ചെറിയാനോ പാടില്ല. ഇന്ത്യയിലെ 'ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ' (Flag Code of India) ഇന്ത്യന്‍ പതാകയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ പതാക ഒരിക്കലും നിലത്തോ വെള്ളത്തിലോ മുട്ടാന്‍ പാടില്ല. പതാകയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെയും അഴുക്ക് പറ്റാതയും സംരക്ഷിക്കണം. ഇനി കേടുവന്നുപോയതോ മലിനമായതോ ആയ പതാകയാണ് നിങ്ങളുടെ പക്കലെങ്കില്‍ അനുയോജ്യമായ രീതിയില്‍ പതാകയ്ക്ക് ബഹുമാനം നല്‍കി പൂര്‍ണമായും സ്വകാര്യമായി കത്തിക്കുകയോ അല്ലെങ്കില്‍ മണ്ണില്‍ അടക്കം ചെയ്യുകയോ ചെയ്യണം. ഓഗസ്റ്റ് 15ന് ശേഷം നിങ്ങളുടെ പക്കല്‍ ത്രിവര്‍ണ്ണ പതാകയുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്? ദേശീയ പതാക ശ്രദ്ധാപൂര്‍വ്വം താഴ്ത്തുക ഫ്ലാഗ് കോഡ് പ്രകാരം ദേശീയ പതാക വേഗത്തില്‍ ഉയര്‍ത്തുകയും സാവധാനത്തില്‍ താഴ്ത്തുകയും ചെയ്യണം. നിലത്തോ വെള്ളത്തിലോ പതാക തൊടാന്‍ പാടില്ല. പതാക താഴ്ത്തിയ ശേഷം പെട്ടന്ന് തന്നെ ബാഗിലാക്കരുത്. ദേശീയ പതാക ഉണങ്ങിയതാണെന്നും വൃത്തിയുള്ളതാണെന്നും ഉറപ്പു വരുത്തണം. ഫ്ലാഗ് കോഡില്‍ പറയുന്നത് പ്രകാരം ത്രിവര്‍ണ്ണ പതാക വൃത്തിയായി സൂക്ഷിക്കണം. ഈര്‍പ്പമോ കീടങ്ങളോ ഏല്‍ക്കാത്ത രീതിയില്‍ വൃത്തിയുള്ളതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. മഴക്കാലങ്ങളില്‍ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം നനഞ്ഞ പതാകയില്‍ വേഗത്തില്‍ പൂപ്പലുണ്ടാകും. ദേശീയ പതാക എങ്ങനെ മടക്കണം? ദേശീയ പതാക മടക്കുന്ന കാര്യത്തില്‍ ഫ്ലാഗ് കോഡില്‍ പ്രത്യേക നിര്‍ദേശങ്ങളില്ല. പക്ഷെ, പതാകയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി പൊതുവായി പിന്തുടരുന്ന ഒരു രീതിയുണ്ട്. പതാക നിവര്‍ത്തിയ ശേഷം അശോകചക്രവും ത്രിവര്‍ണ്ണങ്ങളും കാണുന്ന രീതിയില്‍ ഭംഗിയായി വേണം മടക്കി വെക്കാന്‍. വൃത്തിയുള്ള സ്ഥലത്ത് വേണം ദേശീയ പതാക സൂക്ഷിക്കാന്‍. ദേശീയ പതാക എവിടെ സൂക്ഷിക്കണം? ഈര്‍പ്പം, അഴുക്ക്, പതാക കീറാനോ കറപിടിക്കാനോ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ വേണം ദേശീയ പതാക സൂക്ഷിക്കാന്‍. ഇതിനായി പ്രത്യേക കവറുകളും പെട്ടികളും ലഭ്യമാണ്. ദേശീയ പതാക സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫ്ലാഗ് കോഡില്‍ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 15ന് ശേഷം പതാക എടുത്തുമാറ്റണമെന്ന് നിയമമില്ല. ഫ്ലാഗ് കോഡ് പ്രകാരം പൗരന്‍മാര്‍ക്ക് ഏത് ദിവസവും ദേശീയ പതാക ഉപയോഗിക്കാം. രാപ്പകലില്ലാതെ പതാക ഉയര്‍ത്താന്‍ കഴിയുമെങ്കിലും കൃത്യമായ വെളിച്ചം നല്‍കണം. ദേശീയ പതാകയില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍? ദേശീയ പതാകയില്‍ കേടുപാടുകള്‍ ഉണ്ടായാല്‍ പതാക ഒരിക്കലും ചവറ്റുക്കുട്ടയില്‍ നിക്ഷേപിക്കരുത്. കേടുപാടുകളുണ്ടായ പതാക നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അനുയോജ്യമായ രീതിയില്‍ പതാകയ്ക്ക് ബഹുമാനം നല്‍കി പൂര്‍ണമായും സ്വകാര്യമായി കത്തിക്കുകയോ അല്ലെങ്കില്‍ മണ്ണില്‍ അടക്കം ചെയ്യുകയോ ചെയ്യണം. കേടുവന്ന പതാകകള്‍ റോഡരികില്‍ ഉപേക്ഷിക്കുകയോ പൊതുസ്ഥലങ്ങളിലെ ചവറ്റുകുട്ടകളില്‍ ഇടുകയോ കാലില്‍ തട്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയോ ചെയ്യാതെ, തികഞ്ഞ ആദരവോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്നാണ് ഔദ്യോഗിക നിയമം. പേപ്പറിലും പ്ലാസ്റ്റിക്കിലും നിര്‍മിച്ച പതാകകള്‍ എന്തുചെയ്യണം? ഇവിടെയാണ് യഥാര്‍ത്ഥ ദേശീയ പതാകയും പതാകയുടെ മാതൃകയിലുള്ള അലങ്കാര വസ്തുക്കളും തമ്മിലുള്ള വ്യത്യാസം. ദേശീയ പതാകയെയാണ് ഫ്ലാഗ് കോഡ് നിയന്ത്രിക്കുന്നത്. അതേസമയം ആഘോഷങ്ങള്‍ക്ക് ശേഷം ചെറിയ ത്രിവര്‍ണ്ണ പതാകകള്‍ അനാദരവുള്ള രീതിയില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങളും സര്‍ക്കാര്‍ ക്യാമ്പയിനുകളും ഓര്‍മിപ്പിക്കുന്നു. റോഡിലും, ഓടയിലും, നിലത്തും, ചവറുകള്‍ക്കൊപ്പവും ചെറിയ ത്രിവര്‍ണ്ണ പതാകകള്‍ വലിച്ചെറിയരുത്. ചെറിയ പതാക വാങ്ങുന്നതിന് മുന്‍പ് തന്നെ പതാക എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ദേശീയ പതാക അലങ്കാരമായി ഉപയോഗിക്കാമോ? ഒരിക്കലും ദേശീയ പതാക തോരണങ്ങളായോ, റോസറ്റായോ, ബണ്ടിങ്ങായോ അല്ലെങ്കില്‍ മറ്റ് അലങ്കാരവസ്തുക്കളായോ ഉപയോഗിക്കരുത്. അതുപോലെ തന്നെ വസ്ത്രങ്ങളുടെയോ യൂണിഫോമിന്റെയോ ഭാഗമായോ, കുഷ്യനുകള്‍, തൂവാലകള്‍ തുടങ്ങിയ വസ്തുക്കളില്‍ അച്ചടിച്ചോ എംബ്രോയ്ഡറി ചെയ്തോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഫ്ലാഗ് കോഡില്‍ പറയുന്നു. സ്വാതന്ത്രദിനം കഴിഞ്ഞാല്‍ ഉടന്‍ വലിത്തെറിയാവുന്ന ഒരു അലങ്കാര വസ്തുവായി ദേശീയ പതാക കണക്കാക്കരുതെന്നാണ് ഇതിനര്‍ത്ഥം. വീടുകളില്‍ ഓഗസ്റ്റ് 15ന് ശേഷം ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെങ്കിലും ഒരിക്കലും പതാക ഒരു അലങ്കാര വസ്തുവായി കാണരുത്. എപ്പോഴും ദേശീയ പതാകയാണെന്ന ആദരവോടെ തന്നെ വേണം പരിപാലിക്കാന്‍. ശിക്ഷ എന്താണ്? ദേശീയ പതാകയെ അപമാനിക്കുന്നത് തടയുന്ന നിയമത്തിലെ സെക്ഷന്‍ 2 (Prevention of Insults to National Honour Act, 1971) അനുസരിച്ച്, ഇന്ത്യന്‍ ദേശീയ പതാക പരസ്യമായി കത്തിക്കുകയോ, വികൃതമാക്കുകയോ, നശിപ്പിക്കുകയോ, ചവിട്ടുകയോ അല്ലെങ്കില്‍ മറ്റ് രീതിയില്‍ അവഹേളിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ നിൽക്കുകയാണ് രാജ്യം. സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഏവരും. ഈ അവസരത്തിൽ 'ഹർ ഘർ തിരംഗ 2026' പ്രചാരണത്തിന്റെ ഭാഗമാകാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ്. ഓഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നതിനൊപ്പം പതാകയ്ക്കൊപ്പമുള്ള സെൽഫി നിങ്ങൾക്ക് ഓൺലൈനിലൂടെ പങ്കുവെക്കുകയും ചെയ്യാം. പതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നവർക്ക് ഒരു പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് 17 വരെയാണ് കേന്ദ്ര സർക്കാർ 'ഹർ ഘർ തിരംഗ' ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. പൗരന്മാരിൽ ദേശീയബോധം വളർത്തുന്നതിന് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി 'ഹർ ഘർ തിരംഗ' പ്രചാരണത്തിൽ പങ്കാളികളാകണമെന്നാണ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സെൽഫി അപ്ലോഡ് ചെയ്യേണ്ടത്. സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ പോർട്ടലിലൂടെ ദേശീയപതാകയ്‌ക്കൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്യാനും, ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഹർ ഘർ തിരംഗ സെൽഫി എങ്ങനെ അപ്‌ലോഡ് ചെയ്യാം? ആദ്യം harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾ നൽകുന്നതിന് മുമ്പ്, ഉപയോഗിക്കുന്നത് സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ തന്നെയാണെന്ന് ഉറപ്പുവരുത്തുക. തുടർന്ന് വെബ്‌സൈറ്റിലെ രജിസ്ട്രേഷൻ പേജിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങൾ കൃത്യമായി ചേർക്കുക. തുടർന്ന്, ദേശീയപതാകയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് പതാകയ്‌ക്കൊപ്പമുള്ള ചിത്രമോ സെൽഫിയോ എടുക്കുക. