Kim Jong Un Missing: കിം ജോങ് ഉൻ എവിടെ? രണ്ട് മാസമായി പൊതുവേദികളിൽ എത്താതെ ഉത്തര കൊറിയൻ ഭരണാധികാരി
ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിനെ കണ്ടവരുണ്ടോ? കഴിഞ്ഞ രണ്ട് മാസമായി പൊതുജനങ്ങളുടെ മുന്നിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ക്ക് മുന്നിലോ അദ്ദേഹം എത്തിയിട്ടില്ല. ഇതിന് പിന്നാലെ ലോകമെമ്പാടും അദ്ദേഹം അപ്രതീക്ഷിതനായതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. 42 കാരനായ ഉത്തര കൊറിയയുടെ ഏകാധിപതി ഔദ്യോഗിക പരിപാടികളിലോ, സ്ഥാനാരോഹണ ചടങ്ങുകളിലോ, സൈനിക ബ്രീഫിംഗുകളിലോ എത്താത്തത് അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത് കൊണ്ടാണെന്നാണ് ഒരു വിഭാഗം പറയുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കിം ജോങ് ഉന്നിനെ ജൂണ്‍ 9 ന് ആണ് അവസാനമായി കണ്ടത്. രാജ്യ തലസ്ഥാനമായ പ്യോങ്യാങ്ങില് ചൈനയില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കുന്ന ചടങ്ങിനാണ് അദ്ദേഹം പങ്കെടുത്തത്. പിന്നീട് കിം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഏകാധിപതി എങ്ങനെയാണ് പെട്ടന്ന് മൗനത്തിലായി എന്നാണ് ഉയരുന്ന പ്രധാന സംശയം. എന്തിന് പറയുന്നു കൊറിയന്‍ യുദ്ധാവസാനത്തിന്റെ 73-ാം വാര്‍ഷികാഘോഷങ്ങളിലും കിം പങ്കെടുത്തില്ല. ഈ ദിവസമാണ് രാജ്യത്തിന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിക്കുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനും അദ്ദേഹം പ്രധാനമായും ഉപയോഗിക്കുന്ന ഒരു ദേശീയ ആഘോഷം. കിം നേരിട്ട് പങ്കെടുക്കേണ്ട പല ചടങ്ങിലും മറ്റു പലരാണ് പങ്കെടുത്തത്. പ്യോങ്യാങ്ങിലെ കിം ജോങ് തായ് ഇലക്ട്രിക് ലോക്കോമോടിവ് കോംപ്ലക്സ് പരിശോധിച്ച ഔദ്യോഗിക സംഘത്തിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി പക് തായ്-സോങ് ആയിരുന്നു. മാത്രമല്ല നാംപോയിലെ ചിൽഡ്രൻസ് പാലസിന്റെ ഗ്രാന്റ് ഓപ്പണിങ് ചടങ്ങിൽ സർക്കാർ പ്രതിനിധികളായി ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. എന്തിന് പറയുന്നു അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനകൾ വന്നത് ഔദ്യോഗിക മാധ്യമ ചാനലിലൂടെയാണ് ഇതില്‍ കിം ജോങ് ഉന്നിന്റെ ചിത്രങ്ങളോ പ്രതികരണങ്ങളോ ഉണ്ടായില്ല. കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പുതിയ യോഗങ്ങളെക്കുറിച്ച് പോലും റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഭരണാധികാരിയുടെ അസാന്നിധ്യത്തെക്കുറിച്ച് നിരീക്ഷകരും രഹസ്യാന്വേഷണ ഏജന്‍സികളും നിരവധി സിദ്ധാന്തങ്ങളാണ് പറയുന്നത്: കാലാവസ്ഥ : ഉത്തരകൊറിയയില്‍ വേനല്‍ക്കാലത്ത് താപനില ഏകദേശം 37 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. ഇതേ തുടര്‍ന്ന് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കും. ഉയർന്ന ആർദ്രത രക്തക്കുഴലുകൾ വികസിക്കാന്‍ കാരണമാകും. കിം ഹൃദയസംബന്ധമായ പ്രശ്നങ്ങലും അമിതമായ പുകവലി ശീലമുള്ള വ്യക്തിയാണ് അതിനാല്‍ ഇത്തരം കാലാവസ്ഥയില്‍ പുറത്തിറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്കിയിട്ടുണ്ടാകാം. വിനോദയാത്ര: വേനല്‍സമയത്ത് കിം വോന്‍സാനിലെ (Wonsan) തന്റെ സ്വകാര്യ റിസോര്‍ട്ടില്‍ സമയം ചെലവഴിക്കാറുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍: 2014, 2020 കാലത്ത് ഉണ്ടായതുപോലെ ആരോഗ്യപ്രശ്നങ്ങളോ, ശസ്ത്രക്രിയകളോ കാരണം അദ്ദേഹം ചുമതലകളില്‍ നിന്ന് വിട്ടുനില്ക്കുന്നതാകാം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇത്തരം ഊഹാപോഹങ്ങള്‍ വന്നിട്ടും കിം ജോങ് ഉന്ന് നേരിട്ട് വന്നോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ യാതൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
Tap to read more