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ പതാകയ്‌ക്കൊപ്പമുള്ള ചിത്രം സജ്ജമാക്കാൻ പോർട്ടലിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. ശേഷം, വെബ്‌സൈറ്റിലെ അപ്‌ലോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളെടുത്ത ഫോട്ടോ തിരഞ്ഞെടുക്കാം. ഡിവൈസിൽ നിന്ന് നേരിട്ട് ഡ്രാഗ് ചെയ്‌ത് ഇടാനോ, ബ്രൗസ് ചെയ്ത് അപ്‍ലോഡ് ചെയ്യാനോ, അല്ലെങ്കിൽ ക്യാമറ ഉപയോഗിച്ച് തൽസമയം ചിത്രമെടുക്കാനോ ഉള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ വ്യക്തമുള്ളതായിരിക്കണം. കൂടാതെ പോർട്ടലിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുള്ളതുമായിരിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിയുമ്പോൾ ഡിജിറ്റൽ സർട്ടിഫിക്കറ്റ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
എല്ലാ വർഷവും ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത് പ്രധാനമന്ത്രിയാണ്. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ പതാക നിവർത്തുന്നത് രാഷ്ട്രപതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവ രണ്ടും കാണുമ്പോൾ നമുക്ക് സമാനമായി തോന്നുമെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത നാഴികക്കല്ലുകളെയാണ് ഇവ അടയാളപ്പെടുത്തുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നു. എന്നാൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ, കർത്തവ്യ പഥിൽ രാഷ്ട്രപതി പതാക അഴിച്ചുയർത്തുകയാണ് ചെയ്യുന്നത്. 1947ലെ സ്വാതന്ത്ര്യലബ്ധിയും 1950-ലെ ഭരണഘടന നിലവിൽ വന്നതുമാണ് ഈ ദിനങ്ങൾ പ്രതിനിധീകരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് എന്തുകൊണ്ട് ? 1947ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണ് ഓഗസ്റ്റ് 15. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ അടയാളപ്പെടുത്തുന്നതാണ് അന്നേ ദിവസം ചെങ്കോട്ടയിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങ്. സ്വാതന്ത്യം കിട്ടി തൊട്ടടുത്ത ദിവസം, അതായത് ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഡൽഹിയിലെ ചെങ്കോട്ടയിലുള്ള ലാഹോറി ഗേറ്റിന് മുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തി. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും ഒരു കീഴ്വഴക്കമായി മാറുകയായിരുന്നു. പതാകക്കമ്പത്തിന്റെ താഴ്ഭാഗത്തുനിന്നാണ് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത്. തുടർന്ന് ദേശീയഗാനം ആലപിക്കും. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി പതാക നിവർത്തുന്നത് എന്തുകൊണ്ട്? 1950 ജനുവരി 26നാണ് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റിന് പകരം ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു. ഭരണഘടന പ്രാബല്യത്തിൽ വന്നതിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നത്. അന്നേ ദിവസം രാഷ്ട്രപതി കർത്തവ്യ പഥിൽ ദേശീയപതാക അഴിച്ചുയർത്തുകയാണ് (unfurl) ചെയ്യുന്നത്. അതായത്, നേരത്തെ തന്നെ ദേശീയപതാക പതാകക്കമ്പത്തിന്റെ മുകൾഭാഗത്തായി മടക്കി കെട്ടിവെച്ചിട്ടുണ്ടാകും. ചടങ്ങ് നടക്കുമ്പോൾ രാഷ്ട്രപതി അത് അഴിച്ചു നിവർത്തുകയാണ് ചെയ്യുന്നത്. തുടർന്ന് റിപ്പബ്ലിക് ദിന പരേഡും അരങ്ങേറും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.